Tag: Bus Strike

Total 22 Posts

കണ്ണൂർ- കോഴിക്കോട് റൂട്ടിൽ ബസ് സമരം തുടരുന്നു; എസ്.പിയുടെ നേതൃത്വത്തിൽ ഇന്ന് വടകരയിൽവെച്ച് ചർച്ച

വടകര: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഇന്നും സര്‍വ്വീസ് നടത്തുന്നില്ല. ഇന്ന് എസ്.പി.യുടെ നേതൃത്വത്തില്‍ വടകര ബസ് സ്റ്റാന്‍ഡില്‍ വെച്ച് 10 മണിയ്ക്ക് മീറ്റിംഗ് നടത്താന്‍

റോഡിലെ ഗതാഗതകുരുക്ക് ഒഴിവാക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുക: ഐ.എൻ. ടി.യു.സി

വടകര: അശാസ്ത്രീയമായി നാഷണൽ ഹൈവേയുടെ പണിയെടുക്കുന്ന രീതിയിൽ മാറ്റം വരുത്താൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്ന് ജില്ലാ മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ ഐ.എൻ.ടി.യു.സി താലൂക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ ബസ് ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തി നടപടി സ്വീകരിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും എത്രയും പെട്ടെന്ന് നാഷണൽ ഹൈവേയിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ ജില്ലാ ഭരണാധികാരികൾ മുൻകൈയെടുക്കണമെന്നും യോഗം

കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം; ഇന്ന് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന്‌ സംയുക്ത ട്രേഡ് യൂണിയന്‍

വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ ഇന്നലെ നടന്ന മിന്നൽ പണിമുടക്ക് യാതൊരു കാരണവശാലും അംഗീകൃത സംഘടനകൾ അംഗീകരിച്ചിട്ടില്ലെന്നും ഇന്ന് ബസ് സര്‍വ്വീസ് നടത്തുവാൻ പൂർണ്ണമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ് യൂണിയന്‍ പോലീസ് അധികാരികള്‍ക്ക് നിവേദനം നല്‍കി. ദേശീയപാതയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബസുടമ-സംയുക്ത ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ സമരം പ്രഖ്യാപിച്ച്

കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും സ്വകാര്യ ബസുകള്‍ ഓടുന്നില്ല; ജീവനക്കാരുടെ തൊഴില്‍ ബഹിഷ്‌കരണം അനിശ്ചിതകാലത്തേക്ക്

കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഇന്നും തുടരുന്നു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഏതാണ്ട് മുഴുവനായി തൊഴില്‍ ബഹിഷ്‌കരണത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്തുന്നില്ല. വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് ഇന്നലെ സര്‍വ്വീസ് നടത്തിയത്. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട്

കോഴിക്കോട് നിന്ന് കണ്ണൂരെത്താന്‍ അനുവദിച്ചത് രണ്ട് മണിക്കൂര്‍ 40മിനിറ്റ്, വടകരയെത്താന്‍ മാത്രം താണ്ടേണ്ടത് ആറോളം ഇടങ്ങളിലെ ഗതാഗതക്കുരുക്ക്; എങ്ങനെയാണ് ഞങ്ങള്‍ തൊഴിലെടുക്കേണ്ടതെന്ന് ബസ് ജീവനക്കാർ

വടകര: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ അശാസ്ത്രീയതയും റോഡിന്റെ ശോചനീയാവസ്ഥയും കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്ന സ്ഥിതി വന്നതുകൊണ്ടാണ് സമരത്തിലേക്ക് പോയതെന്ന് ബസ് ജീവനക്കാര്‍. കോഴിക്കോട്- കണ്ണൂര്‍ റൂട്ടിലെ ഭൂരിപക്ഷം ബസ് ജീവനക്കാരും ഇന്ന് മുതല്‍ അനിശ്ചിതകാല തൊഴില്‍ ബഹിഷ്‌കരണം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ തൊഴിലാളികള്‍ വടകര ഡോട് ന്യൂസുമായി പങ്കുവെച്ചത്. കോഴിക്കോട്

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഒരു വിഭാഗം ബസ് തൊഴിലാളികൾ സമരത്തിൽ ; വലഞ്ഞ് യാത്രക്കാർ

വടകര: കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സ്വകാര്യ ഒരു വിഭാഗം ബസ് ജീവനക്കാർ പ്രഖ്യാപിച്ച ബസ് സമരം തുടങ്ങി. രാവിലെ വടകര – കൊയിലാണ്ടി റൂട്ടിൽ ചുരുക്കം ബസുകളാണ് സർവ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാർ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നിൽക്കുന്നവർക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ വടകര -കൊയിലാണ്ടി

ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി

കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ മൂന്നുദിവസമായി സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പ്രൈവറ്റ് ബസ് അസോസിയേഷന്‍ പ്രതിനിധികളും ബസ് തൊഴിലാളി യൂനിയന്‍ പ്രതിനിധികളും അത്തോളി സി.ഐയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പണിമുടക്കിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് ഡി.വൈ.എഫ്.ഐയുടെ സംരക്ഷണത്തില്‍ ആറ് ബസുകള്‍ ഓടിയിരുന്നു. മിന്നല്‍ പണിമുടക്കുകള്‍ നടത്താന്‍ പാടില്ലെന്ന

കുറ്റ്യാടി-കോഴിക്കോട് ബസ് സമരം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു; സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി അധികൃതര്‍

പേരാമ്പ്ര: മൂന്ന് ദിവസമായി തുടരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പേരാമ്പ്ര ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു. മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അധികാരികള്‍ കൃത്യമായ നടപടികള്‍ എടുക്കാത്തത് കൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍

ചര്‍ച്ചകളൊന്നും ഫലം കണ്ടില്ല; കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്

പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുന്നു. യാത്രക്കാര്‍ ദുരിതത്തില്‍. ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയില്‍ ബസ് സ്റ്റാന്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. തൊഴിലാളികളുടെ വാട്സാപ്പ് കൂട്ടായ്മ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം മൂന്ന് ദിവസമായി തുടരുന്ന പണിമുടക്ക് കാരണം വിദ്യാര്‍ത്ഥികളടക്കമുള്ള

error: Content is protected !!