Tag: education department
30 ശതമാനം മാർക്കെങ്കിലും കിട്ടിയാലേ ജയിക്കൂ എന്ന വ്യവസ്ഥ; ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പിന്തുണ ക്ലാസുമായി വിദ്യാഭ്യാസവകുപ്പ്
കോട്ടയം: ഹൈസ്കൂൾ ക്ലാസുകളിൽ ഒരു വിഷയത്തിന് 30 ശതമാനം മാർക്കെങ്കിലും കിട്ടിയാലേ ജയിക്കൂ എന്ന വ്യവസ്ഥ ഏർപ്പെടുത്തിയതോടെ, പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെയും മുന്നിലെത്തിക്കാൻ പിന്തുണ ക്ലാസുമായി വിദ്യാഭ്യാസവകുപ്പ്. എട്ടാം ക്ലാസിൽ നിന്ന് ജയിച്ച് ഒൻപതിലേക്ക് കടക്കുന്ന വിദ്യാർഥികൾക്കായാണ് ഈ വേനലവധിക്ക് പഠന പിന്തുണ ക്ലാസ് ഒരുക്കുന്നത്. എല്ലാ വിദ്യാർഥികളെയും മിനിമം മാർക്ക് നേടാൻ പ്രാപ്തരാക്കുക എന്നതാണ്
പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ; കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരും
തിരുവനന്തപുരം: കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കുന്നതിന് മുന്നോടിയായാണ് പൊതു വിദ്യാഭ്യാസവകുപ്പിൻറെ നീക്കം. കഴിഞ്ഞ കായിക മേളയുടെ സമാപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ്
പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളി, യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും; ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നുവെന്നു സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചോദ്യമിടുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോർച്ച ഉണ്ടാകില്ല. യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നടപടിയെടുക്കും. പൊതുവിദ്യാഭ്യാസ സംവിധാനത്തോടുള്ള വെല്ലുവിളിയാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതീവഗൗരവത്തോടെയാണ് വകുപ്പ് ഈ വിഷയത്തെ കാണുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ശമ്പളം
സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി; വിദ്യാർത്ഥികൾക്ക് ഇനി നോട്ട്സ് വാട്സ് ആപ്പിൽ അയക്കേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിൻറ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ബാലാവകാശ കമ്മിഷൻ നൽകിയ നോട്ടീസിനെ
സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരും; കാപ്പിറ്റേഷൻ വാങ്ങുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സറി സ്‌കൂളുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ വിദ്യാഭ്യാസ വകുപ്പ്. ആർക്കും ഒരു വീടെടുത്ത് സ്‌കൂൾ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സിലബസിൽ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം