Tag: chekyad

Total 4 Posts

പതിമൂന്ന് വയസ്സുകാരനായ മകൻ കാറോടിച്ചു; ചെക്യാട് പിതാവിനെതിരെ കേസെടുത്ത് പോലീസ്

നാദാപുരം: ചെക്യാട് പതിമൂന്ന് വയസുകാരനായ മകൻ കാര്‍ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാര്‍ ഓടിക്കുന്ന ദൃശ്യമടങ്ങിയ റീല്‍സ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24 നായിരുന്നു സംഭവം. പാറക്കടവ് വേവത്തിനടുത്തുള്ള വീടിന് സമീപത്തെ റോഡിലൂടെയാണ് പതിമൂന്നുകാരന്‍ കാര്‍ ഓടിച്ചത്.

‘വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു, വല്ലാത്തൊരു വിധിയായിപ്പോയി’; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മ ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമലയ്ക്ക് വിട നൽകി നാട്. വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡം​ഗം വസന്ത വടകര ഡോട് ന്യൂസിനോട് പറഞ്ഞു. വല്ലാത്തൊരു വിധിയായിപ്പോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ബന്ധുക്കളോട് ചോദിച്ചെന്നും മെമ്പർ പറയുന്നു. ചപ്പു ചവറുകളും

എൺപത് കുപ്പി വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ

നാദാപുരം: വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ. 80 കുപ്പി വിദേശ മദ്യവുമായി ചെക്യാട് നെല്ലിക്കാപറമ്പിൽ സുധീഷ് (38) ആണ് എക്സൈസ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരി വച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ട‌ർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിജയൻ.സി,

ചെക്യാട് താനക്കോട്ടൂരിൽ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച സംഭവം ; ഭർത്താവ് റിമാൻഡിൽ

നാദാപുരം: ചെക്യാട് താനക്കോട്ടൂരിൽ ഭാര്യയെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് റിമാൻഡിൽ. മാവുള്ളതിൽ ഹാരിസാണ് റിമാണ്ടിലായത്. വളയം എസ്എച്ച്ഒ ഇ.വി.ഫായിസ് അലിയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടിൽ വെച്ച് ഹാരിസും ഭാര്യ നസീറയും തമ്മിൽ വഴക്കുണ്ടാവുകയും പ്രകോപിതനായ നസീർ കത്തിയെടുത്ത് നസീറയെ കുത്തുകയുമായിരുന്നു. വയറിനും

error: Content is protected !!