Tag: crime
കണ്ണൂരിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് ഒരാൾ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ (49) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. സമീപത്തെ വോളീബോൾ കോർട്ടിൽ കളിക്കുകയായിരുന്ന ആളുകളാണ് കെട്ടിടത്തിൽ നിന്ന് വെടിയൊച്ച കേട്ടതും വിവരം മറ്റുള്ളവരെ അറിയിച്ചതും.
ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബിലയുടെ ശരീരത്തിലുള്ളത് 11 മുറിവുകള്‍, കഴുത്തിലേറ്റത് ആഴത്തിലുള്ള മുറിവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബില ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പതിനൊന്ന് മുറിവുകളാണ് ഷിബിലയുടെ കഴുത്തിലുള്ളത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിബിലയെ ഭര്‍ത്താവ് യാസര്‍ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയ്ക്ക് ഷിബിലയുടെ
കോഴിക്കോട് പാളയത്തുവെച്ച് രണ്ട് യുവാക്കളെ കല്ല് കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുകയും ചെയ്ത സംഭവം; പ്രതികള്‍ പിടിയില്‍
കോഴിക്കോട്: പാളയത്തുവെച്ച് കടലുണ്ടി സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ച പ്രതികള്‍ പിടിയില്‍. താന്നൂര്‍ പനങ്ങാട്ടൂര്‍ സ്വദേശി തോണിക്കടവന്‍ വീട്ടില്‍ റഫീഖ് (46 വയസ്സ് ) വയനാട് കാക്കവയല്‍ പൂളാന്‍ കുന്നത്ത് വീട്ടില്‍ റിബ്ഷാദ് (25വയസ്സ് )എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കടലുണ്ടി സ്വദേശിയായ ശിബില്‍ രാഗേഷിനെയും സുഹൃത്തിനെയും പാളയം ചെമ്മണ്ണൂര്‍ ജുവലറിക് സമീപം വെച്ച് കല്ല്
ഉത്സവ പറമ്പില്‍ ആയുധവുമായെത്തി സംഘര്‍ഷത്തിന് ശ്രമം; അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: ഉത്സവപ്പറമ്പില്‍ ആയുധവുമായി വന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയനിക്കാട് ചൊറിയന്‍ ചാല്‍ താരേമ്മല്‍ രാഹുല്‍രാജ് ആണ് പിടിയിലായത്. അയനിക്കാട് ചൂളപ്പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ വ്യാഴം രാത്രി ഒമ്പതിനാണ് സംഭവം. ഉത്സവസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച രാഹുല്‍ രാജിനെ പൊലീസ് പിന്തിരിപ്പിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും
ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു
കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്റെ ക്രൂരമർദനത്തിനും പീഡനത്തിനും ഇരയായ യുവതി ആറ് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. ആറ് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അവശനിലയിൽ 19കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ
തേങ്ങ പൊളിക്കാനായി അയല്‍വീട്ടില്‍ നിന്നും കൊടുവാള്‍ വാങ്ങി, വീട്ടിലെത്തി ഉമ്മയെ വെട്ടി ; താമരശ്ശേരിയില്‍ ഉമ്മ കൊല്ലപ്പെട്ടത് ക്യാന്‍സറിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍
താമരശ്ശേരി: താമരശ്ശേരിയില്‍ 24കാരന്‍ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് ക്യാന്‍സറിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍. ബ്രയിന്‍ ട്യൂമര്‍ ബാധിച്ച ഉമ്മ സുബൈദയ്ക്ക് അടുത്തിടെയാണ് ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് സഹോദരി സക്കീനയുടെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ് മകന്‍ കൊലപ്പെടുത്തുന്നത്. പ്ലസ് ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ സുബൈദ മകന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്നശേഷമാണ് ആഷിഖ് മയക്കുമരുന്നിന് അടിമയായതെന്നാണ്
എറണാകുളത്ത് അരുംകൊല; ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് അയൽവാസി
എറണാകുളം: ഒരു വീട്ടിലെ മൂന്ന് പേരെ അയൽവാസി വെട്ടിക്കൊന്നു. ചേന്ദമംഗലം സ്വദേശികളായ വേണു, വിനിഷ, ഉഷ എന്നിവരാണ് മരിച്ചത്. അയൽവാസിയായ റിതുവാണ് ഇവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് സന്ധ്യയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച കയറിയാണ് റിതു അക്രമണം നടത്തിയത്. ഒരാളെ ലക്ഷ്യംവെച്ചാണ് ഇയാൾ എത്തിയതെങ്കിലും വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് വെട്ടേൽക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന
ചില്‍ഡ്രന്‍സ് ഹോമില്‍ വാക്കുതര്‍ക്കം; ഉറങ്ങുകയായിരുന്ന 17-കാരനെ 15-കാരൻ തലയ്ക്കടിച്ച് കൊന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പതിനേഴുകാരനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം. സഹതടവുകാരനായ 15 വയസ്സുകാരനാണ് ഇരുമ്പ് വടി കൊണ്ട് അങ്കിത്തിനെ ആക്രമിച്ചതെന്നാണ് വിവരം. ഇരുവരും തമ്മില്‍ തലേ ദിവസം വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ
തിരുവനന്തപുരത്ത് സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജിൽ സ്ത്രീയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് മുറിയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. ആശയെ കഴുത്ത് മുറിഞ്ഞനിലയിലും കുമാറിനെ ഞരമ്പ് മുറിച്ചനിലയിലുമാണ് കണ്ടെത്തിയത്. മരണകാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. Summary: A young man committed suicide
തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. കരകുളം നെടുമ്പാറ സ്വദേശി സാജനാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അയൽവാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ ജിതിന്‍റെ ഭാര്യയോട് സാജൻ മോശമായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതാണ് ജിതിനും രണ്ടു സുഹൃത്തുക്കളും. ഇതിനിടയിലാണ് കുത്തിയത്. കുത്തേറ്റ സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ആറരയോടെ മരണപ്പെടുകയായിരുന്നു. നിരവധി