Tag: Cinema

Total 10 Posts

യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജസ്റ്റിസ് സി.എസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷ

സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം നടപ്പാക്കുക അസാധ്യം; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിർദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഓരോ സിനിമയിലും വിപണിമൂല്യവും സർഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കൾക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിർമാതാവിൻറ വിവേചനാധികാരമാണ്. ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക്

‘അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, ആരോപണം വ്യാജം’; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിന്‍ പോളി

കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈം​ഗിക പീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പീഡന പരാതി നൽകിയ പെൺകുട്ടിയെ അറിയില്ലെന്നും, പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായുള്ള ആരോപണമാണെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്നും നിവിന്‍ പറഞ്ഞു. നിവിന്‍പോളിയുടെ വാക്കുകള്‍; ”ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന്

‘സിനിമയില്‍ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’; നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. കേസില്‍ ആറോളം പേര്‍ പ്രതികളാണെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ ആറാം പ്രതിയാണ് നിവിന്‍. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത്

‘മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും, പവര്‍ ഗ്രൂപ്പിലില്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രി, തകര്‍ക്കരുത്’; ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നതെന്നും നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ തിരുനവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.. ”കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം

‘അഡ്ജസ്റ്റ്‌മെന്റ്‌ കാര്യങ്ങള്‍ക്കോ, കിടക്ക പങ്കിടാനോ ആവശ്യപ്പെട്ടാല്‍ തയ്യാറാണോ’; കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തി പേരാമ്പ്ര സ്വദേശിയായ പെണ്‍കുട്ടി

പേരാമ്പ്ര: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെതിരെ നിരവധി പേര്‍ രംഗത്ത്. പേരാമ്പ്ര സ്വദേശി കെ.അമൃതയാണ് ചലച്ചിത്ര നിര്‍മാതാവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ തുറന്ന് പറച്ചില്‍. ഒരു വര്‍ഷമായി മലയാള സിനിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അമൃത. ഇതിനിടെയിലുണ്ടായ മോശം അനുഭവങ്ങളാണ് അമൃത

‘മോശം ചോദ്യം ചോദിച്ചു, അത് കടുത്ത മാനസിക വിഷമമുണ്ടാക്കി’; നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീര്‍

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടിയും ട്രാന്‍സ്‌ജെന്റഡറുമായ അഞ്ജലി അമീര്‍. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തനിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍. ”ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.

‘ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കപ്പറഞ്ഞാല് ഇത്രേയുള്ളൂ..’; മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിൻ്റെ ലിസ്റ്റ് പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിലെ പതിനഞ്ച് അംഗ പവർ ഗ്രൂപ്പ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സന്തോഷ്പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ്ണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന്

ബോക്സോഫീസ് കീഴടക്കി പ്രഭാസിന്റെ കല്‍ക്കി, മലയാളത്തിലേക്ക് മൊഴി മാറ്റിയത് കോഴിക്കോട്ടുകാരി നീരജ; അഭിമാനം..!

ബോക്സോഫീസിൽ തരം​ഗം സൃഷ്ടിച്ച് മുന്നേറുകയാണ് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 289 എഡി. ‘കൽക്കി’യുടെ മലയാള മൊഴിമാറ്റ സംഭാഷണങ്ങളെഴുതിയത് നീരജ അരുണാണ്. നീരജ കോഴിക്കോട്ടുകാരിയാണെന്നതാണ് മലയാള സിനിമാ പ്രേഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് ആസ്വദിച്ചാണ് നീരജ മൊഴിമാറ്റ ജോലി ചെയ്യുന്നത്. അഞ്ചു വർഷമായി നീരജ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തിരക്കഥ എഴുതുന്ന അതേ ബുദ്ധിമുട്ട് തന്നെയുണ്ട് മൊഴിമാറ്റ സംഭാഷണങ്ങളെഴുതാനും

ചായയ്ക്ക് മധുരം കുറഞ്ഞതിന്റെ പേരിൽ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; വടകര സ്വദേശിക്ക് കുത്തേറ്റു

വടകര: പാലക്കാട് ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ വടകര സ്വദേശി ഷിജാബിന് കഴുത്തിന് കുത്തേറ്റു. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് അടുത്തുള്ള സിറ്റി ലോഡ്ജിലാണ് സംഭവം. നേമം സ്വദേശിയായ ഉത്തമനും ഷിജാബും ഒരേ റൂമിലാണ് താമസിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ ലോഡ്ജിലെത്തിയത്. അതിനുശേഷമുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി

error: Content is protected !!