Tag: drug case
മയക്കുമരുന്ന് കൈവശം വച്ച കേസ്; കോഴിക്കോട് സ്വദേശിയായ പ്രതിക്ക് 13 വര്‍ഷം കഠിനതടവ് വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി
വടകര: മയക്കുമരുന്ന് കൈവശം വച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് വടകര എൻ.ഡി.പി.എസ് കോടതി. കൊളത്തറ കുണ്ടായിത്തോട് നന്തുണിപാടം കുന്നത്തുപറമ്പില്‍ സല്‍മാന്‍ ഫാരിസിനെയാണ്(26) കോടതി ശിക്ഷിച്ചത്. 13 വര്‍ഷം കഠിനതടവും 1,20,000 രൂപയുമാണ് പിഴ അടക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2022 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം.
മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ കോഴിക്കോട് സ്വദേശിക്ക് 12 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി
വടകര: മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ അറസ്റ്റിലായയാള്‍ക്ക് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷംരൂപ പിഴയും ശിക്ഷ. കോഴിക്കോട് പരപ്പില്‍ വെളിപ്പറമ്പ് എന്‍.വി. ഹൗസില്‍ അന്‍വറിനെ (45)യാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം.സുരേഷ്ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 2021 ഏപ്രില്‍ 14-നാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ബസ് സ്റ്റാന്‍ഡിനു എതിര്‍വശമുള്ള ചാലിയാര്‍ കോംപ്ലക്‌സിന് മുന്‍വശംവെച്ച്
അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ചൊവ്വാഴ്ച, എസ്എച്ച്ഒ, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും
അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെവ്വാഴ്ച തെളിവെടുപ്പ് നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വടകര, ചോമ്പാല പോലീസ് എസ്എച്ച്ഒ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പിടിഎ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ്