Tag: CPIM Vatakara
ജില്ലാ കമ്മിറ്റിയിൽ നിന്ന് പി.കെ. ദിവാകരനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം; തിരുവള്ളൂരിലും മുടപ്പിലാവിലും പ്രതിഷേധ പ്രകടനം – വീഡിയോ
വടകര: വടകരയിൽ വെച്ചു നടന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മറ്റിയിൽ നിന്നും പി.കെ ദിവാകരനെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇന്ന് തിരുവള്ളൂരിലും മുടപ്പിലാവിലുമാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രതിഷേധം നടത്തിയത്. മണിയൂര്‍ പഞ്ചായത്തിലെ സിപിഎമ്മിന്റെ കോട്ടയായ മുടപ്പിലാവില്‍ ഇരുപത്തിയഞ്ച് പേരിലധികം വരുന്നവരുടെ സംഘമാണ് പ്രകടനം നടത്തിയത്. ‘നേരുള്ളവനെ മുറിച്ചു മാറ്റുന്നു, കുടിപ്പക
പി.കെ ദിവാകരനെ സി.പി.എം ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ പരസ്യ പ്രതിഷേധം; മണിയൂരിൽ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി
വടകര: വടകരയിൽ വെച്ചു നടന്ന സിപിഐ.എം ജില്ലാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ല കമ്മറ്റിയിൽ നിന്നും പി.കെ.ദിവാകരനെ ഒഴിവാക്കിയതിനെതിരെ അണികളിൽ രോഷം പുകയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന പ്രതിഷേധങ്ങൾ ഇന്ന് മറനീക്കി പുറത്തുവന്നു. മണിയൂർ തുറശ്ശേരി മുക്കിലാണ് നാൽപ്പതോളം പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. പി.കെ.ദിവാകരൻ്റെ സ്ഥലമാണ് പ്രതിഷേധ പ്രകടനം നടന്ന മണിയൂർ.
‘എന്നു തീരും ഈ ആനപ്പക’; പി.കെ ദിവാകരനെ സി.പി.എം ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ അണികളുടെ പ്രതിഷേധം പുകയുന്നു
വടകര: വടകരയിലെ സിപിഎംൻ്റെ പ്രമുഖ നേതാവ് പി.കെ.ദിവാകരനെ പാർട്ടി ജില്ല കമ്മറ്റിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അണികളുടെ പ്രതിഷേധം തുടരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മറ്റി അംഗമായും സിപിഎം വടകര ഏരിയ സെക്രട്ടറിയായും തിളങ്ങിയ നേതാവാണ് പി. കെ.ദിവാകരൻ. പ്രായപരിധിയോ അച്ചടക്ക നടപടിയോ ഏതാണ് കാരണമെന്ന ചോദ്യമാണ് കഴിഞ്ഞ രണ്ടു ദിവസമായി സാമൂഹ്യ
സി.പി.ഐ.എം ജില്ലാ സമ്മേളനം: പൊതുസമ്മേളനം നാളെ, റെഡ് വളണ്ടിയര്‍ മാര്‍ച്ച് ക്രമീകരണങ്ങള്‍ ഇങ്ങനെ
വടകര: സി.പി.ഐ.എം 24-)ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ വടകരയില്‍ നടക്കുന്ന ചുവപ്പ്‌സേന മാര്‍ച്ചില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാരുമായി വിവിധ ഏരിയകളില്‍ നിന്ന് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങ് ക്രമീകരിച്ചു. റെഡ് വളണ്ടിയര്‍ മാര്‍ച്ച് ക്രമീകരണങ്ങള്‍ വിശദമായി 1-ജൂബിലി കുളത്തിന് സമീപം ഏരിയാ കമ്മിറ്റികള്‍: വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഇവിടെ നിന്നും വരുന്ന
ജ്വലിച്ചുയർന്ന് അഗ്നിജ്വാല, ചെങ്കടലായി വടകരയുടെ തെരുവോരങ്ങൾ; പേരാട്ടവീര്യം വിളിച്ചോതി ദീപശിഖ പ്രയാണം
വടകര: അനശ്വരരായ ഒഞ്ചിയം രക്തസാക്ഷികൾ ജീവൻ കൊണ്ട് പ്രതിരോധിച്ചു പിടഞ്ഞുവീണ ചെന്നാട്ട് താഴയിൽ നിന്ന് പകർന്ന അഗ്നിജ്വാല സിപിഐഎം ജില്ലാ സമ്മേളന നഗരിയിയിൽ ജ്വലിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദിന് രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി ദീപശിഖകൈമാറി. ഒഞ്ചിയംരക്ത സാക്ഷി സ്ക്വയറിൽ നിന്നും പ്രയാണമാരംഭിച്ച ജാഥ രക്തസാഷി ഗ്രാമങ്ങളെ ആവേശ ഭരിതമാക്കി. രക്തസാക്ഷി
സി.പി.ഐ.എം ജില്ല സമ്മേളനം; പതിയാരക്കരയിൽ സെമിനാറും കലാ സാംസ്കാരികളും സംഘടിപ്പിച്ചു
വടകര: വടകരയിൽ വെച്ചു നടക്കുന്ന സി.പി.ഐ.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതിയാരക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽസെമിനാർ സംഘടിപ്പിച്ചു. ഫെഡറലിസവും കേന്ദ്ര- സംസ്ഥാന ബന്ധങ്ങളുംഎന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം മധുസൂദനൻ അധ്യക്ഷത വഹിച്ചു. പഴയകാലസമര പ്രവർത്തകരുടെ സംഗമം സി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കൽ ക്വിസ്, വഴിയോര ചിത്രരചന, കലാപരിപാടികൾ തുടങ്ങിയവയും
സി.പി.ഐ.എം വടകര ഏരിയ സമ്മേളനം സമാപിച്ചു; ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു
വടകര: സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി നടന്ന വടകര ഏരിയ സമ്മേളനം സമാപിച്ചു. മേപ്പയിലെ ടി.കെ കുഞ്ഞിരാമൻ, എം.സി പ്രേമചന്ദ്രൻ നഗറിൽ ഇന്നലയും ഇന്നുമായി നടന്ന സമ്മേളനം ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്.