Tag: Azhiyur

Total 75 Posts

അഴിയൂർ തയ്യിൽ പൂഴിത്തല എ.വി.രാജേഷ് അന്തരിച്ചു

അഴിയൂർ: അഴിയൂർ ബോർഡ് സ്കൂളിന് പടിഞ്ഞാറുവശം മുകുന്ദം തയ്യിൽ പൂഴിത്തല എ.വി.രാജേഷ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. പരേതനായ ഏ.വി.മുകുന്ദൻ ഷൈലജ എന്നിവരുടെ മകനാണ്. ഭാര്യ ബി.സോന. മക്കൾ: പൂജ, ആകാശ്. സഹോദരങ്ങൾ: അജയൻ, അനിത, ലീന. Summary: Poozhithala AV Rajesh Passed away at Azhiyur thayyil

അഴിയൂർ മോന്താൽ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അഴിയൂർ: കരിയാട് പടന്നക്കരയിൽ നിന്നു കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്തത്ത് രജീന്ദ്രന്റെ മകൻ നീരജാണ് (21) മരിച്ചത്. മോന്താൽ പുഴയിൽ പടന്നക്കര ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതൽ നീരജിനെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ചൊക്ലി പോലീസിൽ പരാതി നൽകി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലിസ് മോന്താൽ‍‍‍‍‍‍‍‍

അഴിയൂർ ചിറയ്ക്ക് സമീപം ഇടതുങ്കണ്ടിയിൽ വിജയലക്ഷ്മി അന്തരിച്ചു

അഴിയൂർ: അഴിയൂർ ചിറയ്ക്ക് സമീപം ഇടതുങ്കണ്ടിയിൽ വിജയലക്ഷ്മി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് വള്ളുന്നവീട്ടിൽ (ചെമ്പ്ര) മോഹൻദാസ്. മക്കൾ: ഷാജി, ജിഷ (സ്റ്റാഫ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, ചാലക്കര). മരുമക്കൾ: ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങൾ, പദ്മനാഭൻ (വളയം), സൗദാമിനി (റിട്ടയേർഡ് ടീച്ചർ പുളിഞ്ഞോളി എസ്.ബി സ്കൂൾ, പഴങ്കാവ്), ശൈലജ, ഉണ്ണികൃഷ്ണൻ (ഫോട്ടോഗ്രാഫർ), ഇ.കെ. മനോജ്‌കുമാർ

അഴിയൂരിൽ ബസിടിച്ച്‌ വിദ്യാര്‍ഥി മരിച്ച സംഭവം; ദേശീയ പാതയിൽ ബസ്സുകള്‍ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം

അഴിയൂർ: അഴിയൂർ എക്സൈസ് ചെക്പോസ്റ്റിന് മുന്നില്‍ സീബ്ര ലൈനിലൂടെ റോഡ് മുറിച്ച്‌ കടക്കവെ അമിത വേഗതയില്‍ വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ച സംഭവത്തില്‍ പ്രതിഷേധം. അഴിയൂർ മനയില്‍ മുക്ക് തയ്യില്‍ കോട്ടിക്കൊല്ലാൻ ദർജ ഹൗസില്‍ അൻസീർ- റിൻഷ ദമ്പതികളുടെ മകൻ സൈൻ അബ്ദുല്ലയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച

അഴിയൂരിൽ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണം, ആർടിഒയ്ക്ക് പരാതി നൽകി പഞ്ചായത്തം​ഗം

അഴിയൂർ: അഴിയൂരിൽ വിദ്യാർത്ഥി സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിച്ച് മരണപ്പെട്ട സംഭവത്തിൽ ബസ്സ് ഡ്രൈവർക്കും ഉടമക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാലിം പുനത്തിൽ ആർടിഒ ക്ക് പരാതി നൽകി. സ്കൂളിന് സമീപത്തെ ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ ബസ്സിടിച്ച് വിദ്യാർത്ഥി മരണപ്പെട്ട സംഭവം അതീവ ഗൗരവതരമാണ്. ദിവസങ്ങൾ

