Tag: CPI

Total 17 Posts

ചെറുവണ്ണൂരിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യുഡിഎഫ്

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം

സി.പി.ഐ പേരാമ്പ്ര ലോക്കൽ സമ്മേളനം

പേരാമ്പ്ര: സി.പി.ഐ പേരാമ്പ്ര ലോക്കൽ സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനംചെയ്തു. ടി. ശിവദാസൻ, കെ.എം. ഗിരീഷ്, പി.എം. ലതിക എന്നിവരടങ്ങുന്ന പ്രസീഡിയം നടപടി നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത്, സംസ്ഥാന കമ്മിറ്റിയംഗം ആർ. ശശി, കെ.കെ. ഭാസ്കരൻ, ഇ.കെ. കൃഷ്ണൻ, പി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.കെ.

ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് സി.എന്‍ ചന്ദ്രന്‍

പേരാമ്പ്ര: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും കര്‍ഷക സമരം ഇത്തരം ഫാസിസ്റ്റ് നയങ്ങങള്‍ക്കെതിരായ സൂചനയാണെന്നും സമൂഹ്യ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍ ചന്ദ്രന്‍ പറഞ്ഞു. സി.പി.ഐ പേരാമ്പ്ര മണ്ഡലം പുന:സംഘടനാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന

മുയിപ്പോത്ത്, ആവള എന്നിവിടങ്ങളില്‍ നിന്നും സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

പേരാമ്പ്ര: സിപിഐ നേതാവ് ആവള നാരായണന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ചെറുവണ്ണൂര്‍ ലോക്കലിലെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. മുയിപ്പോത്ത് നിന്നും ആവളയില്‍ നിന്നും പാര്‍ട്ടിയില്‍ ചേര്‍ന്നവരെ പാര്‍ട്ടി പതാക നല്‍കി സ്വീകരിച്ചു. മുയിപ്പോത്ത് പടിഞ്ഞാറക്കര ബ്രാഞ്ചില്‍ നിന്ന് വടക്കെയോള്ളി ശ്രീധരന്‍, തങ്കം ശ്രീധരന്‍, ശ്രീജിത്ത്, പ്രിയാ ശ്രീജിത്ത് എന്നിവരെയും ആവള പാറപ്പുറം ബ്രാഞ്ചില്‍

കൂരാച്ചുണ്ട് മൃഗാശുപത്രി അപ്‌ഗ്രേഡ് ചെയ്യണം ;സി.പി.ഐ.

കൂരാച്ചുണ്ട്: മലയോര മേഖലയായ കൂരാച്ചുണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സി.പി.ഐ. കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 1300ല്‍പ്പരം ക്ഷീരകര്‍ഷകര്‍ പഞ്ചായത്തിലുണ്ട്. ഇവരുടെ ഏക ആശ്രയമാണ് മുഗാശുപത്രി. രാത്രി കാലങ്ങളില്‍ കന്നുകാലികള്‍ക്ക് അസുഖം വന്നാല്‍ മൃഗാശുപത്രിയിലെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് ഡ്യൂട്ടികൂടി കൂടിയുള്ളതിനല്‍ സേവനം പകലും ലഭ്യമാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൂരാച്ചുണ്ട്

സിപിഐ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാദാപുരത്ത് ഇ.കെ.വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 21 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐ പ്രഖ്യാപിച്ചു. സംസ്ഥാന കൗൺസിൽ യോഗത്തിനുശേഷം സെക്രട്ടറി കാനം രാജേന്ദ്രനാണ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌. 25 സീറ്റുകളിലാണ്‌ സിപിഐ സ്ഥാനാർഥികൾ മത്സരിക്കുക. നാല്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അടുത്ത പട്ടികയിൽ പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു. ജി.ആര്‍.അനില്‍ (നെടുമങ്ങാട്), പി.എസ്.സുപാല്‍ (പുനലൂര്‍), ജി.എസ്.ജയലാല്‍ (ചാത്തന്നൂര്‍), സി.കെ.ആശ (വൈക്കം), മുഹമ്മദ് മുഹ്സിന്‍ (പട്ടാമ്പി),

പയ്യോളിയിൽ സി.പി.എം വിട്ട നേതാക്കൾ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

പയ്യോളി: സി.പി.എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നില്‍ക്കുന്ന തുറയൂരിലെ പ്രമുഖ സി.പി.എം. നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐ.യില്‍ ചേരുന്നു. ഫെബ്രുവരി എട്ടിന് പയ്യോളി അങ്ങാടിയില്‍ അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. 2017 മുതല്‍ തുറയൂരിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഒടുവിൽ മാറ്റത്തിനിടയായത്. മുന്‍ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും മറ്റ് പാര്‍ട്ടികളില്‍നിന്ന് വന്നവരുമുള്‍പ്പടെ

error: Content is protected !!