Tag: food safety department
പത്രക്കടലാസില്‍ പൊതിഞ്ഞാണോ എണ്ണപ്പലഹാരങ്ങള്‍ കൊടുക്കുന്നത് ? എങ്കില്‍ സൂക്ഷിച്ചോ; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാനാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. സമൂസ, പക്കോഡ പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം
പഴകിയ മയോണൈസ് മുതല്‍ വൃത്തിഹീനമായ ചൈനീസ് മസാലകൾ വരെ; നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി, സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്
നാദാപുരം: ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നാദാപുരത്തെ ഹോട്ടലുകളില്‍ നിന്നും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണങ്ങള്‍ കണ്ടെത്തി. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. നാദാപുരത്തെ ‘ബർഗർ ഇഷ്ട്ട’ എന്ന സ്ഥാപനത്തിൽ നിന്നും ഷവർമ ഉണ്ടാക്കാൻ വേണ്ടി സൂക്ഷിച്ച പഴയ ഇറച്ചി, പഴകിയ സാലഡുകൾ എന്നിവ പിടിച്ചെടുത്തു
കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി, വൃത്തിഹീനമായ ഫ്രീസറില്‍ ഭക്ഷണസാധനങ്ങൾ; കോഴിക്കോട്ടെ കുഴിമന്തി കടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന
കോഴിക്കോട്: നഗരത്തിലെ കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചിയും വൃത്തിഹീനമായ ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കണ്ടെത്തി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ അല്‍ഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്. വൃത്തിഹീനമായ ഫ്രീസറില്‍ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കന്‍ സൂക്ഷിച്ചിരുന്ന