Tag: Bus Accident

Total 37 Posts

മേപ്പയ്യൂര്‍ കല്ലങ്കിതാഴെ ബസ്സ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റത് കണ്ടക്ടര്‍ അടക്കം ഒന്‍പത് പേര്‍ക്ക്‌, പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റവരില്‍ അധികവും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ബസ്സ് കണ്ടക്ടറടക്കം ഒന്‍പത് പേര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേയ്ക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ അഷിക(13), സൂരജ്(14), യാസര്‍(33), ലക്ഷ്മി നിവേദ്യ(13), അക്ഷയ്(13), നയന(15),നൗഷിക(14)

മേപ്പയൂരിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: മേപ്പയ്യൂര്‍ -കൊയിലാണ്ടി ബസ്സ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 7മണിയോടെയാണ്‌ സംഭവം. കൊയിലാണ്ടി നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന അരീക്കല്‍ എന്ന ബസ്സ് നരക്കോട് കല്ലങ്കിത്തഴെ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.   അപകടത്തില്‍ സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേയ്ക്ക്

മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; വടകര സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

മടപ്പള്ളി: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ്‌ ഫുറൈസ് ഖിലാബിനെ (24) ആണ് ചോമ്പാല പോലീസ്‌ അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ നടപടി തീരുമാനിക്കാൻ ആർടിഎ യോഗം ചേരും

മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ ആര്‍ടിഎ യോഗത്തില്‍ നടപടി തീരുമാനിക്കും. ബസ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവരുടെ സാന്നിധ്യത്തില്‍ കേസ് പഠിച്ച ശേഷമായിരിക്കും നടപടി എടുക്കുക. അപകടത്തിന്റെ ദൃശ്യങ്ങള്‍ ബസിന്റെ മുമ്പിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍

മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു

മടപ്പള്ളി: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞു. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക.

സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുട്ടികളെ ഇടിച്ചു വീഴ്ത്തി, പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും; വടകര മടപ്പള്ളിയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വടകര: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ

ദേശീയപാതയിൽ മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ്; 3 പേർക്ക് പരിക്ക്

മടപ്പള്ളി: ദേശീയപാതയിൽ മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ഇടിച്ച് വീഴ്ത്തി സ്വകാര്യ ബസ്. മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. കെ എൽ 56 വൈ 7567 നമ്പർ അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും

അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല, ഗ്ലാസ് പൊളിച്ചും ബസ് തകര്‍ത്തും പതിനഞ്ച് മിനിറ്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കി; എലത്തൂരിലെ അപകടത്തിന്റെ ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ പറയുന്നു

കൊയിലാണ്ടി: വലിയൊരു അപകടം കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കത്തിലാണ് മേപ്പയ്യൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സവേര ബസിന്റെ ഡ്രൈവറായ രഞ്ജിത്ത് കോയേരി. എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം അപകടം നടന്ന സമയത്ത് രഞ്ജിത്ത് ഓടിച്ചിരുന്ന ബസിന്റെ തൊട്ടുമുന്നിലാണ് അപകടത്തില്‍പ്പെട്ട ബസ് മറിഞ്ഞുവീണത്. രാവിലെ 7.45നാണ് അപകടം നടന്നത്. ലോറിക്ക് തട്ടി ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്ന് രഞ്ജിത്ത് വടകര

കാക്കൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. കാക്കൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരു സ്ത്രീയടക്കം നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ

വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ ബസിന്റെ പിറകില്‍ തൂങ്ങിനിന്ന് യുവാവിന്റെ സാഹസികയാത്ര

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിറകില്‍ തൂങ്ങി യുവാവിന്റെ സാഹസികയാത്ര. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിലാണ് യുവാവ് തൂങ്ങിപിടിച്ച് യാത്ര ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. തെരുവംപറമ്പില്‍ നിന്നും യുവാവ്‌ ബസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ബസിന്റെ പിറകിലെ കമ്പിയില്‍ തൂങ്ങി യാത്ര നടത്തിയത്. വാണിമേല്‍ പാലം മുതല്‍

error: Content is protected !!