Tag: Chekayad
Total 2 Posts
ശക്തമായ മഴ; ചെക്യാട് കുറുവന്തേരിയിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു
നാദാപുരം: ഇന്ന് വൈകീട്ടോടെ പെയ്ത ശക്തമായ മഴയിൽ വീടിൻ്റെ മതിൽ ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ചെക്യാട് കുറുവന്തേരിയിൽ ഞാലിയോട്ടുമ്മൽ ഹസൻ്റെ വീടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മണ്ണിടിച്ചിലിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. വീടിൻ്റെ ചുമരുകൾക്കും കേടുപാടുകൾ ഉണ്ടായതായി ഹസൻ വടകര ഡോട് സ്യൂസിനോട് പറഞ്ഞു.
ചെക്യാട് ആയുധങ്ങൾ കണ്ടെത്തിയ സംഭവം; വിവിധ കേന്ദ്രങ്ങളിൽ ബോംബ് സ്ക്വോഡിൻ്റെ പരിശോധന, അന്വേഷണം ഊർജിതമാക്കി പോലിസ്
നാദാപുരം: ചെക്യാട് കായലോട്ടുതാഴെ പാറച്ചാലിൽ മേഖലയിൽ ബോംബ് സ്ക്വാഡ് നേതൃത്വത്തിൽ വ്യാപക പരിശോധന. അരീക്കരക്കുന്ന് ബിഎസ്എഫ് കേന്ദ്രത്തിന് സമീപം നാവത്തുപറമ്പിലും കായലോട്ട് താഴ ചെക്യാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിലുമാണ് സ്ഫോടക വസ്തുക്കൾക്കും ആയുധങ്ങൾക്കുമായി പരിശോധന നടത്തിയത്. വളയം എസ്ഐ എം മോഹനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാദാപുരം ബോംബ് സ്ക്വാഡും കെ 9