Tag: Fire and rescue vatakara

Total 9 Posts

വടകര ടൗണില്‍ പാർക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിന് തീപിടിച്ചു; അപകടം പാര്‍ക്ക് റോഡില്‍

വടകര: വടകര ടൗണില്‍ അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പാര്‍ക്ക് റോഡില്‍ ഫാമിലി വെഡിംഗ്‌സ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്നിവയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനുമാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 4.25ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ഏതാണ്ട് 75%ത്തോളം അടിക്കാട് കത്തിനശിച്ചിട്ടുണ്ട്. അപകട സമയത്ത്

കുറ്റ്യാടിയില്‍ ബിൽഡിങ്ങിന് മുകളില്‍ അബദ്ധത്തില്‍ യുവാവ് കുടുങ്ങി; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

കുറ്റ്യാടി: ബില്‍ഡിങ്ങിന് മുകളില്‍ കുടുങ്ങിയ യുവാവിനെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കുറ്റ്യാടി പാര്‍ക്ക് റെസിഡന്‍സി ഹോട്ടലിന് മുകളിലാണ്‌ സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തില്‍ മുറിയുടെ ജനവാതിലിന്റെ സ്ലൈഡ് ഡോറിന് പുറത്ത് കുടുങ്ങിയത്. ഏറെ നേരം ശ്രമിച്ചിട്ടും അകത്തേക്ക് കടക്കാന്‍ സാധിക്കാതെ വന്നതോടെ

ഒഞ്ചിയം ചാമക്കുന്നില്‍ തീപിടുത്തം; അടുക്കളയുടെ മുകളിൽ സൂക്ഷിച്ച തേങ്ങയും വിറകും കത്തിനശിച്ചു

ഒഞ്ചിയം: ചാമക്കുന്നില്‍ വീട്ടില്‍ സൂക്ഷിച്ച തേങ്ങയ്ക്കും വിറകിനും തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 3മണിയോടെയാണ് സംഭവം. മഠത്തില്‍ ശശിധരന്റെ വീടിന്റെ അടുക്കളയുടെ മുകളില്‍ സൂക്ഷിച്ച തേങ്ങയ്ക്കും വിറകിനുമാണ് തീപിടിച്ചത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാനിലത്തില്‍ നിന്നും രണ്ട് യൂണിറ്റ് അംഗങ്ങള്‍ സ്ഥലത്തത്തെി തീ അണച്ചു. ഏറെ പണിപ്പെട്ടാണ് തീ മുഴുവനായും അണച്ചത്‌. പെട്ടെന്ന് തന്നെ

മൂരാട് പാലത്തിനുസമീപം അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

വടകര: മൂരാട് പാലത്തിന് സമീപം അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള സ്ഥലത്താണ് തീപിടിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പെട്ടെന്ന് തന്നെ തീ അണച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടര്‍ന്നില്ല. അപകടത്തില്‍ മറ്റ് നാശങ്ങളില്ല. സീനിയർ

തലകീഴായി കിടന്നത് അരമണിക്കൂറോളം; ഒടുവില്‍ ആശ്വാസം, തൊട്ടില്‍പ്പാലത്ത്‌ തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിക്ക്‌ രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന

തൊട്ടിൽപാലം: തെങ്ങിൽ കുടുങ്ങിപോയ തെങ്ങുകയറ്റ തൊഴിലാളിയെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പൂക്കാട് ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് സംഭവം. ദിവീഷ് ഭവനിൽ ദിവീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിൽ കുളമുള്ള പറമ്പത്ത് മനോജൻ എന്ന ആൾ തെങ്ങ് കയറുന്നതിനിടെ പെട്ടെന്ന്‌ തെങ്ങുകയറ്റ മിഷന്റെ സേഫ്റ്റി ബെൽറ്റ് പൊട്ടുകയായിരുന്നു. ഇതോടെ 15 മീറ്റർ ഉയരത്തിൽ വെച്ച് തെങ്ങില്‍ തലകീഴായി

മരണത്തിനും ജീവിതത്തിനുമിടയിലെ നിമിഷങ്ങള്‍; നടക്കുതാഴെ കിണറ്റില്‍ വീണ വയോധികയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി വടകര അഗ്നിരക്ഷാസേന

വടകര: നടക്കുതാഴെ കിണറ്റിൽ വീണ വയോധികയെ വടകര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അമൃതയിൽ വനജ (63)യാണ് ഇന്ന് പുലര്‍ച്ചെ 5മണിയോടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണത്. ഉടന്‍ തന്നെ വീട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തുമ്പോള്‍ 12 മീറ്ററോളം ആഴവും അതിൽ 4 മീറ്ററോളം വെള്ളവും ഉള്ള കിണറ്റിൽ സ്ത്രീ വയോധിക അബോധാവസ്ഥയിൽ പൊങ്ങിക്കിടക്കുകയായിരുന്നു.

കരിമ്പനപ്പാലത്തെ പ്ലൈവുഡ് കടയിലെ തീപ്പിടിത്തം; അ​ഗ്നിരക്ഷാസേന തീ അണച്ചത് ഒരുമണിക്കൂർ ശ്രമത്തിനൊടുവിൽ, വിവരം ആദ്യം അറിയിച്ചത് കടയ്ക്ക് സമീപത്തെ വീട്ടുകാരൻ

വടകര: കരിമ്പനപ്പാലത്തെ ബി ടു ഹോംസ് പ്ലൈവുഡ് കടയിലെ തീ പൂർണമായും അണച്ചത് ഒരു മണിക്കൂറത്തെ ശ്രമത്തിനൊടുവിൽ. മൂന്ന് നില കെട്ടിടത്തിലെ ​ഗ്രൗണ്ട് ഫ്ലോറിലാണ് തീപ്പിടിത്തം ഉണ്ടായത്. വില്ല്യാപ്പള്ളി സ്വദേശി നൗഷാദ് അലിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഇന്ന് രാവിലെ 6.35 ഓടെയാണ് സംഭവം. സമീപത്തെ വീട്ടുകാരൻ എ സി മോഹനാണ് കടയിൽ നിന്നും പുക ഉയരുന്നത്

നാദാപുരം റോഡിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും; പരിഭ്രാന്തരായി യാത്രക്കാർ

നാദാപുരംറോഡ്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തീയും പുകയും ഉയർന്നു. കോഴിക്കോട് കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന KL 58 S 2900 നമ്പർ റോളൻഡ് ബസിന്റെ എഞ്ചിനിൽ നിന്നാണ് തീ ഉയർന്നത്. നാദാപുരം റോഡിൽ രാവിലെ 9.50 ഓടെയാണ് സംഭവം. കണ്ണൂരേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നാദാപുരം റോഡിലെത്തിയപ്പോഴാണ് എഞ്ചിനുള്ളിൽ നിന്ന് തീയും പുകയും

വടകര കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം; ഇലക്ട്രിക് സ്കൂട്ടറും കാറും കത്തി നശിച്ചു

വടകര: കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം. ജെ ഡി എച്ച് കാർ കെയർ ആന്റ് സ്പെയർ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി പതിനൊന്നേ മുക്കാലോടെയായിരുന്നു സംഭവം. സ്ഥാപനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ കെടിഡിസി ആഹാർ റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ അ​ഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വടകരയിൽ നിന്നും

error: Content is protected !!