Tag: Edachery

Total 23 Posts

തടസ്സങ്ങൾ നീങ്ങി, പ്രതീക്ഷയിലാണ് നാട്; എടച്ചേരിയിൽ മയ്യഴിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന തുരുത്തിമുക്ക് പാലം ടെണ്ടർ നടപടിയിൽ

എടച്ചേരി: യാത്രയ്ക്കായി ഇപ്പോഴും ചെറുതോണികളെ മാത്രം ആശ്രയിക്കുന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അറുതിയാവുന്നു. എടച്ചേരിയെയും കണ്ണൂർ ജില്ലാ അതിർത്തിയായ പാനൂർ നഗരസഭയിലെ കിടഞ്ഞിയെയും ബന്ധിപ്പിച്ച് മയ്യഴിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന തുരുത്തിമുക്ക് പാലത്തിന് കിഫ്ബിയിൽ നിന്നും 15.28 കോടി രൂപയുടെ ഭരണാനുമതിയായി. വർഷങ്ങൾക്ക് മുമ്പ് രണ്ടു തൂണുകൾ മാത്രം നിർമിച്ചു സാങ്കേതിക പ്രശ്ന‌ങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിച്ച

മയക്കുമരുന്നിനായുള്ള പോലീസ് പരിശോധനയിൽ കിട്ടിയത് കുഴൽപ്പണം; എടച്ചേരിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി യുവാവ് അറസ്റ്റിൽ

എടച്ചേരി: രേഖകളില്ലാതെ ബൈക്കില്‍ കൊണ്ട് പോകുകയായിരുന്ന പതിനൊന്നര ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പോലീസ് പിടിയില്‍. കല്ലാച്ചി വരിക്കോളി സ്വദേശി തൈയ്യുള്ളതില്‍ വീട്ടില്‍ അബ്ദുള്‍ അസീസ് (36) ആണ് പിടിയിലായത്. അസീസ് സഞ്ചരിച്ച ബൈക്കില്‍ നിന്ന് 11,54,200 രൂപ പോലീസ് കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് തലായി – മുതുവടത്തൂർ റോഡില്‍ മയക്ക് മരുന്ന് പരിശോധനയുടെ ഭാഗമായി

എടച്ചേരി കോട്ടേമ്പ്രം കുനിയിൽ സുമതി അന്തരിച്ചു

എടച്ചേരി: കോട്ടേമ്പ്രം കുനിയിൽ സുമതി (78) അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: രവീന്ദ്രൻ (റിട്ടയേഡ് ഹെഡ്‌മാസ്റ്റർ, സി.സി.യു.പി. സ്കൂൾ, നാദാപുരം), സുരേഷ് ബാബു (ദുബൈ ), ഗീത (കുറ്റ്യാടി), ശ്രീജ (വടകര). മരുമക്കൾ: ഷീജ (അദ്ധ്യാപിക, സി.സി.യു.പി. സ്കൂൾ, നാദാപുരം), സി.കെ ബാലകൃഷ്ണൻ (റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി, കുറ്റ്യാടി), രമേശൻ (വടകര),

ഓർക്കാട്ടേരി നോർത്ത് യു.പി.സ്കൂൾ റിട്ടയേഡ് അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക ടീച്ചർ അന്തരിച്ചു

എടച്ചേരി: കണ്ണോത്ത് ചന്ദ്രിക ടീച്ചർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂൾ റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ കണ്ണോത്ത് ഗോപാലൻ. മക്കൾ: ബിജോയ് (ഏ.ആർ.ഓഫീസ്, വടകര), ഷൈജിൻ, (ആധാരമെഴുത്ത്, എടച്ചേരി). മരുമക്കൾ: അനു തുഷാര, സഞ്ജുള. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് എടച്ചേരി അരക്കണ്ടിയിലെ വീട്ടിൽ നടന്നു. Summary: Retired teacher,

എടച്ചേരി ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കെ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു

എടച്ചേരി: ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ് ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റിട്ടയേഡ് ഹിന്ദി അധ്യാപകൻ പരേതനായ ടി.കെ. ഈശ്വരൻ നമ്പൂതിരി ഭർത്താവാണ്. തിരുവനന്തപുരത്ത് മകൻ്റെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. മക്കൾ: ഡോ. കോറമംഗലം കൃഷ്ണകുമാർ (റിട്ടയേഡ് ഡയറ്റ് ഫാക്കൽറ്റി, കോഴിക്കോട് ഡയറ്റ്), രമണിക്കുട്ടി (അധ്യാപിക, ജി.യു.പി.എസ് വെള്ളാഞ്ചേരി),

എടച്ചേരിയിൽ ഗൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതി റിമാൻഡിൽ

എടച്ചേരി: എടച്ചേരിയിൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. എടച്ചേരി സ്വദേശി പുനത്തിൽ ശമിൽ രാജ് (33) ആണ് അറസ്റ്റിലായത്. എടച്ചേരി തലായി മുസല്യരവിട താഴെക്കുനി ഇബ്രാഹിംമിൻ്റെ മകൻ മിസ്ഹബിനാണ് മർദ്ദനമേറ്റത്. തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ശമിൽ രാജിൻ്റെ നേതൃത്വത്തിൽ യാതൊരു

എടച്ചേരി തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

എടച്ചേരി: എടച്ചേരി തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. 73 വയസ്സായിരുന്നു. ഭർത്താവ് പരേതനായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല. മക്കൾ: അബ്ദു റഹിമാൻ, പി.കെ.മുഹമ്മദ് (ദുബായ് കെ.എം.സി.സി, നാദാപുരം മണ്ഡലം സെക്രട്ടറി), അഷറഫ്, അൻവർ, അൻസാർ, അസ്ഹറുദ്ദീൻ, (എല്ലാവരും ദുബൈ) ഖദീജ, സുമയ്യ. മരുമക്കൾ: റിയാസ് ചാലപ്പുറം, എം.കെ മുഹമ്മദ് മൊകേരി (ഇരുവരും ദുബൈ), ശഹീന (എടച്ചേരി), ആയിഷ

എടച്ചേരി കച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു

എടച്ചേരി: എടച്ചേരി കച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു. മലപ്പാടിന്റെവിട കുമാരൻ (55) ആണ് മരിച്ചത്. 30 വർഷത്തോളമായി ബംഗളൂരു ഗൗരിപാളയയില്‍ ചായക്കട നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കുഞ്ഞ്യേക്കൻ്റെയും മാണിയുടെയും മകനാണ്.

ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു

എടച്ചേരി: റിട്ടയേഡ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ: ഭാഗീരഥി. മക്കൾ: രാഗി, രാഹുൽ. മരുമക്കൾ: രജീഷ് പൈങ്ങോട്ടായി, അഭിന. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ കമലാക്ഷി അമ്മ, സരോജിനി, ജാനു. Summary: Madavanchalil Raghavan Nambiyar passed away at lringannur Kacheri

എടച്ചേരി നോർത്ത് വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു

എടച്ചേരി: എടച്ചേരി നോർത്തിലെ വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അവസാന വർഷ ബി.എസ്.സി ബോട്ടണി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ യായിരുന്നു മരണം സംഭവിച്ചത്. വള്ളിൽ വിനോദ് കുമാറിൻ്റെയും അജിതയുടെയും മകണ്ടാണ്. സഹോദരി: ആര്യ. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

error: Content is protected !!