Tag: child abduction

Total 3 Posts

കുന്ദമംഗലത്ത് കളിക്കുന്നതിനിടെ ഒന്‍പതുവയസുകാരനെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി, പൊലീസിനെ കണ്ടതോടെ വഴിയില്‍ ഇറക്കിവിട്ടെന്ന് പരാതി

കുന്ദമംഗലം: കളിക്കുന്നതിനിടെ ബലം പ്രയോഗിച്ച് വാനില്‍ കയറ്റിക്കൊണ്ടുപോയി ഒന്‍പതുവയസുകാരനെ വഴിയില്‍ ഇറക്കിവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാവിന്റെ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസെുത്തു. ശനിയാഴ്ച വൈകുന്നേരം കാരന്തൂര്‍ ഹരഹര ക്ഷേത്രറോഡിനു സമീപത്താണ് സംഭവം. വീടിനടുത്ത പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വഴി ചോദിക്കാനെന്ന വ്യാജേന വാനില്‍ നിന്നും ഇറങ്ങിവന്നയാള്‍ തന്ത്രപരമായി കുട്ടിയെ വാനില്‍ കയറ്റുകയായിരുന്നെന്നാണ് രക്ഷിതാവ് പരാതിയില്‍ പറയുന്നത്.

പുറമേരി മുതുവടത്തൂരിലെ തട്ടിക്കൊണ്ടുപോകല്‍ കഥ കുട്ടിയുടെ ഭാവനാസൃഷ്ടിയെന്ന് പൊലീസ്

പുറമേരി: പുറമേരി മുതുവടത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഭാവനാസൃഷ്ടിയാണെന്നാണ് പൊലീസ് പറയുന്നത്. അമ്മയ്ക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് രണ്ടുപേര്‍ വീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. അമ്മ സ്‌കൂളില്‍ പി.ടി.എ യോഗത്തിലും അച്ഛന്‍ പുറത്തും പോയ സമയത്തായിരുന്നു ഇതെന്നാണ് കുട്ടി പറഞ്ഞത്.

അരൂരില്‍ സ്‌കൂള്‍വിട്ടുവരികയായിരുന്ന ആറാംക്ലാസ് വിദ്യാര്‍ഥിയെ ബലംപ്രയോഗിച്ച് വാനില്‍കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി; നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി

അരൂര്‍: പരീക്ഷകഴഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. അരൂര്‍ യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ബുധനാഴ്ച വൈകുന്നേരം വാനിലെത്തിയ ഒരു സംഘം വണ്ടിയില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചത്. പരീക്ഷ കഴിഞ്ഞ് മറ്റ് കുട്ടികള്‍ക്കൊപ്പമാണ് ഈ വിദ്യാര്‍ഥി സ്‌കൂളില്‍ നിന്നും ഇറങ്ങിയത്. വീട്ടിനടുത്തുള്ള റോഡിലേക്ക് കയറിയപ്പോള്‍ വിദ്യാര്‍ഥി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ഈസമയത്ത് കുട്ടിയെ

error: Content is protected !!