Tag: CPIM
കോണ്‍ഗ്രസ് സ്ത്രീകളെ അവഗണിക്കുന്നു , കെ.സി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു
കോഴിക്കോട് : കെ സി റോസക്കുട്ടി സിപിഐഎമ്മില്‍ ചേര്‍ന്നു. ഇടത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും എല്ലാ മണ്ഡലങ്ങളിലും പ്രചരണത്തിനെത്തുമെന്നും കെ.സി റോസക്കുട്ടി പറഞ്ഞു. സിപിഐഎം നേതാവ് പി കെ ശ്രീമതിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം.അല്‍പസമയം മുന്‍പാണ് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമല്ല എല്ലാ പാര്‍ട്ടി
83 പേരുടെ പട്ടിക പ്രഖ്യാപിച്ച് സിപിഎം; 33 സിറ്റിംഗ് എംഎൽഎ മാർ മത്സരിക്കില്ല
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥിപ്പട്ടിക തിരുവനന്തപുരത്ത് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചു. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു മത്സരിക്കും. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന്
സിപിഎം സ്ഥാനാര്‍ഥികളെ ഇന്നറിയാം; പ്രഖ്യാപനം പതിനൊന്ന് മണിക്ക്
തിരുവനന്തപുരം: സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പത്രസമ്മേളനം നടത്തിയാവും സ്ഥാനാർത്ഥി തീള പ്രഖ്യാപിക്കുക. 85 സീറ്റുകളിലാണ് ഇത്തവണ സിപിഎം മല്‍സരിക്കുന്നത്. രണ്ടോ മൂന്നോ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചേക്കും. ദേവികുളത്തെയും മലപ്പുറത്തെ ചില സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ്സിന്
സ്വപ്‌നയുടെ മൊഴി; കയ്യില്‍ ഒരു തെളിവുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്
കൊച്ചി: ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ മൊഴിയിന്മേല്‍ തങ്ങളുടെ കൈവശം തെളിവൊന്നുമില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്. തെളിവ് ആവശ്യമുണ്ടെങ്കില്‍ അതിന് തങ്ങളെക്കൊണ്ട് സാധിക്കില്ലെന്നും സ്വപ്‌നയ്‌ക്ക് മാത്രമേ അതേക്കുറിച്ച് പറയാനാകൂ എന്നുമാണ് കസ്റ്റംസ് വാദിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെയാണ് കസ്റ്റംസിന്റെ ഈ വിചിത്രവാദം. സത്യവാങ്മൂലത്തിലെ എട്ടാമത്തെ പേജില്‍ പത്താമത്തെ
തെരഞ്ഞെടുപ്പ് പ്രചാരവേലയുടെ ഉപകരണമായി കേന്ദ്ര ഏജൻസികൾ: സിപിഎം
തിരുവനന്തപുരം: എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഭരണമികവിന്റെയും രാഷ്ട്രീയ നിശ്ചയദാർഢ്യത്തിന്റെയും ഫലമായി കേരളീയ പൊതുസമൂഹ മനസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും തിളക്കമേറിയ പ്രതിച്ഛായയാണ് ഉള്ളത്. ഇതും ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരായി
സിപിഎം സ്ഥാനാർത്ഥികളെ ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം 10 ന്
തിരുവനന്തപുരം: സിപിഎം സ്ഥാനാർത്ഥി പട്ടിക മാർച്ച് 10ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയിൽ എത്തും. ജില്ല കമ്മറ്റികൾ നൽകിയ പട്ടികയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയ മാറ്റങ്ങളും നിർദ്ദേശങ്ങളും സംസ്ഥാന സമിതി ചർച്ച ചെയ്യും. തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ ഇത്തവണ ഒഴിവാക്കണം എന്ന സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകേണ്ടത്
നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റ്; 5 മന്ത്രിമാരും സ്പീക്കറും ഉൾപ്പടെ പ്രമുഖർ കളത്തിനുപുറത്ത്; കോഴിക്കോട് എ.പ്രദീപ്കുമാറും, കെ.ദാസനും മാറും
കോഴിക്കോട്: തുടർച്ചയായി രണ്ട് തവണ എം.എൽ.എ ആയവർ മത്സരത്തിൽ നിന്നു മാറി നിൽക്കുക എന്ന വ്യവസ്ഥ കർശനമാക്കി സിപിഎം. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഈ നിലപാട് ആവർത്തിച്ചതോടെ അഞ്ച് മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെ ഒട്ടേറെ നേതാക്കളുടെ സാധ്യത ഇല്ലാതായി. മറ്റ് 17 എം.എൽഎ മാരുമുണ്ട് രണ്ട് വ്യവസ്ഥയിൽ ഉൾപ്പെടുന്നവർ. വെള്ളിയാഴ്ച സംസ്ഥാന
മുഹമ്മദ് റിയാസിനും, ടി.വി.രാജേഷ് എംഎല്‍എക്കും ജാമ്യം
കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ്, സിപിഎം ജില്ല കമ്മറ്റി അംഗം കെ.കെ.ദിനേശൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ കൃത്യമായി കോടതിയിൽ ഹാജരാകും എന്ന കണ്ടീഷനിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സിജെഎം കോടതി നാലാണ് ഇന്നലെ ഇവരെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. 2016-ൽ
മുഹമ്മദ് റിയാസും ടി.വി.രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍
കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് സിജെഎം കോടതി നാലാണ് റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത്. 2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ്
പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാർ; രഞ്ജിത്ത്
കോഴിക്കോട്: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സിനിമ സംവിധായകന്‍ രഞ്ജിത്ത്. പാര്‍ട്ടി തീരുമാനം അറിയിക്കുന്നതിനുസരിച്ച് ബാക്കി തീരുമാനം എടുക്കും. ആദ്യ സിനിമ സംവിധാനം ചെയ്തപ്പോഴുണ്ടായ ആശയ കുഴപ്പം രാഷ്ട്രീയ പ്രവേശനത്തിലും ഉണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് പാര്‍ട്ടി ചോദിച്ചിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയാണ് കര്‍മ