Tag: crime news
കണ്ണൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമല (62), മകൻ സുമേഷ് (38) എന്നിവരാണ് മരിച്ചത്. മാലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തുടർച്ചയായി രണ്ട് ദിവസം വീട്ടിൽ ആളനക്കമില്ലായിരുന്നു. ഇതേ തുടർന്ന് അയൽക്കാരും ആശാ വർക്കരും വാർഡ് മെമ്പറെ വിവരം അറിയിച്ചു. തുടർന്ന് ഇവരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ്
ശരീരത്തിലുണ്ടായിരുന്നത് പതിനേഴ് മുറിവുകള്‍, വെട്ടുകളേറെയും കഴുത്തിനും തലയ്ക്കും; താമരശ്ശേരിയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് റിപ്പോര്‍ട്ട്
താമരശ്ശേരി: അടിവാരം പൊട്ടിക്കൈയില്‍ മകന്‍ ഉമ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കായിക്കല്‍ സുബൈദയെയാണ് ഇരുപത്തിയഞ്ചുകാരനായ മകന്‍ ആഷിഖ് കൊലപ്പെടുത്തിയത്. ആഴത്തിലുള്ള പതിനേഴ് മുറിവുകളാണ് കൊടുവാള്‍ കൊണ്ടുള്ള വെട്ടില്‍ സുബൈദയുടെ ദേഹത്തേറ്റതെന്ന് താമരശ്ശേരി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേസ്ഥലത്തുതന്നെ കൂടുതല്‍ തവണ വെട്ടി എണ്ണം കൃത്യമായി നിര്‍ണയിക്കാനാവാത്ത നിലയിലായിരുന്നു മുറിവുകള്‍. അതിനാല്‍ വെട്ടുകളുടെ
സ്വത്ത് വിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും സുബൈദ തയ്യാറായില്ല; താമരശ്ശേരിയിൽ മകൻ ഉമ്മയെ കൊന്നത് പണം നൽകാത്തതിലുള്ള വൈരാഗ്യം മൂലം
കോഴിക്കോട്: താമരശ്ശേരിയിൽ ഉമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് പണം നൽകാത്തതിലുള്ള വൈരാഗ്യം. സ്വത്ത് വിൽപ്പന നടത്താൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. മുൻപ് രണ്ട് തവണ ഇയാൾ ഉമ്മയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. പതിവായി ആഷിഖ് സുബൈദയോട് പണം ചോദിച്ചിരുന്നു. കൂടാതെ ഇവരുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കാനും ആഷിഖ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ
താമരശ്ശേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ(53) ആണ് മരിച്ചത്. മകൻ ആഷിക്ക്(24) നെ പോലിസ് പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. ബാംഗ്ലൂരിലെ ഡീ അഡിക്ഷൻ സെന്ററിൽ ആയിരുന്ന ആഷിക്ക് മാതാവിനെ കാണുവാനാണ് നാട്ടിലെത്തിയത് . സുബൈദ ബ്രെയിൻ ട്യൂമറിന്റെ ചികിത്സ കഴിഞ്ഞ് സഹോദരി ഷക്കീലയുടെ ചോയിയോട്ടെ
പാനൂർ കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
പാനൂർ: കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ . കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് അറസ്റ്റിലായത്. ഭാര്യ നാണിയെ കൊടുവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക പ്രശ്നത്തെച്ചൊല്ലിയാണ് അക്രമം എന്നാണ് പോലിസ് നൽകുന്ന വിവരം.
പൊലീസിനെ പറ്റിക്കാൻ മീശയെടുത്തു, ഇടയ്ക്കിടെ വസ്ത്രം മാറി; എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതി ചെന്നൈയിൽ പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവില്ല്യാമല സ്വദേശി അബ്ദുൽ സനൂഫ് (28) ആണ് പിടിയിലായത്. ചെന്നൈ ആവടിയിലെ ഒരു ലോഡ്ജ് മുറിയിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പൊലീസിന് തിരിച്ചറിയാതിരിക്കാൻ മീശയെടുത്തു കളഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ കുടുങ്ങി പിടിയിലാവാതിരിക്കാൻ ഷർട്ടുകൾ
സുൽത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി; യുവാവ് പോലിസ് പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തിൽ യുവാവ് പിടിയിൽ. 28കാരനായ രാഹുൽ രാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചീരാൽ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്. പ്രതിക്ക് മാനസിക അ്വാസ്ഥ്യമുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത നൂൽപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. Description:Grandmother killed by grandson
മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണം;രണ്ട് അക്രമികൾക്കും എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്കും പരിക്ക്
മേപ്പയ്യൂർ: മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂർ ടൗണിൽ ബാർബർഷോപ്പിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ നിന്നാണ് തുടക്കം. പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന പച്ചാസ്
ദുബായില്‍ നിന്ന് ‘സ്വര്‍ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തി; കടത്താന്‍ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം, വടകര സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.
കൊച്ചി ഫ്ലാറ്റിലെ കൊലപാതകം; ‘യുവാവിനെ കൊലപ്പെടുത്തിയത് ഒറ്റയ്ക്ക് ‘ കുറ്റം സമ്മതിച്ച് പയ്യോളി സ്വദേശി അർഷാദ്
കൊച്ചി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതിയായ പയ്യോളി സ്വദേശി അൻഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി.വി.ബേബി മാധ്യമങ്ങളോട് പറഞ്ഞു. കത്തി ഉപയോഗിച്ചാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെട്ടുത്തിയത്. തെളിവെടുപ്പിനിടെ കൊല നടത്തിയ രീതിയും പ്രതി വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക