Tag: Bevco

Total 6 Posts

ബെവ്‌കോ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപ്പനശാലകൾ നാളെ പ്രവർത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലകളും ബാറുകളും തുറന്ന് പ്രവർത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.  

ബെവ്കോ തൊഴിലാളി സമരം മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്നു; സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ

നടുവണ്ണൂർ: ബെവ്കോയ്ക്ക് മുൻപിൽ മുപ്പത്തിയഞ്ച് ദിവസങ്ങളായി തുടരുന്ന രാപ്പകൽ സമരത്തിന് അഭിവാദ്യമർപ്പിച്ച് പാർല്ലമെന്റ് അംഗം എം.കെ.രാഘവൻ സമരപ്പന്തലിലെത്തി. സംയുക്തട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മന്ദങ്കാവ് ബെവ്കോ വെയർഹൗസിൽ അർഹതപ്പെട്ട പ്രദേശവാസികളെ മാറ്റിനിർത്തി കയറ്റിറക്ക്, ലാബലിങ്ങ് മേഖലയില്‍ അനധികൃത നിയമനം നടത്തുന്നതിനെതിരെയാണ് രാപ്പകല്‍ സമരം.

സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ തുറക്കില്ല. അര്‍ധവാര്‍ഷിക കണക്കെടുപ്പും ഗാന്ധിജയന്തിയും പ്രമാണിച്ചാണ് അവധി. കണക്കെടുപ്പിനായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പിന്നെ തുറക്കുക ഒക്ടോബര്‍ മൂന്നിനാണ്. സെപ്റ്റംബര്‍ 30 ന് ഏഴ് മണിക്ക് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക കണക്കെടുപ്പ് ഒക്ടോബര്‍ ഒന്നിനും തുടരും.

വിലകുഞ്ഞ മദ്യം കിട്ടാനില്ലെന്ന പരാതിക്ക് പരിഹാരമാകുന്നു; ജനപ്രിയ ബ്രാന്റുകളുടെ ക്ഷാമം പരിഹരിക്കാന്‍ മലബാര്‍ ബ്രാന്‍ഡിയുമായി സര്‍ക്കാര്‍: ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഉയര്‍ത്താനും തീരുമാനം

കോഴിക്കോട്: ബവ്‌കോയുടെ മദ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വില കുറഞ്ഞ ബ്രാന്റുകള്‍ക്ക് ക്ഷാമം എന്ന പരാതിയ്ക്ക് പരിഹാരം കാണാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. ബവ്‌കോയിലെ മദ്യകമ്പനികളുടെ കുത്തക തര്‍ക്കാന്‍ വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് ‘മലബാര്‍ ബ്രാന്‍ഡി’ എന്ന ബ്രാന്‍ഡിലുള്ള മദ്യം ഉല്‍പാദിപ്പിക്കാനാണ് തീരുമാനം. കൂടാതെ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും തീരുമാനമായി. പൂട്ടികിടക്കുന്ന

സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ ഡ്രൈ ഡേ; ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കില്ല

കോഴിക്കോട്: സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആചരിക്കും. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് നാളെ മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്. നാളെ ബിവറേജസ് ഷോപ്പുകളും ബാറുകളും പ്രവർത്തിക്കില്ലെന്ന സന്ദേശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ആയതിനാൽ നാളെ കൂടുതൽ മദ്യവിൽപന നടക്കേണ്ട ദിവസമാണ്. നാളെ അവധി ആയതിനാൽ

മദ്യം ഇനി വീട്ടിലെത്തും; ഹോം ഡെലിവറി സംവിധാനവുമായി ബെവ്കോ

തിരുവനന്തപുരം: ഹോം ഡെലിവെറി സംവിധാനവുമായി ബവ്റിജസ് കോര്‍പറേഷന്‍. അടുത്ത ആഴ്ച്ച മുതലാണ് ബവ്‌കോ ഹോം ഡെലിവെറിക്കായി തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് ആദ്യഘട്ടം നടപ്പിലാക്കുക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബവ്‌കോ ഹോം ഡെലിവെറിക്ക് ഒരുങ്ങുന്നത്. പ്രീമിയം ബ്രാൻഡുകളാണ് ഹോം ഡെലിവെറിയിലൂടെ വിതരണം ചെയ്യുന്നത്. പ്രത്യേകം സർവീസ് ചാർജ്ജും ഇതിനായി ഈടാക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന

error: Content is protected !!