Tag: dyfi onchiyam
‘മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ’; ഒഞ്ചിയത്ത് ജാഗ്രതാ പരേഡ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
ഒഞ്ചിയം: ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെയാണ് യുവജനങ്ങളെ അണിനിരത്തി ജാഗ്രത പരേഡ് സംഘടിപ്പിച്ചത്. മടപ്പള്ളിയിൽ നിന്നും ആരംഭിച്ച പരേഡ് നാദാപുരം റോഡിൽ അവസാനിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മറ്റി അംഗം കെ.ഭഗീഷ് ഉദ്ഘാടനം ചെയ്തു. പി.സുബീഷ് അധ്യക്ഷത വഹിച്ചു. അതുൽ ബി.മധു,
പുഷ്പനില്ലാത്ത ആദ്യ കൂത്തുപറമ്പ് ദിനം; അനശ്വര രക്തസാക്ഷികളെ അനുസ്മരിച്ച് കുന്നുമ്മക്കരയിൽ ഡി.വൈ.എഫ്.ഐ റാലിയും സമ്മേളനവും
ഒഞ്ചിയം: കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമ്മ പുതുക്കി ഡി.വൈ.എഫ്.ഐ. കൂത്തുപറമ്പ് ദിനാചരണത്തിൻ്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ഒഞ്ചിയം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മക്കരയിൽ നടന്ന പരിപാടി എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ജിതേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളായ കെ.ഭഗീഷ്, അഡ്വ. എ.സനൂജ്, ബ്രിജിത്ത് ബാബു എന്നിവർ സംസാരിച്ചു. പി.സുബീഷ്,
ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി വഗാഡിന്റെ ചോറോട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി
ചോറോട്: ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വഗാഡ് കമ്പനിക്കെതിരെ, വഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് വഗാഡ് ഓഫീസിന് സമീപം പോലീസ്