Tag: death
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റുമായ കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു
ഉള്ള്യേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. പ്രമുഖ സോഷ്യലിസ്റ്റായ അദ്ദേഹം ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് 1954 ല്‍ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളില്‍, ഒട്ടുമിക്ക വ്യക്തികളുമായും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. അരങ്ങില്‍
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ ബൈക്ക് അപകടം; മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: മലപ്പുറം മങ്കടയില്‍ കോളജ് യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് നസ്ര ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഹസീബ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഹസീബ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തി രഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ഏഴിന്
കൊയിലാണ്ടിയിൽ നിന്ന് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊയിലാണ്ടി നിന്നും കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി അരങ്ങാട് മനയിടത്ത് പറമ്പില്‍ ക്ഷേത്രത്തിന് സമീപം മേലെപ്പുറത്ത് ശശി ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത് എന്ന് എലത്തൂർ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. പുറക്കാട്ടിരിയിലേക്ക് എന്നു പറഞ്ഞ്
കുന്നമംഗലം കാരന്തൂരില്‍ സ്‌കൂട്ടര്‍ കാറിലിടിച്ച് തെറിച്ചു വീണു; യാത്രികനായിരുന്ന യുവാവ് ബസ്സിനടിയില്‍ പെട്ട് മരിച്ചു
കുന്നമംഗലം: കാരന്തൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാരന്തൂര്‍ ചേനത്ത് മുനീറിന്റെ മകന്‍ മുഹമ്മദ് അഫ്ലഹ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. കാരന്തൂരിലേക്ക് പോവുകയായിരുന്ന അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്നു കാറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അഫ്ലഹ് കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനടിയില്‍ അകപ്പെട്ടു. ഉടന്‍
വടകര കക്കട്ടില്‍ കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു
കക്കട്ട് : കോവിഡിന് ശേഷം ഡെങ്കിപ്പനി ബാധിച്ച് അബോധാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു. മുനമ്പം കവല ചെക്കനാട്ട് ആന്‍ഡ്രൂസിന്റെ മകന്‍ ആന്‍സന്‍ ആന്‍ഡ്രൂസ് ആണ് മരിച്ചത്. പതിനൊന്ന് വയസ്സായിരുന്നു. 2020ല്‍ കോവിഡ് ബാധിച്ച് 27 ദിവസം കഴിഞ്ഞപ്പോള്‍ പനി ബാധിച്ചു. നാലുദിവസത്തിനുശേഷം ഇത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചപ്പോഴേക്കും കുട്ടി അബോധാവസ്ഥയില്‍ ആയി. ഒന്നരവര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് നരിപ്പറ്റ
വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കനാലില്‍ യുവാവ് മുങ്ങി മരിച്ചു
വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കനാലില്‍ മുങ്ങി യുവാവ് മരിച്ചു. പുളികംകോട്ട് മീത്തല്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പത്തി മൂന്ന് വയസായിരുന്നു. ഇന്നലെ രാത്രി 12.30-ഓടെയാണ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: ജാനു. സഹോദരങ്ങള്‍: ദിനേശന്‍, ചന്ദ്രി,
കണ്ണൂരില്‍ മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛനും മകനും മരിച്ചു
കണ്ണൂര്‍: ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (60) മകന്‍ വിന്‍സ് (18) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അച്ഛന്‍ മാത്തുക്കുട്ടി സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ വിന്‍സ് ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് മരിച്ചത്. വിന്‍സ് ഡ്രൈവിംഗ് പഠിക്കാനായി വീട്ടില്‍ നിന്നും കാര്‍ പുറത്തിറക്കുന്നതിനിടെയാണ്
വടകരയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍
വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി യുവാവെന്ന് തോന്നിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചോമ്പാല സ്റ്റേഷന്‍ പരിതിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. റെയില്‍ പാളത്തിന് സമീപത്ത് നിന്നും
തിരുവനന്തപുരം സ്വദേശി ഷാരോണിന്റെ മരണം കൊലപാതകം; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
തിരുവനന്തപുരം: പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ
യു.എ.ഇയില്‍ നാദാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
നാദാപുരം: നാദാപുരം സ്വദേശി യു.എ.ഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബൈയില്‍ മരിച്ചത്. അറുപത്തിനാല് വയസ്സായിരന്നു. സോനാപൂരില്‍ ഗ്രോസറി നടത്തുകയായിരുന്നു. മക്കള്‍: അഫ്‌സല്‍, അസ്മ, ഹഫ്‌സ, അഫീദ, അഷ്മില. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.