Tag: byelection
സംസ്ഥാനത്ത് ഡിസംബർ 10ന് തദ്ദേശ ഉപതിരഞ്ഞെടുപ്പ്; മഷിപുരട്ടേണ്ടത് വോട്ടർമാരുടെ നടുവിരലിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: ഡിസംബർ 10ന് നടക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടത് കയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. നവംബർ 13, 20 തീയതികളിൽ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടർമാരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മാഞ്ഞു പോകാൻ സാധ്യതയില്ല. അതിനാലാണ് പുതിയ നിർദ്ദേശം. സംസ്ഥാനത്തെ
വയനാട്ടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി, ചേലക്കരയിൽ ചേലോടെ യു.ആർ പ്രദീപ്, പാലക്കാട് വിജയത്തേരിലേറി രാഹുൽ; ഉപതെരഞ്ഞെടുപ്പിൽ സീറ്റുകൾ നിലനിർത്തി മുന്നണികൾ
തിരുവനന്തപുരം: വയനാട്ടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി, ചേലക്കരയിൽ ചേലോടെ യു ആർ പ്രദീപ്, പാലക്കാട് വിജയത്തേരിലേറി രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ മുന്നണികൾ സീറ്റുകൾ നിലനിർത്തി. വയനാടും പാലക്കാടും യുഡിഎഫ് നിലനിർത്തിയപ്പോൾ ചേലക്കര ഇടതുപക്ഷവും നിലനിർത്തി. പാലക്കാട് മണ്ഡലത്തിൽ ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ്
ചെങ്കോട്ടയാണ് ചേലക്കര, മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നതിന്റെ തെളിവാണിത്; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ
ചേലക്കര: മൂന്നാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നതിന്റെ തെളിവാണ് ചേലക്കരയെന്ന് ആലത്തൂർ എംപി കെ രാധാകൃഷ്ണൻ. ചേലക്കരയിൽ ജനങ്ങൾ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചു. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 8000ത്തിലധികം വോട്ടുകൾക്ക് മുന്നിലെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഇടതുപക്ഷത്തിന്റെ പിന്നിൽ ഉറച്ച് നിൽക്കുന്നുവെന്ന് പ്രാഥമികമായി ലഭിച്ച കണക്കുകളിൽ നിന്ന്
കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം; വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കൽപ്പാത്തി രഥോത്സവത്തെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയിരുന്നു.18നാണ് ഇവിടെ പരസ്യപ്രചാരണം അവസാനിക്കുക. മണ്ഡലങ്ങളിൽ മൂന്ന് മുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ചേലക്കരയിൽ എൽഡിഎഫിനായി യു ആർ
ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിൽ
പാലക്കാട്: വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി വടകര എം.പി ഷാഫി പറമ്പിൽ. കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്നാണ് ഷാഫി പറമ്പിലിന്റെ ആവശ്യം. പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകൾ വരുന്നതാണ്. അതേ തീയതിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പിൽ
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്
തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 13-ന് വോട്ടെടുപ്പ് നടക്കും. വയനാടിന് പുറമേ പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും. മൂന്നിടത്തും ഒന്നിച്ച് നവംബര്‍ 23നാണ് വോട്ടെണ്ണല്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്രികാ സമര്‍പ്പണം വെള്ളിയാഴ്ച ആരംഭിക്കും. വയനാട്, റായ്ബറേലി എന്നീ
വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പാറക്കടവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നാളെ, ഒരുക്കങ്ങൾ പൂർത്തിയായി
തൂണേരി: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രംഗത്തുള്ളത്. തൂണേരി പഞ്ചായത്തിലെ
വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തൂണേരി അടക്കം ജില്ലയിലെ നാല് വാര്‍ഡുകളില്‍ 30ന് ഉപതെരഞ്ഞെടുപ്പ്
തൂണേരി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തൂണേരി അടക്കമുള്ള നാല് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (വാർഡ് 2-പട്ടികജാതി സംവരണം), ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ തെരുവത്ത്കടവ് (3-വനിത സംവരണം), ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മങ്ങാട് ഈസ്റ്റ് (17-വനിത സംവരണം), കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ
ആവേശം അലയടിച്ച് ചെറുവണ്ണൂരിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്തത് 89.81 ശതമാനം പേര്‍, ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്
ചെറുവണ്ണൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ കക്കറമുക്കിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് അവസാനിച്ചപ്പോള്‍ വാര്‍ഡിലെ 89.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണിക്കാണ് അവസാനിച്ചത്. രണ്ട് പോളിങ് സ്‌റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്. രണ്ട് പോളിങ് സ്‌റ്റേഷനുകളിലും രാവിലെ മുതല്‍ കാണപ്പെട്ട കനത്ത ജനത്തിരക്ക് വോട്ടെടുപ്പിന്റെ ആവേശം
ഉപതെരഞ്ഞെടുപ്പ്: കീഴരിയൂരിലെയും തുറയൂരിലെയുമടക്കം പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ അവധി
കോഴിക്കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് ഇടങ്ങളില്‍ പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ അങ്കണവാടി നമ്പര്‍-9, കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂള്‍, കീഴരിയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സ, നടുവത്തൂര്‍ യു.പി സ്‌കൂള്‍, കണ്ണോത്ത് യു.പി സ്‌കൂള്‍, തുറയൂര്‍