Tag: death
ഒള്ളൂർ സ്വദേശിയായ കള്ളുചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
ഉള്ള്യേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് കൊടശ്ശേരി കള്ളുഷാപ്പ് ചെത്ത് തൊഴിലാളി ഒള്ളൂര്‍ പുതിയേടത്ത് മീത്തല്‍ രാജു അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു. വീട്ടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ള് ചെത്തുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അല്‍പ്പസമയം കഴിഞ്ഞാണ് കണ്ടത് അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സി.പി.ഐ.എം ഒള്ളൂര്‍സ്റ്റോപ്പ് ബ്രാഞ്ച് അംഗമാണ്.
യുവാവിനെ കാണാതായത് ഒരുമാസം മുമ്പ്; മരണകാരണം അവ്യക്തം; മേപ്പയ്യൂരിലെ വടക്കേടത്ത് കണ്ടി ദീപക്കിന്റേ മരണത്തില്‍ ആശങ്ക വിട്ടൊഴിയാതെ നാട്ടുകാര്‍
മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇന്ന് രാവിലെ കണ്ടത്തിയ മൃതദേഹം കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേ(36)താണെന്ന് തിരിച്ചറിയുമ്പോള്‍ മരണകാരണം എന്തെന്നറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും നടുക്കത്തിലായിരുന്നു. ഗള്‍ഫില്‍ ജോലിചെയ്ത് വരികയായിരുന്ന ദീപക്ക് ഏതാണ്ട് ഒരുവര്‍ഷത്തോളമായി നാട്ടില്‍ തന്നെയായിരുന്നു. ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ല. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍ കല്ലായി ആമിന അന്തരിച്ചു
മേപ്പയ്യൂര്‍: കല്ലായി ആമിന അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ചൊക്രു. മക്കള്‍: മൊയ്തി (റിട്ട: ഇറിഗേഷന്‍), അബ്ദുറഹിമാന്‍ (ഖത്തര്‍), കദീശ, ആയിശ, നഫീസ്സ, പരേതയായ ഫാത്വിമ. മരുമക്കള്‍: കുഞ്ഞമ്മത്, പൈതോത്ത് അബ്ദുറഹിമാന്‍, പയ്യോളി ആയിശ, വഹീദ പരേതരായ മൊയ്തികാവങ്ങാട്ട്, മൊയ്തി കടവന്‍ കുന്നുമ്മല്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മത്, മൊയ്തി, അബ്ദുള്ള, മൂസ്സ, ഇബ്രാഹീം.
ശിശു മന്ദിരം റോഡ് കുളിപ്പിലാക്കൂല്‍ എളാട്ടേരി അമ്മാളു അമ്മ അന്തരിച്ചു
പേരാമ്പ്ര: ശിശു മന്ദിരം റോഡ് പരേതനായ കെ.എം മാധവന്‍നായരുടെ ഭാര്യ കുളിപ്പിലാക്കൂല്‍ എളാട്ടേരി അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മക്കള്‍: ഗീത, ലത, രാമചന്ദ്രന്‍, പ്രീത പരേതനായ മോഹചന്ദ്രന്‍. മരുമക്കള്‍: ജനാര്‍ദ്ദനന്‍, ഹരിഹരന്‍, ജയകൃഷ്ണന്‍, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒന്‍പത മണിയ്ക്ക്.
മേപ്പയ്യൂര്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: ചേണികണ്ടി അമ്മദ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. വര്‍ഷങ്ങളായി മേപ്പയ്യൂര്‍ മത്സ്യമാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലായിരുന്നു. പരേതനായ ചേണികണ്ടി അബ്ദുള്ളയുടെയും കദീശയുടെയും മകനാണ്. ഭാര്യ പരേതയായ ഫാത്തിമ. മക്കള്‍: അമീര്‍, സാദിഖ്. സഹോദരങ്ങള്‍: മൊയ്തീന്‍ ഹാജി, ബഷീര്‍ (ഫര്‍ഫാസ്), സൈനബ, ഫാത്തിമ. Summary: MEPPAYUR CHENIKKANDI AMMAD PASSED
പാലക്കാട് മലമ്പുഴയില്‍ മൂക്കില്‍ പാമ്പുകടിയേറ്റ് നാലരവയസ്സുകാരന്‍ മരിച്ചു
പാലക്കാട്: ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ മൂക്കില്‍ പാമ്പ് കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും വീണ പാമ്പ് രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു.
