Tag: deepak mepayyur
‘ഇനി കുറച്ചു നാള് വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ താല്പര്യമില്ല’; ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മയ്ക്കരികിലേക്ക്
മേപ്പയ്യൂര്‍: ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മ ശ്രീലതയ്ക്കരികിലേക്ക്. കാണാതായ തന്റെ മകനെ തിരികെ ലഭിച്ചതിന്റെ സന്തേഷത്തിലായിരുന്നു ആ അമ്മ മനസ്സ്. ആരോടും പരാതിയില്ലെന്ന് ദീപക് കോടതി മുമ്പാകെ ബോധിപ്പിച്ചു. പയ്യോളി കോടതിയിലെത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു. ഇനി കുറച്ചു നാള് വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും
എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി
മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്
കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുമെന്നാണ് വിവരം. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച്
മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചംഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്
മേപ്പയ്യൂർ: ഗോവയിലെ പനാജിയിൽ നിന്നാണ് ദീപകിനെ ഗോവ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ഗള്‍ഫില്‍ ജോലി