Tag: Chorod
ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ചോറോട്: ചോറോട് ഈസ്റ്റിലെ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രീ പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഷമ്മ്യ കെ.ടി.കെ., യുക്ത നമ്പ്യാർ, ദേവ പ്രിയ, അനാമിക, നിഹൽദേവ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പുഷ്പ മഠത്തിൽ,
ചോറോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കിണറ്റിൽ വീണ് മരിച്ച ഇരിങ്ങൽ സ്വദേശിയെ തിരിച്ചറിഞ്ഞു
വടകര: ചോറോട് മുട്ടുങ്ങലിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നും കിണറ്റിൽ വീണ് മരിച്ച ഇരിങ്ങൽ സ്വദേശിയെ തിരിച്ചറിഞ്ഞു. അറുവയിൽ മീത്തൽ ജയരാജൻ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 10മണിയോടെയാണ് അപകടം. മീത്തലങ്ങാടി മുട്ടുങ്ങൽ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാൽവഴുതി ജയരാജൻ കിണറ്റിലേക്ക് വീഴുകയായിരുന്നു.വിവരമറിയിച്ചതിനെ
ചോറോട് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് കോൺഗ്രസ്
ചോറോട്: ചോറോട് പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ചോറോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൈനാട്ടിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: പി.ടി.കെ.നജ്മൽ അധ്യക്ഷത വഹിച്ചു. മഹത്തായ ലക്ഷ്യത്തോടെ രൂപം കൊടുത്ത പഞ്ചായത്തീരാജ് സംവിധാനത്തെ കേരളത്തിൽ സിപിഐഎം തകർത്തതിന്റെ മാകുടോദാഹരണമാണ് ചോറോട് പഞ്ചായത്തെന്നും,വാടക കെട്ടിടത്തിൽ അസൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന
ചോറോട് കുരുക്കിലാട് നടക്കേൻ്റവിട മീത്തൽ ലക്ഷ്മി അന്തരിച്ചു
വടകര: ചോറോട് കുരിക്കിലാട് പുത്തൻതെരുവിൽ നടക്കേന്റവിട മീത്തൽ ലക്ഷ്മി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: ബാലൻ. മക്കൾ: ഗീത, ശ്രീജ, ശ്രീജിത്ത്, ശ്രീകല. മരുമക്കൾ: ശിവദാസൻ, പവിത്രൻ, ദീപ (ജി.എച്ച്.എസ്.എസ് അഴിയൂർ), പരേതനായ രാമകൃഷ്ണൻ. Summary: Nadakkentavida meethal Lakshmi passed away at Vatakara Kurukkilad
ചോറോട് വെച്ചു നടന്ന അപകടം; അമ്മൂമ്മ മരിച്ചു, ആറുമാസമായി ഒമ്പതുകാരി അബോധാവസ്ഥയില്‍, ഇടിച്ചിട്ട ആ കാര്‍ കണ്ടെത്താൻ സഹായിക്കാമൊ?
വടകര: അമ്മൂമ്മയെയും അവരുടെ പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു, എന്നാല്‍ പേരമകള്‍ ഒമ്ബതുവയസ്സുകാരി ദൃഷാന ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കോമ സ്റ്റേജിൽ അബോധാവസ്ഥയില്‍ കഴിയുന്നു. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. ഇടിച്ചിട്ട കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ
ചോറോട് വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകടം; അപകടത്തിനിടയാക്കിയ വാഹനം ആറുമാസമായിട്ടും കാണാമറയത്ത്, വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി
വടകര: ചോറോട് ദേശീയപാതയിൽ വയോധികയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകട കേസിൽ ഹൈക്കോടതിയുടെ ഇടപെടൽ. ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പോലീസ് ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവ്വീസ് അതോറിറ്റി അറിയിച്ചു. അപകടത്തിനിടയാക്കിയ വാഹനം ഇപ്പോഴും
ചോറോട് തൂമാടത്ത് താഴെക്കുനി അനിൽ കുമാർ അന്തരിച്ചു
ചോറോട്: ചോറോട് തൂമാടത്ത് താഴെക്കുനി അനിൽ കുമാർ അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസ്സായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണൻ്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ ഗീത. മക്കൾ: സൂര്യ നന്ദ, ആദിത്യ. സഹോദരങ്ങൾ: അനിത (കോഴിക്കോട് ), പ്രീത (കോഴിക്കോട് ). സംസ്കാരം ബുധനാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ. Thumadathu thazhekuni Anilkumar passed away at Chorodu
ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു
ചോറോട്: ചോറോട് മൂട്ടുങ്ങൽ രാമത്ത് അസ്സൻകുട്ടി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: അഷറഫ്, സുബൈർ, ഷംസീർ, ആയിഷ, ഹസീന, ഷമീന. മരുമക്കൾ: സഫിയ, ജസീല, നൌഷജ, കുഞ്ഞമ്മദ്, നിസാർ, നാസർ.
കാട്ടുപന്നി ശല്യം രൂക്ഷം; ചോറോട് രാമത്ത് കാവ് ക്ഷേത്രത്തിന് സമീപം കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു
ചോറോട്: മലോൽ മുക്ക് ചോറോട് രാമത്ത് കാവിന് സമീപം പടിഞ്ഞാറെ കുന്നിക്കാവിൽ പറമ്പിലെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. നൂറ്റി അമ്പതോളം വാഴകളിൽ പത്തോളം വാഴകൾ നശിപ്പിച്ചു. ചുറ്റും വേലി കെട്ടിയിട്ടുണ്ടെങ്കിലും ഇവ തകർത്താണ് പന്നികൾ എത്തുന്നത്. പൂർണ്ണമായും ജൈവരീതിയിൽ നടത്തുന്നതാണ് വാഴകൃഷി. ഗ്രാമശ്രീയിലെ അഞ്ചു പേർ ചേർന്ന കൂട്ടായ്മയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൃഷി നടക്കുന്നത്.
ചോറോട് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു
ചോറോട്: ചോറോട് ഈസ്റ്റ് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പി.കെ.കൃഷ്ണൻ (റിട്ടയേഡ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്). മക്കൾ മോളി.കെ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ) പരേതയായ ഗീത, സതി (അംഗൺവാടി വർക്കർ). മരുമക്കൾ: ശേഖരൻ, പരേതനായ ഹരിദാസൻ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ), രാജീവൻ കുട്ടോത്ത്.