Tag: CPIM
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; സി.പി.ഐ.എം വടകര ഏരിയ കാല്‍നട പ്രചാരണ ജാഥ ഉദ്ഘാടനം ഇന്ന്
വടകര: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ ബഹുജന പ്രക്ഷോഭത്തിന് മുന്നോടിയായുള്ള സി.പി.ഐ.എം ഏരിയാ കാൽനട പ്രചാരണ ജാഥകൾക്ക് ഇന്ന് തുടക്കമാവും. കേരള ബദലിനെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായാണ് ആദായനികുതി ഓഫീസിന് മുന്നിൽ ‘കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം’ മുദ്രാവാക്യമുയർത്തി ബഹുജന ഉപരോധം സംഘടിപ്പിക്കുന്നത്. 25ന് നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധ സമരത്തിന്റെ പ്രചരണാര്‍ഥം വടകര ഏരിയ കാല്‍നട
ഇരുട്ടിന്റെ മറവില്‍ വീണ്ടും അക്രമണം; വില്ല്യാപ്പള്ളിയില്‍ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നിർമിച്ച സംഘാടക സമിതി ഓഫീസും, കൊടികളും നശിപ്പിച്ച നിലയില്‍*
വടകര: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നിർമിച്ച സംഘാടക സമിതി ഓഫീസും, കൊടികളും, കൊടി മരങ്ങളും, അജ്ഞാത സംഘം നശിപ്പിച്ച നിലയില്‍. വില്ല്യാപ്പള്ളി കണിയാംങ്കണ്ടി പാലത്തിന് സമീപം നിർമ്മിച്ച ഓഫീസും, കൊടികളും, കൊടിമരങ്ങളുമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. സംഭവത്തിൽ വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്
ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ. ദിവാകരനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം; തിരുവള്ളൂരിലും മുടപ്പിലാവിലും പ്രതിഷേധ പ്രകടനം – വീഡിയോ
വടകര: വടകരയിൽ വെച്ചു നടന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റിയിൽ നിന്നും പി.കെ ദിവാകരനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്ന് തിരുവള്ളൂരിലും മുടപ്പിലാവിലുമാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രതിഷേധം നടത്തിയത്. മണിയൂര്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ കോട്ടയായ മുടപ്പിലാവില്‍ ഇരുപത്തിയഞ്ച് പേരിലധികം വരുന്നവരുടെ സംഘമാണ് പ്രകടനം നടത്തിയത്. ‘നേരുള്ളവനെ മുറിച്ചു മാറ്റുന്നു, കുടിപ്പക
സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും
കണ്ണൂർ: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 50 അംഗ ജില്ലാ കമ്മിറ്റിയിൽ ഇത്തവണ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന
ചുവപ്പണിഞ്ഞ് വടകരയുടെ തെരുവോരങ്ങൾ; ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലും അണിനിരന്ന് പതിനായിരങ്ങൾ
വടകര: വടകരയുടെ തെരുവോരങ്ങളെ ചുവപ്പണിയിച്ച് പ്രവർത്തകർ. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ബഹുജനറാലിയിലും റെഡ് വളണ്ടിയര്‍ മാര്‍ച്ചിലുമായി പതിനായിരങ്ങളാണ് അണിനിരന്നത്. പോരാട്ട സ്മരണങ്ങൾ ഇരുമ്പുന്ന വടകരയുടെ നഗരവീഥികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ വീര്യത്തിന്റെ സന്ദേശം ഉയർത്തി 25000 റെഡ് വോളണ്ടിയർമാരാണ് മാർച്ച് ചെയ്യുന്നത്. ജൂബിലി കുളം, കരിമ്പനപ്പാലം, മേപ്പയിൽ ഓവുപാലം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ
പുതുമുഖങ്ങളിൽ കെ പി ബിന്ദുവും; സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് വടകര നഗരസഭാ ചെയർപേഴ്സണും
വടകര: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളിൽ വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദുവും. ബിന്ദു ഉൾപ്പെടെ13 പേരെയാണ് ഇത്തവണ പുതുതായി ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ നഗരസഭ ഭരണസമിതിയില്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു ബിന്ദു. തുടർന്ന് 2020ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സി.പി.എം പാക്ക വടക്ക്
സി.പി.ഐ.എം ജില്ലാ സമ്മേളനം: വടകരയില്‍ നാളെ ഗതാഗതകുരുക്കിന് സാധ്യത, വാഹനങ്ങള്‍ കടന്നുപോവേണ്ടത് ഇപ്രകാരം
വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ വടകര ടൗണ്‍ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ നാളെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ രാവിലെ 12മണി മുതല്‍ പൂളാടിക്കുന്ന് വഴി അത്തോളി-ഉള്ള്യേരി-പേരാമ്പ്ര വഴി തലശ്ശേരി ഭാഗത്തേക്കും, കോരപ്പുഴ വഴി വരുന്ന വലിയ വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്നും -ഉള്ള്യേരി -പേരാമ്പ്ര- നാദാപുരം വഴി
സി.പി.ഐ.എം ജില്ലാ സമ്മേളനം: പൊതുസമ്മേളനം നാളെ, റെഡ് വളണ്ടിയര്‍ മാര്‍ച്ച് ക്രമീകരണങ്ങള്‍ ഇങ്ങനെ
വടകര: സി.പി.ഐ.എം 24-)ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ വടകരയില്‍ നടക്കുന്ന ചുവപ്പ്‌സേന മാര്‍ച്ചില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാരുമായി വിവിധ ഏരിയകളില്‍ നിന്ന് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങ് ക്രമീകരിച്ചു. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ക്രമീകരണങ്ങള്‍ വിശദമായി 1-ജൂബിലി കുളത്തിന് സമീപം ഏരിയാ കമ്മിറ്റികള്‍: വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഇവിടെ നിന്നും വരുന്ന
വാനിലുയര്‍ന്ന് പറന്ന് ചെങ്കൊടി, നിലയ്ക്കാത്ത മുദ്രാവാക്യം വിളി, അഞ്ഞൂറിലേറെ പ്രതിനിധികൾ, ; സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ആവേശത്തുടക്കം
വടകര: സി.പി.ഐ.എം 24-)ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് നാരായണനഗരത്തിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ആവേശത്തുടക്കം. മുതിർന്ന ജില്ലാ കമ്മറ്റിയംഗം ടി.പി ദാസൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ജില്ലാ സെക്രട്ടറിയേറ്റംഗം എം മെഹബൂബ് താൽക്കാലിക അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ മാമ്പറ്റ ശ്രീധരന്‍, കെ.കെ ദിനേശന്‍ എന്നിവര്‍ രക്തസാക്ഷി – അനുശോചന
ജ്വലിച്ചുയർന്ന് അഗ്നിജ്വാല, ചെങ്കടലായി വടകരയുടെ തെരുവോരങ്ങൾ; പേരാട്ടവീര്യം വിളിച്ചോതി ദീപശിഖ പ്രയാണം
വടകര: അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾ ജീവൻ കൊണ്ട് പ്രതിരോധിച്ചു പിടഞ്ഞുവീണ ചെന്നാട്ട് താഴയിൽ നിന്ന് പകർന്ന അഗ്നിജ്വാല സിപിഐഎം ജില്ലാ സമ്മേളന നഗരിയിയിൽ ജ്വലിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദിന് രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി ദീപശിഖകൈമാറി. ഒഞ്ചിയംരക്ത സാക്ഷി സ്ക്വയറിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ രക്തസാഷി ഗ്രാമങ്ങളെ ആവേശ ഭരിതമാക്കി. രക്തസാക്ഷി