Tag: CPIM

Total 115 Posts

സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം; ടി.പി ബിനീഷ് വീണ്ടും ഏരിയാ സെക്രട്ടറി

അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ടിപി ബിനീഷിനെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ബിനീഷ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്നലെ രാവിലെ മുതിർന്ന അം​ഗം ഇകെ നാരായണൻ പതാക ഉയർത്തിയതോടെയാണ് സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്

സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; നാളെ ചുവപ്പ്സേന മാർച്ചും പൊതുസമ്മേളനവും

അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ.എം.ദയാനന്ദൻ നഗറിൽ ഇ.കെ നാരായണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന

ചെരണ്ടത്തൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ നേതാവ്; ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മണിയൂർ: ചെരണ്ടത്തൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് നിർണായ പങ്കുവഹിച്ച സഖാവ് ആർ നാരായണൻ നമ്പ്യാരുടെ മൂന്നാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ചരമദിനത്തോ ടനുബന്ധിച്ച് എൽ.പി, യു.പി വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ മത്സരങ്ങളും15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരം, പൊതു ജനങ്ങൾക്കായുള്ള ബാഡ്മിന്റൺ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ ജനകീയ

കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം ചുവപ്പണിഞ്ഞു; സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി

അഴിയൂർ: സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി. സമ്മേളന ന​ഗരിയായ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തി. ഒഞ്ചിയം രക്ത സാക്ഷി സ്ക്വയറിൽ നിന്ന് ആർ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു പതാക ജാഥ. രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി പതാക കൈമാറി. ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ശനി, ഞായർ

സിപിഐഎം നാദാപുരം ഏരിയ സമ്മേളനം 16,17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ; ലോ​ഗോ പ്രകാശനം ചെയ്തു

നാദാപുരം: സിപിഐഎം 24ാം പാർട്ടി കോൺഗ്രസിൻ്റ ഭാഗമായി നവംമ്പർ 16, 17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കല്ലാച്ചി ഇ.വി കൃഷ്ണൻ സ്മാരക ഹാളിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം നിർവ്വഹിച്ചു. ചിത്രകാരനും ശില്പിയുമായ സത്യൻ നീലിമയാണ് ലോഗോ രൂപകല്പ്പന ചെയ്തത്. സിപിഐഎം ഏരിയ സെക്രട്ടറി പി പി

അരൂണ്ട ഒറ്റത്താണി യാഥാർത്യമാക്കണം ; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം

നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം കുറുവന്തേരി ലോക്കൽ സമ്മേളനം പൂർത്തിയായി. വി ദാമു മാസ്റ്റർ നഗറിൽ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ കുമാരൻ, കെ പി മഹിജ, ഇ പി നിജിലേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കോഴിക്കോട് – കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന അരൂണ്ട

വടകര ഗവ. ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണം; നാടിൻ്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വടകര ഏരിയ സമ്മേളനം

വടകര: വടകര ഗവൺമെണ്ട് ജില്ലാ ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണും അനുബന്ധ സൗകര്യങ്ങളും അടിയന്തരമായി അനുവദിച്ച്, താലൂക്കിലെ ജനങ്ങളുടെ ആരോഗ്യ രംഗത്തെ പ്രധാന ആശ്രയ കേന്ദ്രമായ ആശുപത്രിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 1958 ൽ മുഖ്യമന്ത്രി ഇഎംഎസ് ഉദ്ഘാടനം ചെയ്ത‌ ആശുപത്രിയാണ് വടകര താലൂക്ക് ഗവൺമെണ്ട്

ചുവപ്പ് അണിഞ്ഞ് മേപ്പയിൽ; സിപിഐഎം വടകര ഏരിയാ സമ്മേളനത്തിന് തുടക്കമായി

വടകര: സിപിഐഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനത്തിന് തുടക്കമായി. മേപ്പയിൽ പ്രത്യേകം സജ്ജമാക്കിയ ടി.കെ കുഞ്ഞിരാമൻ എം.സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ, പി.കെ ശശി, കെ.പി ബിന്ദു, ടി.പി അമൽ രാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

സി.പി.ഐ.എം വടകര ഏരിയാ സമ്മേളനം: ഇന്ന് പതാകദിനം

വടകര: സി.പി.ഐ.എം വടകര ഏരിയാ സമ്മേളന പതാക ദിനം ഇന്ന്. രാവിലെ 10മണിക്ക് കേളു ഏട്ടന്‍ – പി.പി ശങ്കരന്‍ സ്മാരകത്തില്‍ ഏരിയാ സെക്രട്ടറി ടി.പി ഗോപാലന്‍ പതാക ഉയര്‍ത്തും.ഏരിയയിലെ 321 ബ്രാഞ്ച് കേന്ദ്രങ്ങളിലും 21 ലോക്കല്‍ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍ സംഘടിപ്പിക്കും. മേപ്പയിലെ ടി.കെ. കുഞ്ഞിരാമന്‍, എം.സി പ്രേമചന്ദ്രന്‍ നഗറില്‍ 26,27 തീയതികളിലാണ് ഏരിയാ

വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം

വടകര: കുട്ടോത്ത് കാവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി നാബ് അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ കുഞ്ഞിരാമന്‍, ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.പി ബാബു, സഫിയ മലയില്‍, പി.എസ്

error: Content is protected !!