Tag: Chombala
അഴിയൂർ ചോമ്പാല സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
വടകര: അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് ബഹറൈനിൽ മരിച്ചത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ്.ടി.കെ, ലിജിന.ടി.കെ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
മത്സ്യ ബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന ക്യാമ്പ്; 17, 18 തിയ്യതികളിൽ ചോമ്പാല ഹാർബറിൽ നടക്കും
മുക്കാളി: മത്സ്യ ബന്ധന യാനങ്ങളുടെ ഭൗതിക പരിശോധന 17, 18( ബുധൻ, വ്യാഴം) തിയ്യതികളിൽ ചോമ്പാല ഹാർബറിൽ നടക്കും. ഇൻ്‍ബോർഡ് വള്ളം( വഞ്ചി), ട്രോളർ ബോട്ട് എന്നിവയുടെ ഭൗതിക പരിശോധന ക്യാമ്പാണ് ഹാർബറിൽ നടക്കുക. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്യാമ്പ്. ഉടമകൾ വഞ്ചിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം ക്യാമ്പിൽ ഹാജരാകണമെന്ന് ഫിഷറീസ്
‘നല്ലകാലം’ കഴിഞ്ഞു, ചോമ്പാലയിൽ മത്തി വില ഇടിഞ്ഞു; മത്തി ഇനി പഴയതുപോലെ സാധാരണക്കാരന്റെ അടുക്കളയിലേക്ക്
വടകര: ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീല്’ എന്ന് പറയാറില്ലേ. ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ ചൊല്ല് ചെമ്മീനേക്കാൾ ചേരുന്നത് മത്തിക്കാണ്. ചാടിച്ചാടിപ്പോയ മത്തിയുടെ വില ഇപ്പോൾ പഴയപടിയായിരിക്കുകയാണ്. 400 രൂപയിലധികം ഉയർന്ന മത്തി വില ചോമ്പാലയിലും സമീപ പ്രദേശങ്ങളിലുമുള്ള വിപണികളിൽ ഇപ്പോൾ കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. ഇന്നലെ ചോമ്പാലയിൽ നിന്ന് ഒരു കിലോ മത്തി
ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമേ എത്തിയിരുന്നുള്ളൂ, ആ അപകടം പ്രതീക്ഷിച്ചിരുന്നില്ല; ചോമ്പാലയിൽ തോണി അപകടത്തിൽ മരിച്ച ഷൈലേഷിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തും ബന്ധുവുമായ അഭിലാഷ്
മുക്കാളി: ഹാർബറിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമേ എത്തിയിരുന്നുള്ളൂ. ആ അപകടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചോമ്പാലയിൽ തോണി അപകടത്തിൽ മരിച്ച ഷൈലേഷിനൊപ്പം തോണിയിലുണ്ടായിരുന്ന സുഹൃത്തും ബന്ധുവുമായ അഭിലാഷ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. രാവിലെ 6 മണിക്ക് ശേഷമാണ് ഹാർബറിൽ നിന്നും തങ്ങളെല്ലാം തോണിയിൽ കയറിയത്. ഹാർബറിന്റെ തെക്കുഭാഗത്തേക്കാണ് മീൻ പിടിക്കാനായി പോയത്. ഏകദേശം ഒരു
ചോമ്പാലയിൻ തോണി ശക്തമായ തിരമാലയിൽ പെട്ടു; കടലിലേക്ക് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു
മുക്കാളി: ശക്തമായ തിരമാലയിലകപ്പെട്ട തോണിയിൽ നിന്ന് തെറിച്ച് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചോമ്പാല പാണ്ടികശാല വളപ്പിൽ ഷൈലേഷാണ് മരിച്ചത്. ചോമ്പാലയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ചെമ്പരുന്ത് തോണിയാണ് ശക്തമായ തിരയിൽപ്പെട്ടത്. തുടർന്ന് തോണിയിൽ ഉണ്ടായിരുന്ന ശൈലേഷ് കള്ളിയിലേക്ക് തെറിച്ചു വീഴുകയും തല പലകയിൽ ഇടിക്കുകയുമായിരുന്നു. ഉടനെ കരയിലെത്തിച്ച് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
ചോമ്പാല ആവിക്കര ബീച്ചിൽ തെക്കെതയ്യിൽ പവിത്രൻ അന്തരിച്ചു
അഴിയൂർ: ചോമ്പാല ആവിക്കര ബീച്ചിൽ തെക്കേ തയ്യിൽ പവിത്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ ഗോപാലൻറയും മാതുവിൻറയും മകനാണ്. ഭാര്യ ലത.ടി.ടി. മക്കൾ: അപർണ, അനുരാഗ്. മരുമകൻ അതുൽ. സഹോദരങ്ങൾ: ചന്ദ്രി, രാജൻ, സുരേന്ദ്രൻ, പ്രസന്ന, ശോഭന, പരേതനായ അശോകൻ.