Tag: bank of maharashtra

Total 8 Posts

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസിലെ പ്രതി മധ ജയകുമാറിനെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. 6 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞതിനെത്തുടർന്നാണ് പോലീസ് മജിസ്ട്രേറ്റിന് മുൻപാകെ മധ ജയകുമാറിനെ ഹാജരാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. വടകര മജിസ്ട്രേറ്റ് അവധിയിലായതിനാൽ പയ്യോളി മജിസ്ട്രേറ്റ് മുൻപാകെയാണ് പ്രതിയെ ഹാജരാക്കിയത്.

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; ബാങ്കിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം, മധ ജയകുമാറിന്റെ സഹായി തമിഴ്നാട് സ്വദേശിക്കായി അന്വേഷണം ഊർജ്ജിതം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ച നിലയിൽ. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇത് വീണ്ടെടുക്കാൻ അന്വേഷണസംഘം ശ്രമം ആരംഭിച്ചു. തട്ടിപ്പ് നടത്തിയ സ്വർണം പണയം വെക്കാൻ പ്രതി മധ ജയകുമാറിനു സഹായിച്ച തമിഴ്‌നാട് സ്വദേശി കാർത്തിക്കിനായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; പ്രതി തട്ടിപ്പ് നടത്തിയത് ഓൺലൈൻ ട്രേഡിങിൽ പണം നിക്ഷേപിക്കാൻ, സ്വർണം പണയം വച്ചത് തമിഴ്നാട്ടിലെന്ന് സൂചന

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്. മോഷ്ടിച്ച സ്വർണ്ണം തമിഴ്നാട്ടിൽ പണയം വെച്ചതായി പോലിസ് ചോദ്യം ചെയ്യലിൽ പ്രതി വെളുപ്പെടുത്തിയതായാണ് സൂചന. ഈ പണം ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിക്കുകയായിരുന്നു. 26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മധ ജയകുമാർ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണത്തട്ടിപ്പ് കേസ്; പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പ്രതി മധജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരി​ഗണിച്ച് വടകര ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകിയത്. ബാങ്കിൽ നിന്നും നഷ്ടപ്പെട്ട 26 കിലോ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ്ണത്തട്ടിപ്പ് കേസ്; മധ ജയകുമാറിനെ റിമാൻഡ് ചെയ്തു, പ്രതി കുടുങ്ങിയത് പുതിയ ആധാർ എടുക്കുന്നതിനിടെ, സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടാനും ശ്രമം

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിലെ സ്വർണ്ണം തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജർ മധ ജയകുമാർ റിമാൻഡിൽ . കൊയിലാണ്ടി മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. തെലങ്കാനയിൽ നിന്നും ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. വടകരയിൽ എത്തിച്ച പ്രതിയെ ഇന്ന് പുലർച്ചെയാണു മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. ഒളിവിൽ പോയ തമിഴ്നാട് സ്വദേശിയായ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മുൻ മാനേജർ മധ ജയകുമാറിനായി അന്വഷണം ഉർജിതമാക്കി പോലിസ്

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പോലിസ്. മുൻ മാനേജർ മധ ജയകുമാറിനായിസംസ്ഥാനത്തിന് പുറത്ത് അന്വഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. ഡിസിപിയുടെ മേൽനോട്ടത്തിലുള്ള സംഘം ഇന്ന് മുതൽ അന്വേഷണ ചുമതല ഏറ്റെടുത്തു. മധ ജയകുമാർ ഇന്നലെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ബാങ്കിൽ സ്വർണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണ്. സോണൽ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ്; ഇടപാടുകാർ ആശങ്കയിൽ, പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ മുൻ മാനേജർ നടത്തിയ സ്വർണപ്പണയ തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ഇടപാടുകാർ ആശങ്കയിൽ. പണയ സ്വർണം പരിശോധിക്കാനും തിരിച്ചെടുക്കാനും ആളുകൾ ബാങ്കിൽ എത്തിതുടങ്ങി. ഇന്നലെയാണ് സ്വർണതട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഉച്ചയോടെ ഇടപാടുകാർ കൂടുതലായി ബാങ്കിലേക്ക് എത്തിതുടങ്ങി. സാധാരണക്കാരാണ് എത്തുന്നവരിൽ ഭൂരിഭാ​ഗം പേരും. അതേസമയം ഇടപാടുകാരിൽ ആരും ഇതുവരെ

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പ് കേസ്; മുൻ മാനേജർ ലക്ഷ്യം വച്ചത് 40 പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകൾ, വടകര സി ഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജർ മധു ജയകുമാർ ലക്ഷ്യമിട്ടത് 40പവനിൽ കൂടുതൽ സ്വർണ പണയമുള്ള അക്കൗണ്ടുകളെന്ന് സൂചന. ഈ അക്കൗണ്ടുകളിൽ നിന്നും സ്വർണം എടുത്ത ശേഷം പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ

error: Content is protected !!