Tag: Chombala
ഇനി സുഖയാത്ര; ചോമ്പാല- ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് നാടിനായ് സമർപ്പിച്ചു
ചോമ്പാല: അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ആവിക്കര ക്ഷേത്രം ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ ചിലവിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, എ.ടി ശ്രീധരൻ,
നാടിന് അക്ഷര വെളിച്ചമാകും; ചോമ്പാലയിൽ വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല കെട്ടിടം നാടിന് സമർപ്പിച്ചു
ചോമ്പാല: വാച്ചാലി കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല കെട്ടിടം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് ശ്രീധരൻ എ.ടി അധ്യക്ഷത വഹിച്ചു. കെ.കെ രമ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് വായനയാല കെട്ടിടം നിർമ്മിച്ചത്. ലൈബ്രറിയുടെ മുൻകാല പ്രവർത്തകരായ പരേതരായ മഞ്ഞക്കര ബാലൻ, ആശാരിന്റവിടെ കുമാരൻ,
പി നാരായണന്റെ എട്ടാം ചരമവാർഷികം; പ്രിയ നേതാവിന്റെ ഓർമ്മയിൽ ചോമ്പാല നാട്
വടകര: സി.പി.എം ചോമ്പാൽ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറി പി .നാരായണന്റെ എട്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. ചരമ വാർഷികത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു. കൊളരാട് തെരുവിൽ നടന്ന സംഗമം സി .പി. എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചോമ്പാലയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് എസ്.ഡി.പി.ഐ
ചോമ്പാല: ചോമ്പാലയിൽ നിന്ന് കഴിഞ്ഞ ദിവസം മത്സ്യ ബന്ധനത്തിന്പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് എസ്.ഡി.പി.ഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു. വലിയ ചൈനാ ബോട്ട് കാരുടെ അശ്രദ്ധ കാരണമാണ് ഫൈബർ വള്ളം അപകടത്തിൽപ്പെട്ടത്. മുട്ടുങ്ങൽ പടിഞ്ഞാറെ വളപ്പിൽ മൂസയുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മറിഞ്ഞത്. പൂർണ്ണമായും
ചോമ്പാല കൊളരാട് തെരുവിൽ കാഞ്ഞിലേരി നാരായണി അന്തരിച്ചു
അഴിയൂർ: ചോമ്പാല കൊളരാട് തെരുവിലെ കതിരൂന്റവിട കാഞ്ഞിലേരി നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതനായ കൈത്തറി വ്യവസായി കതിരൂ ശങ്കരന്റെ ഭാര്യയാണ്. മക്കള്‍: സാവിത്രി (റിട്ടയേഡ് അധ്യാപിക, കുന്നുമ്മക്കര മാപ്പിള എല്‍.പി), രവീന്ദ്രന്‍ (വ്യവസായി, ഈറോഡ്), പുഷ്പ (റിട്ടയേഡ് നഴ്‌സറി അധ്യാപിക, കല്ലാമല യു.പി), ദിനേശന്‍ (റിട്ടയേഡ് ജൂനിയര്‍ സൂപ്രണ്ട്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്). മരുമക്കള്‍: ഉഷ
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; ജില്ലയിൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യം
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജില്ലയൽ ചോമ്പാല മുതൽ രാമനാട്ടുകര വരെ പ്രത്യേക ജാഗ്രത ആവശ്യമെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം- കാപ്പിൽ മുതൽ പൂവാർ വരെ,
ചിറയിൽ പീടികയിലെ മുൻകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു
ചോമ്പാല: ചിറയിൽ പീടികയിലെ പഴകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭാര്യ ദേവകി. മക്കൾ: സദാനന്ദൻ (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ എഡുക്കേഷൻ ഡിപ്പാർട്ട്മെന്റ്, മാഹി), സജീവ് (ബാഗ്ലൂർ), സജിനി (എം.ഇ.എസ് കോളേജ് വില്യാപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (സബ് ഇഞ്ചിനിയർ കെ.എസ്.ഇ.ബി), സനിത (ബാഗ്ലൂർ). മരുമക്കൾ: ബേബി, ഷീജ, കുമാരൻ
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കാപ്പുഴക്കൽ യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ചോമ്പാല: പാലിയേറ്റീവ് രംഗത്തേക്ക് സുരക്ഷ പെയിൻ & പാലിയേറ്റീവ് കാപ്പുഴക്കൽ. യൂണിറ്റ് കമ്മിറ്റി ഓഫീസ് കാപ്പുഴക്കലിൽ പ്രവർത്തനം ആരംഭിച്ചു. കാപ്പുഴക്കൽ മേഖലയിൽ പാലിയേറ്റീവ് പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ, കോസ്റ്റൽ പോലീസ് വടകര എസ്.ഐ
ചോമ്പാല കല്ലാമലയിലെ പഴയകാല വ്യാപാരി ചാപ്പയിൽ അനന്തൻ അന്തരിച്ചു
ചോമ്പാല: കല്ലാമലയിലെ പഴയകാല വ്യാപാരി ചാപ്പയിൽ അനന്തൻ (78) അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ കമല. മക്കൾ: നിഷ, നിഷിന, നിഷാന്ത്, നിജേഷ്. മരുമക്കൾ: ബാബു (മുതുവടത്തൂർ), വിനോദൻ (വെള്ളൂർ). സഹോദരങ്ങൾ: കാർത്യായനി, പരേതരായ കണാരൻ, കുമാരൻ, നാണി, ജാനു, ബാലൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടന്നു. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി
ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു
ചോമ്പാല: ചോമ്പാല തെക്കെ പീടികക്കണ്ടി ടി.പി.പവിത്രൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു.പരേതനായ തെക്കേപീടികക്കണ്ടി ഗോപിയുടെയും, ശാരദയുടെയും മകനാണ്. ഭാര്യ ഷീബ. മക്കൾ: അനു, അമീന. മരുമകൻ സരുൺ. സഹോദരങ്ങൾ: ടി.പി.സൗമിനി (റിട്ടയേഡ് എച്ച്.എം അഴിയുർ സെൻട്രൽ എൽ.പി സ്കൂൾ), പരേതനായ ശ്രീനിവാസൻ.