Tag: Azhiyur

Total 78 Posts

പഹൽഗാം തീവ്രവാദി ആക്രമണം; കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് അഴിയൂരിലെ വ്യാപാരികൾ

അഴിയൂർ: പഹൽഗാം തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രദ്ധാജ്ഞലി അർപ്പിച്ചു. അഴിയൂർ ചുങ്കത്ത് നടന്ന പരിപാടിയിൽ വ്യാപാരികൾ മെഴുകുതിരി തെളിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് അരവിന്ദൻ എം ടി, ജനറൽ സെക്രട്ടറി സാലിം പുനത്തിൽ, യൂത്ത് വിംഗ് പ്രസിഡണ്ട് രജീഷ് കെ സി, ജയപ്രകാശ് അബി,

കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ അന്തരിച്ചു

അഴിയൂർ: കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ തിരുമുൻപിൽ രാജൻ അന്തരിച്ചു. (ഇപ്പോൾ പുത്തൻ തെരുവിലാണ് താമസം) അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ നാരായണൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ പ്രീത. മക്കൾ: ലക്ഷ്മി ശ്രീ (ന്യൂസിലാൻഡ്), വൈഷ്ണവ് (എൽ.ഡി ക്ലാർക്ക് പരീക്ഷ ഭവൻ, തിരുവനന്തപുരം). മരുമക്കൾ: അരവിന്ദ് എയർ ഫോഴ്സ്, തുഷാര. സഹോദരങ്ങൾ: ബാബു,

നാടൊന്നാകെ ഇറങ്ങി; ലഹരിക്കെതിരെ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് ‘അഴിയൂർകൂട്ടം’ സൗഹൃദക്കൂട്ടായ്മ

അഴിയൂർ: അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അഴിയൂരിൽ പൂഴിത്തല മുതൽ കുഞ്ഞിപ്പള്ളി ടൗൺ വരെ ലഹരിക്കെതിരെ നൈറ്റ് മാർച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ടി.സി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആളിപ്പടരുന്ന തീനാളങ്ങൾ പോലെ ലഹരി നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബങ്ങളിലേക്കും വൻ വിപത്തായി കടന്നുവരികയാണെന്നും സമൂഹ്യാരോഗ്യത്തെ കാർന്നുതിന്നുന്ന പുതു തലമുറയ്ക്ക് മുന്നിൽ നരകവാതിൽ തുറന്നു കൊടുക്കുകയാണ്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ച് അഴിയൂർ എം.പി കുമാരൻ സ്മാരക വായനശാല

അഴിയൂർ: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി അഴിയൂര്‍ മൂന്നാംഗൈറ്റ് സമീപം എം.പി. കുമാരന്‍ സ്മാരക വായനശാലാ & ഗ്രന്ഥാലയം പരിസരം ശുചീകരിച്ചു. അഫലീയേഷനുള്ള മുഴുവന്‍ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥശാലകളാക്കി മാറ്റണമെന്നസംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തീരുമാനത്തിൻ്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനത്തിൻ്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ ജൈവം അജൈവം എന്നിങ്ങനെ വേര്‍തിരിച്ച്

അഴിയൂർ ജന്നത്തുൽ അഷ്ഫാസിൽ ഫൈസൽ അന്തരിച്ചു

അഴിയൂർ: അഴിയൂർജന്നത്തുൽ അഷ്ഫാസിൽഫൈസൽ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ അസ്മ. മക്കൾ: ഫസീല, അഫീല, അഷ്ഫൽ. മരുമക്കൾ: അർഷാദ്, സജീർ, ഫെമിന. കബറടക്കം ഇന്ന് രാത്രി 9.30 ന് ഹാജിയാർ പള്ളി കബർസ്ഥാനിൽ നടന്നു. Summary: Jannathul Ashfas Faizal Passed away at Azhiyur

അഴിയൂരിൽ 36 കുപ്പി അനധികൃത മാഹി മദ്യവുമായി യുവാവ് പിടിയിൽ

വടകര: അഴിയൂരിൽ അനധികൃതമായി കടത്തിയ 36 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. മലപ്പുറം വേങ്ങരയിൽ പാലശ്ശേരി മൂസക്കുട്ടി (45) ആണ് പിടിയിലായത്. 18 ലിറ്റർ മദ്യമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇന്ന് വൈകീട്ട് 4.30 മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാകുന്നത്. കോഴിക്കോട് ഐ.ബിയിൽ നിന്നും ലഭിച്ച രഹസ്യ

ലഹരിക്കെതിരെ ‘കാവലായ്, കരുതലായ്’; അഴിയൂരിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ച് എം.പി കുമാരൻ സ്മാരക വായനശാല

അഴിയൂർ: അഴിയൂരിൽ എം.പി.കുമാരന്‍ സ്മാരക വായനശാലുടെ ആഭിമുഖൃത്തില്‍ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അഗം പി.പി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.പി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ലഹരി ബോധവല്‍കരണത്തിൻ്റെ ഭാഗമായി ‘കാവലായ്, കരുതലായ്’ എന്ന ക്ലാസ് പി.കെ സവിത ടീച്ചര്‍ ക്ലാസ് എടുത്തു. പരിപാടിയിൽ നിരവധിപേരാണ് പങ്കെടുത്തത്. വായനശാല സെക്രട്ടറി

സ്കൂട്ടറിൽ കടത്തുകയായിരുന്ന 48 കുപ്പി മാഹി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

വടകര: അഴിയൂർ കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 48 കുപ്പി അനധികൃത മാഹി മദ്യവുമായി ഒരാൾ പിടിയിൽ. തലശ്ശേരി തിരുവങ്ങാട് സാഗരിക വീട്ടിൽ അനിൽ കുമാർ (55) ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ വടകര എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ.പിയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ മദ്യം

അഴിയൂർ കല്ലാമലയിൽ പുന്നോളി വാസു അന്തരിച്ചു

അഴിയൂർ: കല്ലാമല പുന്നോളി വാസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ മാധവി. മക്കൾ: വിജേഷ്, വിനീഷ്, വിനയ. മരുമക്കൾ: ലിഷ, സുരണ്യ, ലിജേഷ് (യു.എൽ.സി.സി). സഹോദരങ്ങൾ: സതി, ദേവി, ശോഭ, രാജി, പരേതരായ ബാലൻ, രാജൻ. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും. Summary: Punnoli Vasu Passed away at

അഴിയൂരിൽ 33 കുപ്പി അനധികൃത മാഹി മദ്യവുമായി യുവാവ് പിടിയിൽ

അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 33 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ. പയ്യന്നൂർ കുറ്റൂർ കരുതെക്കേൽ വീട്ടിൽ റിന്റോ ജോസഫ്.കെ.ജെ (38) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും 16.5 ലിറ്റർ അനധികൃത മാഹിമദ്യമാണ് പിടികൂടിയത്. ഇന്ന് രാവിലെ 9 മണിക്ക് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ്

error: Content is protected !!