Tag: dog attack
തിരുവമ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അതികൃതർ
തിരുവമ്പാടി: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വിദ്യാർഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വരുന്നതിനിടെയാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയെ നായ ആക്രമിച്ചത്. ആക്രമിച്ച നായെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. തുടർന്ന് നായുടെ മൃതദേഹം പൂക്കോട് ഗവ. വെറ്ററിനറി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് പേവിഷബാധ
തെരുവുനായയെ കണ്ട് പേടിച്ചോടി; പാനൂരിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു
പാനൂർ: തെരുവുനായയെ കണ്ട് പേടിച്ചോടിയ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. തൂവക്കുന്നിലെ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി സമീപത്തെ റോഡിനോട് ചേർന്നുള്ള ആൾമറയില്ലാത്ത കാടുമൂടിയ കിണറ്റിൽ വീഴുകയായിരുന്നു. പലവഴിക്ക് ഓടിയ കുട്ടികൾ ഫസൽ കിണറ്റിൽ വീണത്
സ്കൂൾ വിട്ടുവരുന്ന വഴിയിൽ നായയുടെ ആക്രമണം; വടകര പുതുപ്പണത്ത് നായയുടെ കടിയേറ്റ് വിദ്യാർഥിക്ക് പരിക്ക്
വടകര: പുതുപ്പണത്ത് സ്കൂൾ വിദ്യാർഥിക്ക് നായയുടെ ആക്രമണത്തിൽ പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിക്ക് നേരെയാണ് വളർത്തു നായയുടെ ആക്രമണം ഉണ്ടായത്. ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പണം ജെ.എൻ.എം ഹയർസെക്കന്ററി സ്‌കൂൾ ഒമ്പതാം തരം വിദ്യാർഥി സൗമിത് കൃഷ്ണനാണ് നായയുടെ കടിയേറ്റത്. വെള്ളിയാഴ്ച സ്ക്‌കൂൾ വിട്ടു വരുന്ന
ബാലുശ്ശേരിയില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി, വീണുപോയ യാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; നന്മണ്ട സ്വദേശിയായ മധ്യവയസ്‌കന് പരിക്ക്
ബാലുശ്ശേരി: ബൈക്കിന് കുറുകെ ചാടിയ തെരുവു നായ് യാത്രക്കാരനെ കടിച്ച് പരിക്കേല്‍പിച്ചു. റിട്ട. അധ്യാപകനായ നന്മണ്ട പന്ത്രണ്ടിലെ തെക്കേ ആറാങ്കോട്ട് ടി.എ. നാരായണ(56)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ സംസ്ഥാന പാതയില്‍ ബാലുശ്ശേരി മുക്കിലാണ് സംഭവം. വീട്ടില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്നു നാരായണന്‍. ഈ സമയത്താണ് നായ കുറുകെ ചാടിയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നും മറിഞ്ഞു വീണ നാരായണനെ