Tag: barath bandh
ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ പ്രഖ്യാപിച്ച ഭാരത ബന്ദ് ആരംഭിച്ചു; വടകരയിൽ ജനജീവിതം സാധാരണപോലെ, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു
വടകര: സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജൻ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച ഭാരത ബന്ദ് രാജ്യത്ത് ആരംഭിച്ചു.എന്നാൽ കേരളത്തില്ലെ പൊതുഗതാഗതത്തെയും സ്‌കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയെയും ഹർത്താൽ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജനജീവിതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. പതിവുപോലെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. വടകര ടൗണിലും സമീപ പഞ്ചായത്തുകളിലുമെല്ലാം കടകളും ഹോട്ടലുകളും മറ്റു വ്യാപാര
നാളെ ഭാരതബന്ദ്; കേരളത്തിലും ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി-ദലിത് സംഘടനകൾ, വയനാട് ജില്ലയെ ഒഴിവാക്കി
തിരുവനന്തപുരം: നാളെ ഭാരതബന്ദ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത് -ബഹുജൻ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുക,