Tag: CM FUND
ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
വില്യാപ്പള്ളി: ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ അരകുളങ്ങര അക്ഷയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ലബ്ബിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക കൈമാറി. ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെക്ക് ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി കലേഷ് കെ പി, പ്രസിഡണ്ട് അനീഷ് എം കെ, ജോയിൻ സെക്രട്ടറി വൈഷ്ണവ് എന്നിവർ
വയനാടിനെ ചേർത്ത് പിടിക്കാൻ ആക്രി പെറുക്കി, ബിരിയാണി വിറ്റു; ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാകമ്മിറ്റി സ്വരൂപിച്ചത് 264781 രൂപ
വടകര: വയനാടിനെ ചേർത്ത് പിടിക്കാൻ യുവാക്കൾ എല്ലാ വഴികളും പരീക്ഷിച്ച് കൊണ്ടിരിക്കുന്നു. പായസം വിറ്റും, കുടുക്ക പൊട്ടിച്ചും, പിറന്നാൾ ചിലവുകൾ മാറ്റിവെച്ചും ഡിവൈഎഫ്ഐ നടക്കുതാഴ മേഖലാ കമ്മിറ്റി വയനാടിനെ ചേർത്ത് പിടിച്ചു. രണ്ട്ലക്ഷത്തി അറുപത്തിനാലായിരത്തി എഴുന്നൂറ്റി എൺപത്തിയൊന്ന് രൂപയാണ് നടക്കുതാഴ മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ചത്. തുകയുടെ ചെക്ക് മേഖലാ കമ്മിറ്റി
വയനാടിനെയും വിലങ്ങാടിനെയും ചേർത്ത്പിടിക്കുന്നു; കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് സമാഹരിച്ച ഒരു ലക്ഷത്തിലധികം രൂപ കൈമാറി
ആയഞ്ചേരി: ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് കെ. എസ്. എസ്. പി.യു ആയഞ്ചേരി യൂനിറ്റ് സമാഹരിച്ച 103050 രൂപയാണ് കൈമാറി. കുറ്റ്യാടി എം.എൽ എ. കെ.പി. കഞ്ഞമ്മദ് കുട്ടിയെ തുകയുടെ ചെക്ക് ഏല്പിച്ചു. ആയഞ്ചേരി ടൗൺ മദ്രസ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം എൻ.കെ ബാലകൃഷ്ണൻ
മേമുണ്ട സ്കൂൾ സമൂഹത്തിന് മാതൃകയാകുന്നു; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ നൽകുന്നത് 20 ലക്ഷത്തിലധികം രൂപ
വടകര: മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ മുഴുവൻ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 20 ലക്ഷത്തിലേറെ രൂപ. മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രം ചേർന്ന് അഞ്ച് ലക്ഷത്തി ഇരുപത്തിആറായിരത്തി ഇരുന്നൂറ്റി മൂന്ന് രൂപ പിരിച്ചിരുന്നു . അതേസമയം സ്കൂളിലെ 123 അധ്യാപകരും ജീവനക്കാരും 5 ദിവസത്തെ ശമ്പളം
വയനാടിനെ ചേർത്ത്പിടിക്കുന്നു; തന്റെ പ്രിയപ്പെട്ട മോതിരങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരി
നാദാപുരം: തന്റെ പ്രിയപ്പെട്ട കുഞ്ഞുമോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കല്ലാച്ചി ഗവ : യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി. ദക്ഷ വിപിനാണ് വയനാടിനായി മോതിരങ്ങൾ നൽകിയത്. ദക്ഷയ്ക് കുഞ്ഞുനാളിൽ പ്രിയപ്പെട്ടവർ സമ്മാനിച്ചതായിരുന്നു സ്വർണ മോതിരങ്ങൾ. രക്ഷിതാക്കളുടെ സമ്മതത്തോടെയും ഏറെ സന്തോഷത്തോടെയുമാണ് ഈ മിടുക്കി മോതിരങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. വരിക്കോളി പുത്തൻ
വയനാടിനെ ചേർത്തുപിടിക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി
