Tag: Chorod Grama Panchayath
മാലിന്യമുക്തം നവകേരളം; മാങ്ങോട്ട് പാറ ടൗൺ ശുചിത്വ പ്രഖ്യാപനം നാളെ
ചോറോട്: ഈ മാസം 30 ന് സംസ്ഥാനം സമ്പൂർണ്ണമാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാങ്ങോട്ട് പാറ ടൗൺ ശുചീകരണം നടത്തി. നാളെ വൈകുന്നേരം 4. മണിക്ക് ശുചിത്വ ടൗൺ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ നിർവ്വഹിക്കും. 10,11,12 വാർഡുകളിലെ പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ലബ്ബുകളുടെ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ സേനാംഗങ്ങൾ, കച്ചവടക്കാർ,
ഇരു വൃക്കകളും തകരാറിലായി, ചികിത്സക്ക് 45 ലക്ഷത്തിലേറെ രൂപ ചെലവ്; ചോറോട് നെല്ല്യങ്കരയിലെ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
ചോറോട്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസുകസുകളുടെ സഹായം തേടുന്നു. നെല്ല്യങ്കരയിലെ താഴെ പിടിയങ്കോട്ട് സജിത്ത് (മുത്തു- 45 ) ഒരു വർഷമായി ചികിത്സയിൽ കഴിയുന്നത്. സജിത്തിന് ഡയാലിസിസ് ചെയ്ത് വരുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ അഭിപ്രായത്തിൽ വൃക്ക മാറ്റിവെക്കൽ മാത്രമാണ് ശാശ്വതമായ പരിഹാരം. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 45 ലക്ഷത്തിലേറെ രൂപ ചെലവ് വരും.
ജൽ ജീവൻ മിഷൻ; വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് പഞ്ചായത്ത് ജനപ്രതിനിധികളുടെ ധർണ്ണാ സമരം
വടകര: വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ ചോറോട് ഗ്രാമപഞ്ചായത്തില ജനപ്രതിനിധികൾ ധർണ്ണാ സമരം സംഘടിപ്പിച്ചു. ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ വെട്ടിപൊളിച്ച് കുടിവെള്ള പൈപ്പ് ഇട്ടതിന് ശേഷം റോഡ് പൂർവ്വ സ്ഥിതിയിലാക്കിയില്ലെന്ന് ആരോപിച്ചാണ് ധർണാ സമരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പഴയതും പുതിയതുമായ എല്ലാ റോഡുകളും ഇടവഴികളും കുഴിയെടുത്ത് പൈപ്പുകൾ
ചോറോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു; ഓവറോൾ ചാമ്പ്യന്മാരായി ചിന്താ വായനശാല
ചോറോട്: നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ നടന്ന ചോറോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ചോറോട് എം എസ് യു പി സ്കൂളിൽ നടന്ന സമാപന സമ്മേളനം പ്രശസ്ത നർത്തകി റിയാ രമേശ് ഉദ്ഘാടനം ചെയ്തു. ചിന്താ വായനശാല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. സെഞ്ചുറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് റണ്ണേഴ്സ് അപ്പായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുത്ത റോഡുകൾ പൂർവ്വസ്ഥിതിയിലാക്കിയില്ലെന്ന് ആരോപണം; ജലജീവൻ മിഷൻ പ്രവൃത്തിക്കെതിരെ പ്രതിഷേധവുമായി ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
