Tag: Deepak missing case
എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി
മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്
കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുമെന്നാണ് വിവരം. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച്
മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചംഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്
മേപ്പയ്യൂർ: ഗോവയിലെ പനാജിയിൽ നിന്നാണ് ദീപകിനെ ഗോവ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ഗള്‍ഫില്‍ ജോലി
‘മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല’; ഹേബിയസ് കോർപ്പസിൽ ക്രൈം ബ്രാഞ്ചിന്റെ മറുപടി
മേപ്പയ്യൂർ: മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദീപക്കിന്റെ വീട്ടുകാർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ കോടതിയിൽ കേസ് അന്വേഷണ പുരോഗതി അറിയിച്ചത്. വീട്ടിൽ നിന്ന് പോയതിനുശേഷം ദീപക്ക് ഫോൺ ഉപയോഗിച്ചിട്ടില്ല. അതിനാൽ അതുവഴിയുള്ള അന്വേഷണം പോലീസിന് നടത്താനായിട്ടില്ല. എടിഎം ഉപയോഗിച്ചുള്ള
എറണാകുളത്തെത്തി പരിശോധന നടത്തി; പത്രങ്ങളില്‍ പരസ്യം നല്കി; ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മേപ്പയ്യൂര്‍: കാണാതായ കൂനംവള്ളിക്കാവ് സ്വദേശി ദീപക്കിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വീട്ടില്‍ നിന്നും എറണാകുളത്തേക്കെന്നു പറഞ്ഞാണ് ദീപക് തിരിച്ചത്. കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണ സംഘം എറണാകുളത്തെത്തി വ്യാപകമായ അന്വേഷണം നടത്തിയിരുന്നതായി മേപ്പയ്യൂര്‍ സി.ഐ ഉണ്ണിക്കൃഷ്ണന് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതുവരെ ദീപക്കിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ദീപക് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പൊലീസ്