കാറ്റിൽ പറന്നകന്ന കുടയോടൊപ്പം പോയത് ഒരു വീടിന്റെ സ്വപനങ്ങൾ, സ്കൂളിന്റെ ജീവൻ; കൊയിലാണ്ടിയിൽ ട്രെയിനപകടത്തിൽ പെട്ട് മരണമടഞ്ഞ ആനന്ദിന് നീറിപ്പുകയുന്ന മനസോടെ വിട നൽകി നാട്
കൊയിലാണ്ടി: ഒരേ ഒരു നിമിഷം കൊണ്ട് സന്തോഷമെല്ലാം മാറിമറിയുകയായിരുന്നു. ജീവിതമേ താറുമാറാവുകയായിരുന്നു. ഇനിയും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയുടെയും സുഹൃത്തിന്റേയും വിയോഗം ഉൾക്കൊള്ളാനാവാതെ സഹപാഠികളും അധ്യാപകരുമൊക്കെ ആ വാര്‍ത്ത കേട്ടത്. പന്തലായനിയിലും ഒഞ്ചിയത്തും നടന്ന പൊതു ദർശനത്തിനു ശേഷം വേളത്ത് മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ എങ്ങനെ ആശ്വസിക്കണമെന്നറിയാതെ കണ്ടു നിൽക്കാനാവാത്ത നാട്ടുകാരും വീട്ടുകാരും വിതുമ്പി. ഇന്നലെ വൈകുന്നേരം
തിക്കോടി പെരുമാൾ പുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കീഴൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
പയ്യോളി: ദേശീയപാതയില്‍ തിക്കോടി പെരുമാള്‍പുരത്ത് അമല്‍ ഹോസ്പിറ്റലിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴൂർ കുന്നത്ത് അഭിനന്ദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. അപകടത്തിൽ രണ്ടു യുവാക്കൾക്ക് കൂടി പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ അഭിനന്ദിനെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട് മെഡിക്കല്‍
പാമ്പ് കടിയേറ്റത് തേങ്ങയെടുക്കുന്നതിനിടെ; അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നത് ഒരു മാസത്തിലേറെ; ജമീലയുടെ വിയോഗത്തില്‍ വിങ്ങലോടെ നാട്
മേപ്പയ്യൂര്‍: തേങ്ങയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മുയിപ്പോത്ത് പുത്തന്‍പുരയില്‍ അമ്മദിന്റെ ഭാര്യ ജമീല ആണ് മരിച്ചത്. 46 വയസ്സായിരുന്നു. മെയ് 31 ന് വൈകിട്ട് വീട്ടുവളപ്പില്‍ നിന്നും തേങ്ങ എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിയേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ്
ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പിൽ കെ.ടി.നാരായണി അന്തരിച്ചു
തുറയൂർ: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പിൽ കെ.ടി.നാരായണി അന്തരിച്ചു. 65 വയസായിരുന്നു. കെ ടി നാരായണൻ (സി പി ഐ എം ഇരിങ്ങത്ത് കുളങ്ങര ബ്രാഞ്ച് മെമ്പർ) ആണ് ഭർത്താവ്. മക്കൾ: രാജീവൻ, രാജേഷ് മരുമക്കൾ: രത്ന, ശ്രീഗ സഹോദരങ്ങൾ: മീനക്ഷി, മല്ലിക, ലീല.