Tag: Azhiyur

Total 49 Posts

വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത; ഈ വർഷവും അടിപ്പാതയിൽ വെള്ളം കയറി, വാഹനങ്ങൾ കുടുങ്ങി

മുക്കാളി: വെള്ളക്കെട്ടിൽ നിന്ന് ശാപമോക്ഷം കിട്ടാതെ മുക്കാളി റെയിൽവേ അടിപ്പാത. കാലവർഷം ശക്തമായതോടെ അടിപ്പാതയിൽ വെളളം കയറി. ഇന്നലെ കാർ യാത്രികർ വെള്ളക്കെട്ടിൽ കുടുങ്ങി. കഴുത്തോളം വെള്ളത്തിൽ നിന്നാണ് നാട്ടുകാർ കാർ തള്ളി നീക്കി റോഡിലേക്ക് എത്തിച്ചത്. ഏറാമല പഞ്ചായത്തും അഴിയൂർ പഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. സെൻഡ്രൽ മുക്കാളിയിലാണ് അടിപ്പാതയുള്ളത്. വിദ്യാർത്ഥികളും സ്ത്രീകളും

അഴിയൂർ മീത്തലെ മാനങ്കര ഗീതാഞ്ജലിയിൽ എം.കെ.കുമാരൻ അന്തരിച്ചു

അഴിയൂർ: മീത്തലെ മാനങ്കര ഗീതാഞ്ജലിയിൽ എം.കെ.കുമാർ അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. മക്കൾ: ഗിരീഷ് കുമാർ (നേവി), സംഗീത. മരുമക്കൾ: ഭവ്യനാഥ്(അധ്യാപകൻ വിശാഖപട്ടണം), സന്തോഷ് (ഗൾഫ്). സഹോദരങ്ങൾ: പരേതരായ നാണു, കരുണൻ, കുഞ്ഞിമാത. സംസ്കാരം ഇന്ന് (11-07-2024) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

അഴിയൂർ സ്കൂളിന് മുമ്പിലേക്ക് മാറ്റിസ്ഥാപിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു

അഴിയൂർ: നവീകരിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. അഴിയൂർ സ്കൂളിന് മുന്നിലേക്കാണ് പുതിയ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.വി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ജോയിൻ്റ്

അഴിയൂരിലെ തെങ്ങ് കയറ്റ തൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ സലീഷിൻ്റെ ഓർമ്മകൾക്ക് ഒരാണ്ട്; സ്മരണ പുതുക്കി നാട്ടുകാരും സുഹൃത്തുക്കളും

അഴിയൂർ: തെങ്ങ്കയറ്റ തൊഴിലാളിയും ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകനുമായ സലീഷിന്റെ ഓർമ്മകൾക്ക് ഒരാണ്ട്. സലീഷിൻ്റെ ഓർമ്മ പുതുക്കി സുഹൃത്തുക്കളും നാട്ടുകാരും ഒത്തുകൂടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അത്താണിക്കൽ അഴിയൂർ സെൻട്രൽ എൽ.പി സ്ക്കൂളിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. അഴിയൂർ ഗവൺമെൻ്റ് ഹയർ സെക്കന്റെറി സ്കൂൾ പൂർവ്വാധ്യാപകൻ കുഞ്ഞൻ മാസ്റ്റർ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്തു. സലീഷിന്റെ വിവിധ

അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ നാട്ടുകാർ, വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയെന്ന് വാർഡ​ഗം ഫിറോസ് കാളാണ്ടി

അഴിയൂർ: അഴിയൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഭീതിയോടെണ് ഇവിടെ ആളുകൾ വീടിന് പുറത്തേക്കിറങ്ങുന്നത്. പുലർച്ചെ മദ്രസകളിലേക്കും ട്യൂഷനും മറ്റും പോകുന്ന കുട്ടികളെ രക്ഷിതാക്കൾ കൊണ്ടുവിടേണ്ട അവസ്ഥയാണ്. കൈയ്യിൽ വടി കരുതാതെ വീടിന് പുറത്തേക്ക് ഇറങ്ങാൻ കഴിയില്ല. രാത്രികാലങ്ങളിൽ ഇരുചക്ര വാഹന യാത്രികരുടെ പിറകെ നായകൾ കൂട്ടമായി അക്രമിക്കാൻ ഓടുന്നുണ്ടെന്നും തലനാരിഴയ്ക്കാണ് പലരും

അഴിയൂർ വില്ലേജ് ഓഫീസിന് സമീപം ശിവപുരത്തിൽ നിശാന്ത് അന്തരിച്ചു

അഴിയൂർ: അഴിയൂർ വില്ലേജ് ഓഫീസിന് സമീപം ശിവപുരത്തിൽ നിശാന്ത് (ബിജു) അന്തരിച്ചു. 42 വയസ്സായിരുന്നു. അച്ഛൻ സജീന്ദ്രൻ, അമ്മ ഗിരിജ. സഹോദരങ്ങൾ: നിമിഷ, നിമേഷ്. സംസ്കാരം ഇന്ന് (05-07-2024) രാവിലെ തലശ്ശേരി കുണ്ടുചിറ ശ്മശാനത്തിൽ നടക്കും.

അഴിയൂർ ദേശീയ പാതയിൽ ആൽമരത്തിൻ്റെ ശിഖരം മുറിഞ്ഞു വീണു; ഒഴിവായത് വൻ അപകടം

അഴിയൂർ: ദേശീയ പാതയിൽ അഴിയൂർ ഹാജിയാർ പള്ളിക്ക് സമീപം പടിഞ്ഞാറ് ബസ്റ്റോപ്പിന്റെ മുൻപിലുള്ള ആൽമരത്തിൻ്റെ ശിഖരം മുറിഞ്ഞ് വീണു. ഇന്നലെ രാത്രി 8.40 ന് ആയിരുന്നു മരക്കൊമ്പ് മുറിഞ്ഞു വീണത്. ബസ് സ്റ്റോപ്പിൽ ആരുമില്ലാത്തത്തിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഇടതടവില്ലാതെ വാഹനങ്ങളോടുന്ന സമയത്തായിരുന്നു സംഭവം. ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടുചോമ്പാല പോലീസുംവടകര ഫയർഫോഴ്സ്

അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ചൊവ്വാഴ്ച, എസ്എച്ച്ഒ, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും

അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെവ്വാഴ്ച തെളിവെടുപ്പ് നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വടകര, ചോമ്പാല പോലീസ് എസ്എച്ച്ഒ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പിടിഎ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ്

വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി

വടകര: അഴിയൂരിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.

error: Content is protected !!