Tag: GOLD RATE

Total 64 Posts

അമ്പോ ഇതെന്തൊരു പോക്ക്!; ആഭരണ പ്രേമികൾ നിരാശയിൽ, സ്വർണ വില 65000 ത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്ന് പവന് കൂടിയത് 760 രൂപ. ഇതോടെ ഒരു പവന് 63,240 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയുമായി. നാല് ആഴ്ചക്കിടെ ഏഴായിരം രൂപയുടെ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായത്. പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 68,000

കൈയ്യെത്താ ദൂരത്തേക്ക് പൊന്ന്; സ്വർണ വില പുതിയ റെക്കോർഡ് കുറിച്ചു, പവന് 62000 കടന്നു

തിരുവനന്തപുരം: പുതിയ റെക്കോർഡ് കുറിച്ച് സ്വർണ വില കുതിപ്പ് തുടരുന്നു. ഇന്നലെ നേരിയ ആശ്വാസം പകർന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഒരു പവന് 840 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 62,480 രൂപയായി. ഒരു ഗ്രാമിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലെത്തി. ഇന്നലെ ഒരു ​ഗ്രാമിന് 7,705 രൂപയും

ഡാ മോനേ! റെക്കോഡ് തിരുത്തിക്കുറിച്ച് സ്വർണം; ഇന്നും സ്വർണ വിലയിൽ വൻ വർധനവ്

തിരുവനന്തപുരം: പുതിയ റെക്കോഡ് കുറിച്ച് സ്വർണ വില റോക്കറ്റ് പോലെ കതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണ വില 960 രൂപ കൂടി. ഇതോടെ ഒരു പവന്റെ വില 61,840 രൂപയിലെത്തി. സർവ്വകാല റെക്കോഡാണിത്. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി. അടുത്ത കാലത്ത് ഇത് ആദ്യമായാണ് ഒരൊറ്റ ദിവസം കൊണ്ട് ഇത്രയും വില

റോക്കറ്റ് പോലെ കുതിച്ചുയർന്ന് സ്വർണ വില; ഇന്നും വില വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് 60,880 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 30 ദിവസത്തിനിടെ 3600 രൂപയാണ് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവൻ വില ആദ്യമായി 60,000 കടന്നത്. ഈ പോക്ക് പോയാൽ സ്വർണ വില 61,000

‍തൊട്ടാൽ പൊള്ളും; ഇന്ന് സ്വർണ വിലയിൽ വൻ വർധനവ്, ഈ കുതിപ്പ് എങ്ങോട്ടേക്ക്?

തിരുവനന്തപുരം: തൊട്ടാൽ പൊള്ളുന്ന നിലയിൽ സ്വർണ വില കുതിക്കുന്നു. ഇന്നും സ്വർണ വിലയിൽ വൻ വർധനവ് റേഖപ്പെടുത്തി. ഒരു പവന് 680 രൂപയുടെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ വില 60760 രൂപയിലെത്തി. ഒരു ​ഗ്രാമിന് 85 രൂപ കൂടി 7595 രൂപയായി. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില

ജനുവരിയിൽ മാത്രം വർദ്ധിച്ചത് 3240 രൂപ; റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില, അറിയാം പുതിയ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച

തൊടല്ലേ, പൊള്ളും! റെക്കോഡില്‍ മുത്തമിട്ട് സ്വര്‍ണം; ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവില

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. പവന് 600 രൂപ ഒറ്റയടിക്ക് വര്‍ധിച്ച് സ്വര്‍ണവില 60,000 കടന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 60,200 രൂപയാണ്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയോളമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ജനുവരി

പവന് അറുപതിനായിരത്തിലേക്ക്; സ്വർണ വില റെക്കോഡ് കുതിപ്പിൽ, ഇന്നും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് 480 രൂപ കൂടി. ഒരു പവന് 59,600 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. അറുപതിനായിരത്തിലെത്താൻ 400 രൂപയുടെ വ്യത്യാസം മാത്രമേയുള്ളൂ. റെക്കോർഡ് കുതിപ്പിലാണ് സ്വർണ വില. ഒരു ഗ്രാമിന് അറുപത് രൂപാ വർധിച്ചു. 7450 രൂപയായി. മൂന്നാഴ്ചക്കിടെ 3,280 രൂപയാണ് കൂടിയത്. രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ

ഇന്നലെ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും കുതിച്ചുയർന്നു; റെക്കോഡിടുമോയെന്ന ആശങ്കയിൽ സ്വർണാഭരണ പ്രേമികളും വ്യാപാരികളും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. സ്വർണം റെക്കോഡ് കുറിക്കുമോയെന്ന ആശങ്കയിലാണ് സ്വർണാഭരണ പ്രേമികളും വ്യാപാരികളും. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഒരു പവന് 58,720 രൂപയായി. ഒരു ​ഗ്രാമിന് 10 രൂപാ കൂടി 7340 രൂപയുമായി. തുടർച്ചയായ വർധനയ്ക്ക് ശേഷം ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. ഇന്നലെ 58640 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പത്ത് ദിവസംകൊണ്ട് കൂടിയത് ആയിരത്തിലധികം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വിലയിൽ വർധന. പവന് 120 രൂപ ഉയർന്ന് 58,400 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7300 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു

error: Content is protected !!