Tag: cpm
സബ്ജില്ല കലോത്സവത്തിനു മുന്നോടിയായ ചുവരെഴുത്തിൽ തർക്കം; പേരാമ്പ്രയിൽ സിപിഎം – കോൺഗ്രസ് സംഘർഷത്തിൽ എട്ടോളം പ്രവർത്തകർക്ക് പരിക്ക്
പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂരിൽ സബ് ജില്ല കലോത്സവത്തിന് മുന്നോടിയായി റോഡിൽ എഴുതുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് – സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 8.30നാണ് സംഭവങ്ങളുടെ തുടക്കം. സബ്ജില്ലാ കലോത്സവമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ എഴുതിയതിന് മുകളിൽ കെ.എസ്.യു പ്രവർത്തകർ മഷി ഒഴിച്ചു എന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്. എസ്.എഫ്.ഐ – കെ.എസ്.യു
കണ്ണൂക്കരയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം; സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനം
ഒഞ്ചിയം: കണ്ണൂക്കരയിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സി.പി.ഐ.എം ഒഞ്ചിയം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. അമ്പലപറമ്പില്‍ സി.എം കുമാരന്‍ നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എം. സത്യേന്ദ്രന്‍, പി.വി പ്രശാന്തന്‍, ആര്‍.കെ ശ്രീതു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എം പവിത്രന്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ
വയനാട് ഇത്തവണ ചുവക്കും; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ജന്മനാട്ടില്‍ വന്‍ വരവേല്‍പ്
മൊകേരി: വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി സത്യൻ മൊകേരിക്ക് ജന്മനാടായ മൊകേരിയില്‍ വന്‍ വരവേല്‍പ്. വയനാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ഇന്നലെ രാത്രിയാണ് സത്യന്‍ മൊകേരി നാട്ടിലെത്തിയത്. നൂറ് കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് രാത്രി വൈകിയും സ്ഥാനാര്‍ത്ഥിയെ കാണാനായി ടൗണില്‍ കാത്തുനിന്നത്. മുദ്രാവാക്യം വിളിച്ചും ചുവപ്പ് ഷാള്‍ അണിയിച്ചുമാണ് മൊകേരിയിലെ പ്രവര്‍ത്തകര്‍ അവരുടെ
ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തണം; സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം
വടകര: മണിയൂര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര പദ്ധതിയായ ചൊവ്വാപ്പുഴ ടൂറിസം പദ്ധതിയില്‍ ചൊവ്വാ പാറ കൂടി ഉള്‍പ്പെടുത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ.എം മുടപ്പിലാവില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുടപ്പിലാവില്‍ നോര്‍ത്ത് കെ.എ കുഞ്ഞിരാമന്‍ വൈദ്യര്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം ടി.പി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.ഷൈമ, എം.എം ധര്‍മരാജന്‍, ടി.കെ അഖില്‍, വി സുരേഷ്
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കണ്ണൂര്‍: കണ്ണൂർ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യക്കെതിരായ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.
‘വില്യാപ്പള്ളിയിലെ കുടുംബാരോഗ്യകേന്ദ്രം ഗ്രേഡ് വണ്‍ ആയി ഉയര്‍ത്തണം’; ജനകീയ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സമ്മേളനം
വടകര: വില്യാപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രം ഗ്രേഡ് വണ്‍ ആക്കി ഉയര്‍ത്തണമെന്ന് സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മംഗലോറ ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. പി.എം ദിനേശന്‍, കെ.ദിനേശന്‍, കെ സുബിഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.കെ കൃഷ്ണദാസ് സെക്രട്ടറിയായി 13 അംഗ ലോക്കല്‍
പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം ഡാറ്റ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണം; സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം
വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം തരംമാറ്റി തോട്ടം ഭൂമിയാക്കിയത് ഡാറ്റാ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മന്തരത്തൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലെ ടി.പി കണാരന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. എം.മധുസൂദനന്‍, പി രജനി, ആര്‍ സാരംഗി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം
‘വൈക്കിലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി അനുവദിക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം വൈക്കിലശേരി ലോക്കല്‍ സമ്മേളനം
വൈക്കിലശ്ശേരി: വൈക്കിലശ്ശേരി മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കിലശ്ശേരി നോര്‍ത്തില്‍ ഇ.എം ദയാനന്ദന്‍-പി കുഞ്ഞ്യേക്കന്‍-എന്‍.പി അബ്ബാസ് നഗറില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എ.പി വിജയന്‍, കെ.എം വാസു, കെ.എം ലിനിക എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമ്മേളനം
ലൈഫ് ഭവന പദ്ധതി നടപ്പാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ ലോക്കൽ സമ്മേളനം
വടകര: സംഘടനാ വിഷയങ്ങളും ജനകീയ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ ലോക്കൽ സമ്മേളനം പൂർത്തിയായി. തോടന്നൂർ യു പി സ്കൂളിലെ എം സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ ഉദ്ഘാടനംചെയ്തു. ടി കെ രാമചന്ദ്രൻ, കെ.എം ബിജില, വി കെ അശ്വിൻ ലാൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സിപിഐഎം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ; 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു
വടകര: സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 29 മുതൽ 31 വരെ വടകരയിൽ നടക്കും. ജില്ലാ സമ്മേളന വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. വടകരയിൽ നടന്ന രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ പി ബിന്ദു( ചെയർപേഴ്സൺ) പി കെ