Tag: chingam 1
ഏറാമല പഞ്ചായത്തിൽ കർഷകരെ ആദരിക്കുന്നു; അപേക്ഷ ക്ഷണിച്ചു
ഏറാമല: ഏറാമല ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. മികച്ച ജൈവ കർഷകർ, വിദ്യാർത്ഥി/ വിദ്യാർത്ഥിനി കർഷകൻ, വനിത കർഷക, യുവകർഷകൻ, മുതിർന്ന കർഷകൻ , പട്ടിക ജാതി പട്ടികവർഗ്ഗ കർഷകൻ, ക്ഷീര കർഷൻ, കർഷക തൊഴിലാളി എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക്
കർഷകദിനം; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കർഷകരെ ആദരിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു
വില്യാപ്പള്ളി : വില്യാപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവകർഷകൻ, മുതിർന്ന കർഷകൻ, വനിതാ കർഷക, യുവ കർഷകൻ, വിദ്യാർഥി കർഷകൻ, മികച്ച കർഷകത്തൊഴിലാളി, എസ്.സി., എസ്.ടി. കർഷകൻ,മികച്ച ക്ഷീര കർഷകൻ, സമ്മിശ്ര കൃഷി എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഓഗസ്റ്റ് അഞ്ചിന് അഞ്ചുമണിക്ക് മുൻപായി കൃഷിഭവനിൽ എത്തിക്കണമെന്ന്
പ്രത്യാശയുടെ പുലരിയുമായി ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി, ഇനി സമൃദ്ധിയുടെ നാളുകള്‍
മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.