അഴിയൂരിൽ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

അഴിയൂർ: അഴിയൂർ ചെക്ക്പോസ്റ്റിന് സമീപത്ത് ബസിടിച്ച് സാരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയി ലിരിക്കെയാണ് മരണം സംഭവിച്ചത്. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കഡറി സ്കൂളിന് സമീപം കുന്നോത്ത് അൻസീറിന്റെയും അഴിയൂർ ചുങ്കം മനയിൽ മുക്കിൽ സമീപം താമസിക്കുന്ന തയ്യിൽ കൊട്ടി കൊല്ലന്റവിട (ദറജയിൽ) റിൻശയുടെയും മകൻ സെയിൻ അബ്ദുള്ള (13) ആണ്

71-ാം സഹകരണ വാരാഘോഷം; കുഞ്ഞിപ്പള്ളിയിൽ വടകര താലൂക്ക്തല സെമിനാർ സംഘടിപ്പിച്ചു

അഴിയൂർ: 71 ആമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളിയിൽ വടകര താലൂക്ക് തല സെമിനാർ സംഘടിപ്പിച്ചു. ഒഞ്ചിയം അർബൻ സഹകരണ സംഘം പ്രസിഡണ്ട് അഡ്വ: ഐ.മൂസ ഉദ്ഘാടനം ചെയ്തു. അഴിയൂർ വനിതാ സഹകരണ സംഘം പ്രസിഡണ്ട് ബിന്ദു ജയ്സൺ അധ്യക്ഷത വഹിച്ചു. അഴിയൂർ യൂണിറ്റിലെ വിവിധ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉദ്യോഗസ്ഥരും സെമിറ്റ

ജില്ലാ മദ്റസ സർഗവസന്തം; നവംബർ 24 ന് അഴിയൂരിൽ

കൊയിലാണ്ടി: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസാ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സർഗവസന്തം നവംബർ 24 ന് അഴിയൂരിൽ നടക്കും. 7 വിഭാഗങ്ങളിൽ കോംപ്ലക്സ് തലത്തിൽ എ ഗ്രേഡോഡുകൂടി ഒന്നാം സ്ഥാനം ലഭിച്ച അഞ്ഞൂറോളം പ്രതിഭകൾ മാറ്റുരക്കും. 7 വേദികളിലായാണ് മത്സരം നടക്കുക. സർഗവസന്തത്തോടനുബസിച്ച് അഴിയൂർ അൽ ഹിക്മ സെൻ്ററിൽ മുജാഹിദ്

അഴിയൂർ സ്വദേശി മസ്കത്തിൽ മരണപ്പെട്ടു

അഴിയൂർ: അഴിയൂർ സ്വദേശി മസ്കത്തിൽ വെച്ച് മരണപ്പെട്ടു. അഞ്ചാംപീടികയ്ക്ക് സമീപം എലിഫെന്റ് റോഡിൽ സഫിയാസിൽ താമസിക്കുന്ന എൻ.പി.ശംസുദ്ദീൻ (57) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മസ്കത്തിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ലീവ് കഴിഞ്ഞ് മസ്ക്കത്തിലേക്ക് തിരിച്ച് പോയതായിരുന്നു. സലാല – തലശ്ശേരി അസോസിയേഷൻ പ്രസിഡണ്ടായിരുന്നു.പരേതനായ അഹമ്മദിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ സഫിയത്ത്.

അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം അരയാലിനു മുകളിൽ കയറിയ ആൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേനയെത്തി

അഴിയൂർ: അഴിയൂർ ചെക്ക് പോസ്റ്റിനു സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെ ഇറക്കി. കൊട്ടാരക്കര സ്വദേശി പ്രദീപനാണ് അരയാൽ മരത്തിനു മുകളിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഇയാൾ ബോധരഹിതനായി കൊമ്പുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ്.പി.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്. സീനിയർ ഫയർ

error: Content is protected !!