Tag: Edachery
പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹന പരിശോധന നടത്തി; എടച്ചേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
എടച്ചേരി: മയക്കുമരുന്നുകളുമായി എടച്ചേരിയൽ യുവാവ് അറസ്റ്റിൽ. എം.ഡി.എം.എ.യും കഞ്ചാവുമായി കുറിഞ്ഞാലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തൽ ഹാരിഫിനെ (37) യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. എടച്ചേരി എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ആരിഫിൻ്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസുദ്യോഗസ്ഥർ ദേഹപരിശോധനയും ഇയാൾവന്ന വാഹനവും പരിശോധിച്ചപ്പോഴാണ്
എടച്ചേരി ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു
എടച്ചേരി: ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: സദാനന്ദൻ, സുമതി, സുജാത. മരുമക്കൾ: കൗസു, കണാരൻ, ചന്ദ്രൻ വളയം. Summary: Kakkurayil Mani passed away in lringannur at Edachery
എടച്ചേരി ഇരിങ്ങണ്ണൂർ ഉപ്പിലപ്പറമ്പത്ത് ഷാജി അന്തരിച്ചു
നാദാപുരം: എടച്ചേരി ഇരിങ്ങണ്ണൂർ ഉപ്പില പറമ്പത്ത് ഷാജി അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു. കുഞ്ഞികുട്ടിയുടെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ സിന്ദു. സഹോദരങൾ: രാധാകൃഷ്ണൻ, പത്മനാഭൻ, സുമ, സ്മിത. Summary: Uppilaparambat Shaji passed away at Edachery Iringanur
എല്ലാ വാർഡുകളിൽ വയോജന കൂട്ടായ്മ; എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു
എടച്ചേരി: എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വയോജന രൂപരേഖ ഇ.ഗംഗാധരൻ യോഗത്തിൽ സമർപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡിലും 50 വീടിന് ഒരു വയോജന കൂട്ടായ്മ രൂപീകരിക്കണമെന്നും ഒരു
എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ അന്തരിച്ചു
എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ (88) അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. മക്കൾ: സി.സുരേന്ദ്രൻ മാസ്റ്റർ (സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ) ഉഷ, ജയന്തി, ദിനേശൻ, ഷീജ. മരുമക്കൾ: പറമ്പത്ത് ബാലൻ, എടക്കയിൽ അനിത (എച്ച്.എം ഗവ. എൽ.പി സ്‌കൂൾ ചുഴലി) സന്ധ്യ. Chingantavida Kariyadan Balan passed away in
ഉരുൾപ്പൊട്ടലിൽ തകർന്ന വയനാട്ടിലെ ജനതയെ ചേർത്തുനിർത്തി എടച്ചേരി പഞ്ചായത്ത്; മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴുലക്ഷം രൂപ കൈമാറി
എടച്ചേരി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടച്ചേരി ഗ്രാമപഞ്ചാത്ത് ഏഴു ലക്ഷം രൂപ കൈമാറി. ജില്ലാ കളക്‌ടർ സ്നേഹിൽകുമാർ സിങ്ങ് ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. കോഴിക്കോട് കളക്ടറേറ്റിലെത്തി എടച്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
എടച്ചേരി കൊയമ്പത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു
എടച്ചേരി: എടച്ചേരി കൊയമ്പത്ത് ഖദീജ ഹജ്ജുമ്മ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ കൊയമ്പ് ആലിക്കുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കൾ: മുഹമ്മദ്, ഹമീദ്, മജീദ്, ഫാത്തിമ, റഹമത്ത്. മരുമക്കൾ: മൊയ്തു (ഏറാമല), യൂസഫ് (എടച്ചേരി), നസീമ, ഹഫീബ,താജുന്നിസ. Koyambath Khadeeja Hajjumma Passed away in Edacheri
ഇംഗ്ലീഷ് മധുരം; എടച്ചേരി നരിക്കുന്ന് യുപി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു
എടച്ചേരി: നരിക്കുന്ന് യുപി സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ആരംഭിച്ചു. സ്കൂൾ പി ടി എയുടെ ആഭിമുഖ്യത്തിൽ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായാണ് കമ്മ്യൂണിക്കേറ്റീവ് ക്ലാസ് ആരംഭിച്ചത്. പിടിഎ പ്രസിഡണ്ട് ബിജു മലയിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. രഘുനാഥ് ക്ലാസിന് നേതൃത്വം നൽകി. സി ഭാസ്കരൻ അധ്യക്ഷനായി. പ്രധാന അധ്യാപകൻ സത്യൻ പാറോൽ സംസാരിച്ചു. ഏഴാം ക്ലാസിനു
എടച്ചേരിയിലെ പഴയകാല വ്യാപാരിയും പൊതുപ്രവർത്തകനും ആയിരുന്ന വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു
ഓർക്കാട്ടേരി: എടച്ചേരിയിലെ പഴയ കാല പൊതു പ്രവർത്തകനും വ്യാപാരിയും ആയിരുന്ന വി. അച്യുതന്റെ മകൻ വി.പി.ഹേമചന്ദ്രൻ (പോപ്പുലർ ബാബു) അന്തരിച്ചു. 64 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം. ഓർക്കട്ടെരി ജൂനിയർ ചേമ്പർ സ്ഥാപക അംഗം, ഓർക്കട്ടെരി റോട്ടറി ക്ലബ് മുൻ പ്രസിഡന്റ്, മർച്ചൻ്റ് അസോസിയേഷൻ മെമ്പർ എന്നിങ്ങനെ ഓർക്കട്ടെരിയിലെയും എടച്ചേരിയിലെയും സാമൂഹ്യ
എടച്ചേരിയിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്ക്
എടച്ചേരി: സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്കേറ്റു. രാവിലെ 8 മണിയോടെയായിരുന്നു അപകടം. കളിയാംവെള്ളി പാലത്തിന് സമീപം വച്ച് സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓർക്കാട്ടേരി എം എം ഓർഫണേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ വിദ്യാർത്ഥികളുമായി ഓർക്കാട്ടേരിയിലേക്ക് പോവുകയായിരുന്നു