Tag: fifa world cup 2022

Total 6 Posts

ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച

ഖത്തറിന്റെ പ്രത്യേക അതിഥിയായി മോഹന്‍ലാല്‍, അര്‍ഹതയുള്ളവര്‍ കപ്പുയര്‍ത്തട്ടെയെന്ന് മമ്മൂട്ടി; ലോകകപ്പ് കലാശപ്പോര് കാണാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും

ദോഹ: ഇന്ന് വൈകിട്ട് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് സാക്ഷിയാവാന്‍ മലയാളത്തിന്റെ താരരാജാക്കന്മാരും. മോഹന്‍ലാലും മമ്മൂട്ടിയും ഫൈനല്‍ മത്സരം കാണാന്‍ ഇന്നലെ തന്നെ ഖത്തറിലെത്തിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കള്‍ക്കൊപ്പമാവും മമ്മൂട്ടി ഫൈനല്‍ മത്സരം കാണുക. റോയല്‍ ഹയ്യ വി.ഐ.ിപ. ബോക്‌സിലിരുന്നാണ് താരം കളി ആസ്വദിക്കുക. ഖത്തറിന്റെ പ്രത്യേക അതിഥിയായെത്തുന്ന മോഹന്‍ലാല്‍ ഇന്നലെ തന്നെ

ഒന്നിനെതിരെ രണ്ട് ​ഗോളുകൾ; ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ; വിജയികയളെ കാത്തിരിക്കുന്നത് 200 കോടിയിലധികം രൂപ

ദോഹ: റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം എത്തിയില്ലെങ്കിലും, നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയ്ക്ക് മടക്കം. ഖലീഫ സ്റ്റേഡിയത്തിൽ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേഓഫ് മത്സരത്തില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ

ക്രൊയേഷ്യൻ വന്മതിലിൽ തട്ടിത്തകര്‍ന്ന് ബ്രസീല്‍; ഷൂട്ടൗട്ടില്‍ 4-2 ന് വിജയിച്ച് ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പ് സെമിയില്‍ (വീഡിയോ കാണാം)

ദോഹ: ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്ത്തി ബ്രസീല്‍ ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. എക്‌സ്ട്രാ ടൈമിലും സമനില തുടര്‍ന്ന മത്സരത്തിന്റെ വിധി ഒടുവില്‍ ഷൂട്ടൗട്ടാണ് തീരുമാനിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ ജയിച്ചത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം

ലോകകപ്പ് ഗാലറിയില്‍ പോര്‍ച്ചുഗല്‍ ആരാധകര്‍ക്കിടയിലും ബ്രസീല്‍ ആരാധകര്‍ക്കിടയിലും താരമായി മേപ്പയ്യൂരിന്റെ ദുആ; വൈറലായി ഡാന്‍സ് വീഡിയോ

ദോഹ: പോര്‍ച്ചുഗല്‍ ആരാധകരുടെ കൂട്ടത്തിനിടയില്‍ നിന്ന് നൃത്തം ചെയ്യുകയാണ് കൊച്ചു ദുആ. വുവുസേല ഊതിക്കൊണ്ട് ആരാധകര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റു ആരാധകര്‍ കയ്യടിച്ചും നൃത്തം ചെയ്തും കൂടെക്കൂടുന്നുണ്ട്. ആകെ മൊത്തം ആഘോഷമയം. മേപ്പയ്യൂര്‍ സ്വദേശി ദുആ ഇബ്രാഹിമിന്റെ നൃത്തം സോഷ്യല്‍മീഡിയയിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഹിറ്റ് ആയിരിക്കുകയാണ്. മറ്റൊരു വീഡിയോയില്‍ നിരന്നു നില്‍ക്കുന്ന ഫിഫ സ്റ്റാഫിന്റെ മുന്നിലാണ് ദുആയുടെ

മൂന്നുപതിറ്റാണ്ടിലേറെയായി ആരാധകര്‍ കൊതിക്കുന്ന ആ സ്വപ്‌നനിമിഷത്തിലേക്കോ അര്‍ജന്റീനിയന്‍ യാത്ര? പാഴാക്കിയ പെനാല്‍റ്റി 1978ലെയും 1986ലെയും ചരിത്രത്തിന്റെ ആവർത്തനമോ, ലോകകപ്പ് അർജന്റീനയ്ക്ക് തന്നെയെന്ന് ആരാധകർ

ദോഹ: ”ഞാന്‍ പാഴാക്കിയ ആ പെനാല്‍ട്ടിയോടെയാണ് എന്റെ ടീം കുറേക്കൂടി ശക്തരായി തിരിച്ചുവന്നത്” ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ പോളണ്ടിനെതിരായ നിര്‍ണായ മാച്ചില്‍ പെനാള്‍ട്ടി പാഴാക്കിയതിനെക്കുറിച്ച് അര്‍ജന്റീനിയന്‍ നായകന്റെ വാക്കുകളാണിത്. പെനാല്‍ട്ടി നഷ്ടപ്പെട്ടതോടെ എന്തുവന്നാലും ഈ മത്സരം ജയിച്ചേ തീരൂവെന്ന നിശ്ചയത്തോടെ ടീം കൂടുതല്‍ ആക്രമിച്ച് കളിച്ചതിനാലാണ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമായത് എന്നര്‍ത്ഥത്തിലാണ് മെസി

error: Content is protected !!