Tag: CPIM

Total 115 Posts

സിപിഎം ജില്ലാ സമ്മേളനം; വടകര പണിക്കോട്ടിയില്‍ നാളെ വോളി മേള

വടകര: പണിക്കോട്ടിയില്‍ നാളെ വോളി മേള നടക്കും. ജനുവരി 29,30,31 തിയതികളില്‍ വടകരയില്‍ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിഅംഗം പി.കെ.ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാല് മണിക്ക് മത്സരം ആരംഭിക്കും. വോളിബ്രദേഴ്‌സ് പുറങ്കര, ബ്രദേഴ്‌സ് മേമുണ്ട, ഐക്യകേരള പണിക്കോട്ടി, അല്‍സമ ടൂര്‍സ് & ട്രാവല്‍സ്, വോളി അക്കാദമി കല്ലേരി,

മാധ്യമം, സമൂഹം, ജനാധിപത്യം; സി.പി.ഐ.എം ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി വടകരയിൽ സെമിനാർ സംഘടിപ്പിച്ചു

വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമം, സമൂഹം, ജനാധിപത്യം എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. വടകര നോർത്ത് ലോക്കൽകമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി ജിനേഷ്കുമാർ എരമരം വിഷയാവതരണം നടത്തി. ലോക്കൽ സെകട്ടറി കെ.സി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.രാഗേഷ്, വി.സി.ലീല, എം.രജീഷ് എന്നിവർ സംസാരിച്ചു. തുടർന്ന്

സി.പി.ഐ.എം ജില്ലാ സമ്മേളനം: സെമിനാറുകൾക്ക് തുടക്കമായി

വടകര: ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ സെമിനാറുകൾക്ക് തുടക്കമായി. മന്തരത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനവും, കേന്ദ്ര സർക്കാർ നിലപാടുകളും എന്ന വിഷയത്തിൽ മന്തരത്തൂരിൽ സംഘടിപ്പിച്ച സെമിനാർ ബെഫി അഖിലേന്ത്യാ മുൻ ജനറൽ സെക്രട്ടറി എ കെ രമേശ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എം

സി.പി.ഐ.എം ജില്ലാ സമ്മേളനം: ആവേശമായി ഫണ്ട് സ്വീകരണ ജാഥ

വടകര: ജനുവരി 29, 30, 31 തീയതികളില്‍ വടകരയിൽ നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏരിയയിലെ വിവിധ ലോക്കല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക വടകര ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പത്മനാഭനില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ട്രഷറര്‍ ടി.പി ഗോപാലന്‍,

സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് നന്തിയിൽ ആവേശോജ്വല തുടക്കം. നന്തി വീരവഞ്ചേരിയിലെ പി.ഗോപാലൻ, ഒ.കെ.പി കുഞ്ഞിക്കണ്ണൻ നഗറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ട.ചന്തു മാസ്റ്റർ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.അനൂപ് രക്തസാക്ഷി പ്രമേയവും

നാദാപുരത്ത് സി.പി.ഐ.എംന് ഇനി പുതിയ നേതൃത്വം; എ.മോഹൻദാസ് ഏരിയ സെക്രട്ടറി

നാദാപുരം: രണ്ടുദിവസങ്ങളിലായി ഇരിങ്ങണ്ണൂരിൽ നടന്ന സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഉജ്ജ റാലിയോടെ സമാപനം. കോരിച്ചൊരിയുന്ന മഴയിലും റാലിയിൽ വിവിധ ലോക്കൽ കമ്മറ്റികളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരും വളണ്ടിയർമാരുമാണ് അണിനിരന്നത്. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഇന്നലെ രാവിലെ എം കുഞ്ഞിരാമൻ പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. ഇന്ന്

സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം; സമ്മേളനം നടക്കുന്നത് ഇരിങ്ങണ്ണൂർ ഹയർസെക്കണ്ടറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ

ഇരിങ്ങണ്ണൂർ: സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം കുഞ്ഞിരാമൻ പതാക ഉയർത്തിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സിപിഐഎം ജില്ല സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. എ മോഹൻദാസ്, പി താജുദ്ദീൻ, എം സുമതി, ഇ വി നാണു എന്നിവരടങ്ങിയ പ്രസീഡിയമാണ്

സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനത്തിന് നാളെ തുടക്കം

നാദാപുരം: സി.പി.ഐ.എം ഇരുപത്തിനാലാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം ഏരിയാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരിങ്ങണ്ണൂരില്‍ നടക്കും. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ശനിയാഴ്ച രാവിലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. 14 ലോക്കലുകളില്‍ നിന്നായി 136 പ്രതിനിധികള്‍, 21 ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ

സിപിഐഎം നാദാപുരം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു; സമ്മേളനം 16, 17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ

നാദാപുരം: സിപിഐ എം നാദാപുരം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു. കൊടിമരം രക്തസാക്ഷി സി.കെ ഷിബിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സി.എച്ച് മോഹനൻ്റെ നേതൃത്വത്തിലും പതാക കെ.പി ചാത്തു മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ നിന്നും എ മോഹൻദാസിൻ്റെ നേതൃത്വത്തിലുമാണ് പൊതുസമ്മേളന ന​ഗരിയിലെത്തിച്ചു. നിരവധി വാഹനങ്ങളുടെയും ബേൻ്റ് വാദ്യങ്ങളുടെ അകമ്പടിയോടും കൂടിയാണ് പതാകയും കൊടിമരവും സമ്മേളന ന​ഗരിയിലെത്തിച്ചത്.

ജനങ്ങളുടെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരം വേണം, ദേശീയപാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം; സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനം

അഴിയൂർ: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിരമായി ദേശിയപാതാ നിർമ്മാണം പൂർത്തിയാക്കണമെന്നും സർവീസ് റോഡുകൾ കുറ്റമറ്റരീതിയിൽ നിർമ്മിക്കണമെന്നും സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായി അശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും ഓവ്ചാലുകളും ജനങ്ങൾക്ക് ദുരിതമായി മാറി. രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്ന ഓവ് ചാലുകളാണ് പലയിടങ്ങളിലും നിർമ്മിച്ചത്. ഇതൊക്കെ പരിഹരിച്ചു പാതാനിർമ്മാണം ഉടൻ പൂർത്തിയാക്കണം. ചോമ്പാൽ

error: Content is protected !!