Tag: gokulam gopalan
കോഴിക്കോട്ടെ ഗോകുലം സ്ഥാപനത്തിലും ഇഡി റെയ്‌ഡ്; ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട് ഗോകുലം സ്ഥാപനത്തിലും ഇ.ഡി റെയ്‌ഡ്. അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. വിദേശ നിക്ഷേപം എന്തിനാണ് സ്വീകരിച്ചത്, ഏത് ഘട്ടത്തിലാണ് ഇത്തരമൊരു നിക്ഷേപം സ്വീകരിച്ചത് തുടങ്ങിയ
പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിൽ ഇഡി പരിശോധന
കൊച്ചി: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിലാണ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരെത്തിയത്. ഇ.ഡി. സംഘത്തിൽ കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തെ തുടർന്നാണ് പരിശോധന. റെയ്ഡുമായി ബന്ധപ്പെട്ട