Tag: Azhiyur

Total 77 Posts

അഴിയൂരിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആറുമാസമായി അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയ്ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

വടകര: അഴിയൂരിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ആറ് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. ഫെബ്രുവരി 17 നാണ് വടകര ചോറോട്

പ്ലാസ്റ്റിക്ക് മാലിന്യം പരിശോധിക്കുന്നതിനിടെ ലഭിച്ചത് സ്വർണ്ണാഭരണം; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അഴിയൂരിലെ ഹരിതകർമ്മ സേന

അഴിയൂർ: ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിക്കെയേൽപ്പിച്ച് മാതൃകയായി. അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾ വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾക്കിടയിൽ നിന്നാണ് സ്വർണാഭരണം ലഭിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സ്വർണ്ണാഭരണം ഉടമസ്ഥക്ക് കൈമാറി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ

അഴിയൂർ കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ എം.പി.കണ്ണൻ അന്തരിച്ചു

അഴിയൂർ: കോറോത്ത് റോഡ് ഇളമാംകണ്ടിയിൽ എം.പി കണ്ണൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. പ്രധേശത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനാണ്. പരേതയായ ജാനകിയാണ് ഭാര്യ.മക്കൾ: മീനാക്ഷി (തട്ടോളിക്കര), സുരേഷ് ബാബു. മരുമക്കൾ: പരേതനായ കൃഷ്ണൻ, പ്രമീള (ചോമ്പാല). സംസ്കാരം ഇന്ന് വൈകിട്ട് 7 മണി വീട്ട് വളപ്പിൽ നടന്നു. MP Kannan passed away at Azhiyur Koroth

അഴിയൂർ എളമ്പാളി സുനിത നിവാസിൽ കൗസു അന്തരിച്ചു

അഴിയൂർ: അഴിയൂർ എളമ്പാളി സുനിത നിവാസിൽ (കച്ചേരി പറമ്പത്ത്) കൗസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അവിവാഹിതയാണ്.സഹോദരങ്ങൾ: പരേതരായ വാസു, അനന്തൻ. സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ നടന്നു.

അഴിയൂർ തട്ടാൻ്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു

അഴിയൂർ: അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂളിന് സമീപം തട്ടാന്റവിട പൊൻപുലരിയിൽ മുഹമ്മദ് സ്വാലിഹ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ജമാഅത്തെ ഇസ്ലാമി വടകര ഏരിയ സമിതി അംഗം, ഐഡിയൽ ട്രസ്റ്റ് അണ്ടിക്കമ്പനി അംഗം, വെൽഫയർപാർട്ടി അഴിയൂർ യൂണിറ്റ് സെക്രട്ടറി, മദ്രസത്തുൽ ഇസ്ലാമിയ അധ്യാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. ഭാര്യ കുഞ്ഞിബി. മക്കൾ: ത്വാഹാ (ദുബായ്), ജാസ്മിൻ, ശാഹുൽ

ലാഭകരമല്ലാത്ത ഹാൾട്ട് സിറ്റേഷനുകൾ നിർത്തലാക്കും; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ

അഴിയൂർ: മുക്കാളി റെയില്‍വേ സ്റ്റേഷൻ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ലാഭകരമല്ലാത്തഹാള്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടുക എന്നതാണ് റെയിൽവെ പറയുന്നത്. റെയില്‍വേ ഡിവിഷണല്‍ മാനേജരണ് ഈ കാര്യം പറഞ്ഞത്. കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ ഇപ്പോൾ നാല് ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ മുക്കാളിയില്‍ നിർത്തുന്നത്. വണ്ടികളുടെ എണ്ണം

അഴിയൂർ അമ്പലത്തുംകണ്ടി സലിം അന്തരിച്ചു

അഴിയൂർ: അമ്പലത്തുംകണ്ടി സലിം അന്തരിച്ചു. അമ്പത് വയസ്സായിരുന്നു. ഒളവിലം യതീംഖാനയിലെ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അഹമ്മദ്. ഭാര്യ: സെറീന (ഒളവിലം). സഹോദരങ്ങൾ: ഉമ്മർ, അബുട്ടി, സാജിദ്. ഖബറടക്കം ഇന്ന് 12 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

മുസ്ലിംലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു

അഴിയൂർ: മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി പ്രസിഡണ്ടും, കെ.എം.സിസി നേതാവുമായിരുന്നു. മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ കമ്മിറ്റി മുൻ അംഗം, കെ.എം.സി.സി ദുബൈ കമ്മിറ്റി വടകര മണ്ഡലം മുൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ഹൈറുന്നിസ.ടി.പി.മക്കൾ: മുഹമദ് ഷാനിർ,

അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം പത്തുകണ്ടത്തിൽ മഹേഷ്‌ ഭവനിൽ പി.കെ.സുരേഷ് ബാബു അന്തരിച്ചു. അമ്പത്തിഅഞ്ച് വയസ്സായിരുന്നു. ഭാര്യ: രേഷ്മ. മകൻ: അഭിലാഷ്. സഹോദരങ്ങൾ: അശോകൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ), ജാനകി (കണ്ണൂർ), പരേതരായ നാണു, മുകുന്ദൻ.

ഹൃദയാഘാതം; അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

അഴിയൂർ: ഹൃദയാഘാതത്തെ തുടർന്ന് അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത് ആണ് അന്തറച്ചത്. നാൽപ്പത്തെട്ട് വയസ്സായിരുന്നു. മനാമ സൂഖിലെ റീഗൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്‌റൈൻ കെ.എം.സി.സി മയ്യത്തു പരിപാലന വിങിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

error: Content is protected !!