Tag: Fire and rescue
പൊൻമേരിയിൽ മാവ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം; മരങ്ങൾ മുറിച്ചുമാറ്റി വടകര അഗ്നിരക്ഷാ സേന
വടകര: വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ റോഡിലേക്ക് കടപുഴകി വീണ മാവ് അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റി. ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം റോഡിലേക്ക് വീണത്. മരം വീണതോടെ ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ്.പി.ഒ, സീനിയർ
കൊയിലാണ്ടിയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു ട്രാന്‍സ്ഫറായി വടകരയിലേക്ക് പോകുകയാണ്, പക്ഷേ ഇത്തവണ ഇര്‍ഷാദ് ഒപ്പമില്ല” ഇരുവരുടെയും അപൂര്‍വ്വമായ ജീവിതകഥ ഇങ്ങനെ
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഷിജു.ടി.പി വടകരയിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയാണ്. മൂന്നുവര്‍ഷമായി ഒപ്പമുണ്ടായിരുന്ന ജീവനക്കാരനെ വിട്ടുപിരിയുന്നതിന്റെ നോവുണ്ട് സഹപ്രവര്‍ത്തകര്‍ക്കെല്ലാം. എന്നാല്‍ കൊയിലാണ്ടിയിലെ മറ്റൊരു എഫ്.ആര്‍.ഒ ആയ ഇര്‍ഷാദിനെ സംബന്ധിച്ച് ഈ വേദന കുറച്ചധികമാണ്. ആ സങ്കടം എത്രയെന്നറിയണമെങ്കില്‍ ഇവര്‍ തമ്മിലുള്ള ബന്ധം അറിയണം. പേരാമ്പ്ര കല്ലോട്
മരുതോങ്കര വില്യംപാറയില്‍ വന്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി നാദാപുരം അഗ്നിരക്ഷാ സേന
കുറ്റ്യാടി: മരുതോങ്കര വില്യംപാറയില്‍ വന്‍ തീപിടുത്തം. റോഡരികില്‍ തീ പിടിക്കുകയും പിന്നീട് നിന്ന് വില്യംപാറ ബംഗ്ലാവിന്റെ വിശാലമായ പാറക്കൂട്ടം നിറഞ്ഞ സ്ഥലത്തെ കാട്ടിലേക്ക് തീ പടര്‍ന്ന് കയറുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.വിവരമറിഞ്ഞ ഉടന്‍ നാദാപുരം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി.സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