Tag: Azhiyur
അഴിയൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
വടകര: 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ന്യൂമാഹി ആയ്യത്താൻ വീട്ടിൽ ശ്രീരാഗ് (24) ആണ് അഴിയൂരിൽ വെച്ച് വടകര എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ആയത്. ചോമ്പാലിൽ കോഴിക്കോട് – കണ്ണൂർ ദേശീയപാതയിൽ സിഫുഡ് റസ്റ്റോറൻ്റിന് മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർ സി.എം സുരേഷ് കുമാർ,
അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ റാസിഫ് അബ്ദുല്ല അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ റാസിഫ് അബ്ദുല്ല അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. പരേതനായ ടി.വി.അബ്ദുല്ല ഹാജിയുടെയും അസ്മയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: അമ്മാൻ, അബ്ദുല്ല, ഹലീമ, അസ്മ. സഹോദരങ്ങൾ: റജീന, റസ്മി, റയ്ബി, റൻഷി, സഫർ, സഫറാസ് (ഖത്തർ), പരേതയായ റമീന. Summary: Safiyathil Rasif Abdulla Passed away at Azhiyur
അഴിയൂർ നഫീസ മൻസിലിൽ മുഹമ്മദ് അന്തരിച്ചു
അഴിയൂർ: അഴിയൂർ നഫീസ മൻസിൽ മുഹമ്മദ് അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പരേതയായ നഫീസ. മക്കൾ: നസീർ, സാജിത, സാലിഹ, സഫറിയ, നസീറ, റുബീന. മരുമക്കൾ: ഗഫൂർ, നാസർ, നൗഷാദ്, സിറാജ്, റാബിയ, പരേതനായ ബഷീർ. സഹോദരൻ പരേതനായ അഹമ്മദ് കുട്ടി. Summary: Nafeesa Mansil Muhammed Passed away at Azhiyur
അഴിയൂർ മനയിൽ ക്ഷേത്രത്തിനു സമീപം തെക്കയിൽ കമല അന്തരിച്ചു
അഴിയൂർ: അഴിയൂർ മനയിൽ ക്ഷേത്രത്തിന് സമീപം തെക്കയിൽ കമല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതരായ തെക്കയിൽ കണാരന്റയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: വിശാലു, പരേതനായ ബാലൻ, രമ, ബാബു (ഓട്ടോ ഡ്രൈവർ),വിനോദൻ. സംസ്കാരം ഇന്ന് 03/01/25 രാവിലെ 10.30 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kamala passed away in Thekkayil near Azhiyur Manayil
അഴിയൂർ കല്ലാമലയിൽ മലയൻ്റെപറമ്പത്ത് മാധവി അന്തരിച്ചു
അഴിയൂർ: കല്ലാമല മലയന്റെപറമ്പത്ത് മാധവി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: വിശാലു, ലീല, വസന്ത, ഗീത, സോമൻ, ഷെർലി, പരേതനായ പ്രമോദ്. മരുമക്കൾ: പരേതനായ ഗോവിന്ദൻ, നാണു തലശ്ശേരി, പരേതനായ കുഞ്ഞികണ്ണൻ, വിജയൻ ചെമ്മരത്തൂർ, സിന്ധു ധർമ്മടം. Summary: Malayante Parambathu Madhavi Passed away at Azhiyur Kallamala
അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫീസിന് സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു
അഴിയൂർ: അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫിസിനു സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ് പി.പി.അഷ്റഫ് (സെൽ കെയർ മോബൈൽ ഷോപ്പ്, അഴിയൂർ ചുങ്കം). മക്കൾ: ശബാബ്, സുമയ്യ. മരുമകൻ: ഷഫീർ. സഹോദരന്മാർ: ആയിഷ, മൻസൂർ. Summary: Fauzia passed away at Ajmias near Azhiyur Chungam Railway
വൈദ്യുതി ചാർജ് വർധനവ്; അഴിയൂരിൽ പന്തംകൊളുത്തി പ്രകടനവുമായി മുസ്ലീം യൂത്ത് ലീഗ്
അഴിയൂർ: വൈദ്യുതി ചാർജ് വർധിപ്പിച്ച പിണറായി സർക്കാറിന്റെ പകൽ കൊള്ളക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി അഴിയൂർ ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ടി.സി.എച്ച് ജലീൽ , ഷാനീസ് മൂസ, സുനീർ ചോമ്പാല , ടി.കെ. ഫൈസൽ, സമദ് കെ , നൌഫൽ മുക്കാളി,
പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസ്; അഴിയൂർ സ്വദേശി അറസ്റ്റിൽ, പ്രതി ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപ്പണക്കടത്ത് സംഘാംഗം
പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളായ സഹോദരങ്ങലെ ആക്രമിച്ച് മൂന്ന് കിലോയിലധികം സ്വർണം കവർന്ന കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. അഴിയൂർ കോറോത്ത് റോഡ് സ്വദേശി പുതിയോട്ട് താഴെകുനിയിൽ ശരത്താണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള കുഴൽപണക്കടത്തു സംഘാംഗം കൂടിയാണ് ശരത്ത്. ശരത്തിന്റെ പേരിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. പെരിന്തൽമണ്ണ
അഴിയൂരിൽ ഒമ്പത് വയസുകാരന് നേരെ തെരുവ് നായയുടെ ആക്രമം; മുഖത്തും ചെവിക്കും ഗുരുതര പരിക്കേറ്റ കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
അഴിയൂർ : അഴിയൂരിൽ ഒമ്പത് വയസുകാരനെ തെരുവ് നായ ആക്രമിച്ചു. ആസ്യ റോഡിൽ സുബൈദ മൻസിലിൽ സുമയ്യയുടേയും ഫൈസലിന്റേയും മകൻ ഫിലറിനാണ് നായയുടെ കടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി വീട്ടുകാർക്കൊപ്പം സമീപത്തെ കല്യാണ വീട്ടിലേക്ക് പോയതായിരുന്നു. കല്യാണ വീടിന് പുറത്ത് വച്ച് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. തത്സമയം അവിടെയുണ്ടായിരുന്ന നാട്ടുകാർ നായയെ അടിച്ചോടിച്ചു.
മത്സ്യത്തൊഴിലാളികളുടെ ദീർഘനാളത്തെ അവശ്യം യാഥാർത്ഥ്യമാകുന്നു; അഴിയൂർ പൂഴിത്തല മൽസ്യ ഷെഡ് നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ
വടകര: അഴിയൂർ പൂഴിത്തല മൽസ്യ ഷെഡിന്റെ നിർമ്മാണത്തിന് ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയായതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു. കടലിനെ ആശ്രയിച്ചു ദൈനംദിന ജീവിതം നയിക്കുന്ന നിരവധി സാധാരണ മനുഷ്യരുടെ വലിയ പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു. 2022 വർഷത്തെ സംസ്ഥാന ബജറ്റ് നിർദേശത്തിൽ മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായി ഈ പ്രവൃത്തി യാണ് കാണിച്ചിരുന്നത്.