Tag: ayanikkad
മണ്ണിനെ അറിയാൻ..; മണ്ണു പരിശോധനയുമായി അയനിക്കാട് സൗഹൃദം സാംസ്കാരിക വേദി
പയ്യോളി: നെൽച്ചെടി എന്തെന്നറിയാത്ത കുട്ടികൾ, മണ്ണിനെ തൊടാത്ത പാദങ്ങൾ,മണ്ണിനാൽ മൂടേണ്ട മാലിന്യങ്ങൾബാക്കിയാക്കി മണ്ണിനെ കോൺഗ്രീറ്റ്കൊണ്ട് മൂടുന്ന ആധുനിക കാലത്ത്മണ്ണു പരിശോധനയുമായി മാതൃക തീർക്കുകയാണ് സൗഹൃദം സാംസ്കാരിക വേദി പ്രവർത്തകർ. അയനിക്കാട് സൗഹൃദം സാംസ്കാരിക വേദിയുടെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചുഅയനിക്കാട് സൗഹൃദം ജംഗ്ഷനിൽ വെച്ച് നടന്ന
ഉത്സവ പറമ്പില്‍ ആയുധവുമായെത്തി സംഘര്‍ഷത്തിന് ശ്രമം; അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: ഉത്സവപ്പറമ്പില്‍ ആയുധവുമായി വന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയനിക്കാട് ചൊറിയന്‍ ചാല്‍ താരേമ്മല്‍ രാഹുല്‍രാജ് ആണ് പിടിയിലായത്. അയനിക്കാട് ചൂളപ്പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ വ്യാഴം രാത്രി ഒമ്പതിനാണ് സംഭവം. ഉത്സവസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച രാഹുല്‍ രാജിനെ പൊലീസ് പിന്തിരിപ്പിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും
ഒടുവിൽ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലിൽ നിന്ന് നീന്തിയെത്തിയ കാട്ടുപന്നി കല്ലുകൾക്കിടയിൽ കുടുങ്ങി
പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവൻ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാർത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മൾ കേൾക്കാറുണ്ട്. എന്നാലിപ്പോൾ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്. കടലിൽ നീന്തിത്തളർന്ന് അവശനിലയിലായ കാട്ടുപന്നി കടൽഭിത്തിയിലെ കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മണൽത്തിട്ട ഇല്ലാത്തതിനാൽ കടൽഭിത്തിയുടെ കല്ലുകൾക്കിടയിലേക്കാണ് നീന്തിക്കയറിയത്. മത്സ്യത്തൊഴിലാളിയായ തൈവളപ്പിൽ