Tag: Brown sugar
തലശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം രൂപാ വിലവരുന്ന ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ
തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ബ്രൗൺഷുഗറുമായി മൂന്ന് പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഷുഹൈബ്, നാസർ, മുഹമ്മദ് അക്രം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 250 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിലാണ് തലശ്ശേരിയിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. വിപണിയിൽ 13 ലക്ഷത്തോളം രൂപാ വിലവരുന്ന ബ്രൗൺ ഷുഗറാണ് തലശ്ശേരി പോലിസ് പിടികൂടിയത്.
പാനൂരിൽ എക്‌സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട; വില്പനയ്ക്കെത്തിച്ച ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ
പാനൂർ: പാനൂരിൽ ബ്രൗൺ ഷുഗറുമായി മധ്യവയസ്ക്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാനൂരിലെ മീത്തലെ വീട്ടിൽ നജീബാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്. വില്പനക്കായി കൊണ്ടുവന്ന 19.30ഗ്രാം ബ്രൗൺ ഷുഗർ എക്സൈസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വഡിന് ലഭിച്ച
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, കണ്ടെടുത്തത് രണ്ടരലക്ഷം വിപണിമൂല്യമുള്ള 8.76 ഗ്രാം ബ്രൌണ്‍ ഷുഗര്‍; അറസ്റ്റിലായ പന്തീരങ്കാവ് സ്വദേശിയുടെ പേരില്‍ ജില്ലക്കകത്തും പുറത്തും നിരവധി കേസുകള്‍
പന്തീരങ്കാവ്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പന്തീരങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടില്‍ പ്രദീപനെ(38)യാണ് നാര്‍ക്കാട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരങ്കാവ് സബ് ഇന്‍സ്പെക്ടര്‍ വി.എല്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍വന്ന് പിടികൂടിയത്. 8.76 ഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇയാള്‍