Tag: Azhiyoor

Total 3 Posts

അഴിയൂർ കുഞ്ഞിപള്ളിയിൽ പഴയ റെയിൽവേ ക്രോസിന് സമീപം റെയിൽവേ അടിപ്പാത വേണം; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

അഴിയൂർ: കുഞ്ഞിപള്ളിയിൽ പഴയ റെയിൽവേ ക്രോസിന് സമീപം അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകൾ പ്രക്ഷോഭത്തിലേക്ക്. ചിറയിൽപീടിക ഭാഗത്തുള്ളവർക്ക് പ്രൈമറി ഹെൽത്ത് സെൻറർ, ചോമ്പാല പോലീസ് സ്റ്റേഷൻ, വ്യാപാരസ്ഥാപനങ്ങൾ, ചരിത്ര പ്രസിദ്ധമായ മുസ്ലിം ആരാധനാലയം, ദേശീയപാതയിലേക്കുള്ള പ്രവേശനം എന്നിവയ്ക്കെല്ലാം ഏക ആശ്രയമായി ഉപയോഗിക്കുന്ന നടപ്പാത ഇല്ലാതായതോടെ യാത്രാ ദുരിതത്തിലാണ് പ്രദേശവാസികൾ. ഇവിടം ഉള്ളവർ കാൽനട യാത്ര ചെയ്യാൻവേണ്ടി

വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി

വടകര: അഴിയൂരിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.

അഴിയൂരില്‍ ബോംബുകള്‍ കണ്ടെത്തി; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

അഴിയൂര്‍: മാഹി റെയില്‍വേ സ്റ്റേഷന് സമീപം ആറ് ബോംബുകള്‍ കണ്ടെത്തി. പുളിയേരിനട ഭാഗം ഒതയോത്ത് പരവന്റവിട ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീല്‍ ബോംബും അഞ്ച് നാടന്‍ ബോംബുകളും കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ പരിസരവാസികളില്‍ പരിഭ്രാന്തിയിലാണ്. സമീപവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയില്‍ വിളക്ക് കത്തിക്കാന്‍ വന്നപ്പോഴാണ് ബോംബ് കണ്ടത്. ചോമ്പാല്‍ പോലീസും ബോംബ് സ്‌ക്വാഡും നിര്‍വീര്യമാക്കാനായി ഇവ

error: Content is protected !!