വടകര: വയനാടിനെ ചേർത്തുപിടിക്കാൻ നാടൊന്നിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലിയേറ്റീവ് ഡ്രൈവേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഭാവന നൽകി. ഫെഡറേഷൻ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സമാഹരിച്ച 60,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇന്നലെ മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ചെക്ക് കൈമാറി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീവ്
വയനാടിന് വേണ്ടി മനുഷ്യർ മാത്രമല്ല ദൈവങ്ങളും കൈകോർക്കുന്നു; ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായി തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യം
കാസർഗോഡ്: വയനാടെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വേണ്ടി മലബാറുകാരുടെ പ്രിയപ്പെട്ട മുത്തപ്പൻ തെയ്യവും ഒരു ഓഹരി നൽകി.തോളേനി മുത്തപ്പൻ മഠപ്പുരയിൽ കെട്ടിയാടിയ മുത്തപ്പൻ തെയ്യമാണ് ഡി വൈ എഫ് ഐയുടെ റീബിൽഡ് വയനാടിന്റെ ഭാഗമായത്. കടലോളവും മലയോളവും പോയി പ്രവർത്തി ചെയ്യുന്നവരാണ് നിങ്ങൾ. വലിയൊരു ദൗത്യമാണേറ്റെടുത്തിരിക്കുന്നത്. നിങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. എന്റെ കരത്തിലൊതുങ്ങുന്നത് മുത്തപ്പന്റേതായ ഒരു ഓഹരിയായി മുത്തപ്പനും
അവശകതകളെ മറന്ന് വയനാടിനെ ചേര്‍ത്ത്പ്പിടിച്ച് ചെമ്മരത്തൂര്‍ സ്വദേശി ആര്യ; സംഭാവനയായി നല്‍കിയത് മരുന്ന് വാങ്ങാനായി സ്വരൂപിച്ച കുടുക്കയിലെ സമ്പാദ്യം
ചെമ്മരത്തൂർ: തന്റെ അവശതകൾ മറന്ന് ചെമ്മരത്തൂരിലെ ആര്യയും ചേർത്ത് പിടിക്കുന്നു വയനാടിനെ. രക്ഷിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കിട്ടുന്ന നോട്ടുകളും നാണയതുട്ടുകളും നിക്ഷേപിച്ച തന്റെ കുടുക്ക സമ്പാദ്യമാണ് ആര്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് ആര്യ നൽകിയ ഈ ചെറുസമ്പാദ്യത്തിന് ഇരട്ടി മധുരമുണ്ട്. സ്വന്തം മരുന്നിനായി സ്വരൂപിച്ച് വെച്ച സമ്പാദ്യ കുടുക്കയായിരുന്നു ഇത്.
വയനാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു
വടകര: വയാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ (സി ഐ ടി യു) തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു. സ്നേഹയാത്ര മോട്ടോർ കോൺഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഫ്ലേഗ് ഓഫ് ചെയ്തു. വേണുകക്കട്ടിൽ അധ്യക്ഷനായി.എം പ്രദീപൻ സ്വാഗതവും, വി രമേശൻ
വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ സ്വകാര്യ ബസ് കൂട്ടായ്മയും ; തിങ്കളാഴ്ചത്തെ സർവ്വീസ് ബസ് തൊഴിലാളികൾ ദുരിതാശ്വാസ നിധി സമാഹരണത്തിനായി മാറ്റി വയ്ക്കുന്നു
പാനൂർ: വയനാടിന്റെ കണ്ണീരൊപ്പാൻ പാനൂരിലെ ബസ് തൊഴിലാളികളും. ബസ് മുതലാളിമാരും, ജീവനക്കാരുമടങ്ങുന്ന ബസ് കൂട്ടായ്മയാണ് ദുരിതാശ്വാസ നിധി സമാഹരണത്തിനൊരുങ്ങുന്നത്. തിങ്കളാഴ്ച പാനൂരിൽ നിന്നും സർവീസ് നടത്തുന്ന ബസ്സുകൾ അന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പാനൂർ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന 40 ൽ അധികം ബസുകളാണ് സമാഹരണത്തിൽ