വടകര: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ റോഡുകളും കുഴിയെടുത്തത് പൂർവ്വസ്ഥിതിയിലാക്കിയില്ലെന്ന് ആരോപണം. മാസങ്ങൾക്ക് മുമ്പ് കോൺഗ്രീറ്റ് ചെയ്ത റോഡുകൾ അടക്കം പൊട്ടിച്ച് പൈപ്പ് ഇട്ടിരുന്നു. എന്നാൽ ഇവയൊന്നും പുർവ്വസ്ഥിതിയിലാക്കാതെയുമാണുള്ളത്. അതിനാൽ സ്കൂൾ വാഹനങ്ങൾ അടക്കം അപകടങ്ങളിൽപ്പെടുന്നത് പതിവാകുകയാണെന്ന് ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു. റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുമെന്നാണ്
100 തൊഴിൽ ദിനം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് അനുമോദനവുമായി ചോറോട് ഗ്രാമപഞ്ചായത്ത്
ചോറോട്: ഗ്രാമപഞ്ചായത്തിൽ 2023 – 24 വർഷത്തിൽ 100 ദിവസം തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 930 തൊഴിലാളികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ
നാട്ടുകാർ ഒന്നായി നിന്ന് ശുചീകരിച്ചു; ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് ഇനി ഹരിത ടൗൺ
ചോറോട്: മാലിന്യമുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി ചോറോട് പഞ്ചായത്തിലെ പ്രധാന ടൗൺ ആയ വള്ളിക്കാട് ടൗണിനെ ഹരിത ടൗണായി പ്രഖ്യാപിച്ചു. വള്ളിക്കാട് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ പ്രഖ്യാപനം നടത്തി. ജനപങ്കാളിത്തത്തോടെ ടൗൺ ശുചീകരിച്ച് വെയ്സ്റ്റ് ബിന്നുകളും പൂച്ചെട്ടികളും സ്ഥാപിച്ചു. രേവതി പെരുവാണ്ടിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിൻഷി
ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു; ജലവിതരണം ഉടൻ തുടങ്ങണമെന്ന് ജനങ്ങൾ
വടകര: ചോറോട് പഞ്ചായത്തിൽ ജലനിധി പദ്ധതി പ്രവർത്തനം വൈകുന്നു. ജലവിതരണം ഉടൻ തുടങ്ങണമെന്നആവശ്യവുമായി ജനങ്ങൾ രംഗത്ത്. കുരിക്കിലാട് മലയിൽ 20 ലക്ഷം ലീറ്റർ ശുദ്ധജലം സംഭരിക്കുന്ന ടാങ്ക് നിർമ്മിച്ചിട്ട് ഏറെയായി. എന്നാൽ ശുദ്ധീകരണശാലയുടെ പണി തുടങ്ങാത്തതാണ് ജലനിധി പദ്ധതി പ്രവർത്തനം വൈകാൻ കാരണമാകുന്നത്. പുതുതായി 7,543 പേർ ഗുണഭോക്താക്കളായുള്ള പദ്ധതിക്കു വേണ്ടി 40 കോടിയോളം രൂപയാണ്
എന്റെ വള്ളിക്കാട് ശുചിത്വ വള്ളിക്കാട്; വിളംബര ജാഥയിൽ പങ്കെടുത്ത് നിരവധി പേർ
വള്ളിക്കാട്: നവംബർ ഒന്നിന് ശുചിത്വ നഗരമായി വള്ളിക്കാടിനെ പ്രഖ്യാപിക്കും. എന്റെ വള്ളിക്കാട് ശുചിത്വ വള്ളിക്കാട് പ്രഖ്യാപനത്തിന് മുന്നോടിയായി വിളംബര ജാഥ നടന്നു. ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ മാസ്റ്റർ, കെ.മധുസൂദനൻ , ശ്യാമള പൂവേരി, വടകര ബ്ലോക്ക് പഞ്ചായത്തംഗം ഗീത മോഹൻ,പഞ്ചായത്ത് അംഗങ്ങൾ, ജനകീയ കമ്മിറ്റി അംഗങ്ങൾ, വരിശ്യക്കുനി
ചോറോട് ഗ്രാമപഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു; കെട്ടിടം നിർമ്മിക്കുന്നത് 20 ലക്ഷം രൂപ ചെലവിൽ
വൈക്കിലശ്ശേരി: ചോറോട് ഗ്രാമ പഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം ഒരുങ്ങുന്നു. കെട്ടിടം നിർമ്മിക്കുന്നതിനായി പഞ്ചായത്ത് ഭരണ സമിതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ തറക്കല്ലിടൽ കർമം നിർവ്വഹിച്ചു. വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരി കുന്നിന് സമീപമാണ് കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 2009