Tag: Azhiyur
അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം അരയാലിനു മുകളിൽ കയറിയ ആൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി
അഴിയൂർ: അഴിയൂർ ചെക്ക് പോസ്റ്റിനു സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെ ഇറക്കി. കൊട്ടാരക്കര സ്വദേശി പ്രദീപനാണ് അരയാൽ മരത്തിനു മുകളിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഇയാൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ്.പി.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ
അഴിയൂർ കുന്നുമ്മൽ വിലങ്ങിൽ ശാരദ അന്തരിച്ചു
അഴിയൂർ: അഴിയൂർ കുന്നുമ്മൽവിലങ്ങിൽ ശാരദ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുന്നുമ്മൽ നാണു മേസ്തിരി.മക്കൾ: സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രെഡേഴ്‌സ്), മഹേഷ് (മെക്കാനിക്ക്),സുധ, ഷൈന. മരുമക്കൾ: ശ്രീധരൻ, ദിനേഷ് ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര. സഹോദരങ്ങൾ: ലക്ഷ്മി, വേണുഗോപാൽ, വനജ, പരേതരായ വിലങ്ങിൽ നാരായണൻ, രേവതി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു
‘സിൽവർ ലൈനിനെതിരെയുള്ള സമരപരമ്പരകൾ കേരളം കാണാൻ പോകുന്നതെയുള്ളൂ’; കേന്ദ്ര റെയിൽവേ മന്ത്രിയുടെ കെ.റെയിൽ അനുകൂല പ്രതികരണത്തിനെതിരെ അഴിയൂരിൽ പ്രതിഷേധം
അഴിയൂർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ കെ റെയിൽ അനുകൂല പരാമർശത്തോടെ നിർജീവമായിരുന്ന സിൽവർ ലൈൻ സമരം വീണ്ടും ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് വ്യകതമാക്കിയിരുന്നു. മന്ത്രിയുടെ
അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.ഭർത്താവ് താഴെപ്പുരയിൽ ഗോപാലൻ. മക്കൾ: സുശീല, ബാലകൃഷ്ണൻ, ദാസൻ, രാജീവൻ, വിനോദൻ. പ്രമോദൻ, അജയൻ, ഷൈനി. മരുമക്കൾ: ശാന്ത, ഷീന, ഷെമീറ, സിമി. ഷീല, അഞ്ചു, ചന്ദ്രൻ. Summary: Thazheppurayil Narayani Passed away at Azhiyur Kunjhippalli
അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരയ്ക്കൽ കാസിം അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരയ്ക്കൽ കാസിം അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. ഭാര്യ റസിയ. മക്കൾ: ആസിഫ്, അസ്നാഫ്, അനീസ് , അജ്മൽ. സഹോദരങ്ങൾ: ഇസ്മായിൽ, ഖാലിദ്, ഷജീർ, ആയിഷ. Summary: Hassan Purakkal Kasim passed away near Azhiyur Kunhipalli
അഴിയൂർ കോറോത്ത് റോഡിൽ കുന്നുമ്മൽ ജനാർദ്ദനൻ അന്തരിച്ചു
അഴിയൂർ: അഴിയൂർ കോറോത്ത് റോഡ് കുന്നുമ്മൽ ജനാർദ്ദനൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതനായ കുന്നുമ്മൽ ഗോപാലൻ്റെയും പരേതയായ പാറുവിൻ്റെയും മകനാണ്. ഭാര്യമാർ പരേതയായ ലീല, പത്മിനി. മക്കൾ: റീഷ, റീഷ്മ റിൻഷ, പരേതയായ റീന. മരുമക്കൾ: രൂപേഷ്, കുമാരൻ, നില്ലു.സഹോദരങ്ങൾ: പത്മനാഭൻ, സുരേന്ദ്രൻ, പത്മിനി, മോളി, പരേതനായ ചന്ദ്രൻ.സംസ്കാരം ഞായറാഴ്ച രാവിലെ 9 മണി വീട്ട്
അഴിയൂർ കണ്ണങ്കടിയിൽ സൈനബ അന്തരിച്ചു
അഴിയൂർ: അഴിയൂർ കണ്ണങ്കടിയിൽ സൈനബ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഉമ്മർ, മക്കൾ: ഷമീന, സമീർ (ചുങ്കം ഓട്ടോ ഡ്രൈവർ). മരുമക്കൾ: അബ്ദുൽ ജബ്ബാർ, സുഹറ. Summary: Kannankatiyil Zainaba Passed away at Azhiyur
പാഠ്യേതര വിഷയങ്ങളിലും വിദ്യാർത്ഥികളെ മികവുള്ളവരാക്കുക; അഴിയൂർ പനാടേമ്മൽ എംയുപി സ്കൂളിൽ സ്റ്റെപ്സ് പദ്ധതിക്ക് തുടക്കമായി
അഴിയൂർ: പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളെ കൂടുതൽ മികവുറ്റ രീതിയിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടി നടപ്പിലാക്കുന്ന സ്റ്റെപ്സ് ( സ്റ്റുഡന്റസ് ട്രാൻസിഷൻ എഡ്യൂക്കേഷനൽ പ്രോഗ്രാം സെർവീസസ് ) പദ്ധതിക്ക് കോറോത്ത് റോഡ് പനാടേമ്മൽ എംയുപി സ്കൂളിൽ തുടക്കമായി. അഴിയൂർ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ കോച്ചിങ്,
കള്ളക്കടൽ പ്രതിഭാസം; അഴിയൂരിലെ തീരപ്രദേശത്തും വെള്ളം കയറി
അഴിയൂർ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി അഴിയൂരിലെ തീരപ്രദേശത്തും വെള്ളം കയറി. ചെറിയ വളപ്പിൽ രോഹിണി, വൈദ്യർ കുനിയിൽ ലീല, തയ്യിൽ പടി സൈബു, നാജിർ മഹലിൽ സീനത്ത് എന്നിവരുടെ വീടുകൾക്ക് ചുറ്റുമാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഉയർന്ന തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. അഴിയൂർ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി
ദേശീയപാത നിർമ്മാണത്തിനായി ജലജീവൻ മിഷൻ്റെ പൈപ്പ്ലൈൻ മുറിച്ചു; മാസങ്ങളായി കുടിവെള്ളം മുടങ്ങി അഴിയൂരുകാർ
വടകര: ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി ജല്‍ജീവൻ മിഷന്‍റെ പൈപ്പ്‌ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് കുടിവെള്ളം മുടങ്ങിയതിനാൽ ദുരിതത്തിലായി നാട്ടുകാർ. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് നടുമുക്കാളി ചോമ്പാല സർവീസ് ബാങ്കിന് സമീപമാണ് പൈപ്പ്ലൈൻ മുറിച്ചിട്ടതിനെ തുടർന്ന് ജലവിതരണം മൂന്ന് മാസമായി തടസപ്പെട്ടത്. അഴിയൂർ പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള 12, 13, 14 വാർഡുകളിലെ കുന്നിൻ പ്രദേശങ്ങളായ